image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

ഇട്ടിരാച്ചന്‍ കഥകള്‍ (ജോണ്‍ ഇളമത)

SAHITHYAM 03-Jul-2020
SAHITHYAM 03-Jul-2020
Share
image
താടിയും മുടിയും നീണ്ട ഇട്ടിരാച്ചനെ ആരും ആയിടെ അതിശയോക്തിയോടെ കണ്ടില്ല. അല്ലെങ്കില്‍തന്നെ ''കൊറോണ''ക്കാലത്ത് ഇതൊന്നുമൊരു പുതുമയല്ലല്ലോ? പല പ്രധാന പുള്ളികളുടെയും ഷേപ്പുമാറി. അല്ലാതെന്തു വിശേഷം! ഒന്നും ചെയ്യാനില്ലാതെ നീണ്ടുപോകുന്ന സമയം! എന്തിനു കുളിക്കണം,ചെരക്കണം.അത്യവശ്യത്തിന് പല്ലുതേച്ചാലായി. അങ്ങനെ ഇരിക്കെ ഒരിക്കല്‍ ഇട്ടിരാച്ചന്‍െറ ഷേപ്പ് വീണ്ടും തകിടം മറിഞ്ഞു. താടിയും മുടിയും അപ്രത്യക്ഷമായി, ജനിച്ചുവീണ ഒരു കുഞ്ഞിനെപോലെ. മൊട്ടതല സൂര്യപ്രകാശത്തില്‍ വെട്ടിതിളങ്ങി.മുഖം പൂര്‍ണ്ണചന്ദ്രനെപോലെ പ്രകാശിച്ചു.എന്തൊരുമാറ്റം!

ഒരിക്കല്‍ അക്കാമ്മ, ഇട്ടിരാച്ചനെ കണ്ടപ്പോള്‍ ചോദിച്ചു”-
ഇതെന്തുപറ്റി! ,ഇത് ഇട്ടിരാച്ചന്?
ഒന്നും പറയണ്ടാ ഒരക്കിടി പറ്റി!
എന്തോന്ന്?

കൊറോണാക്കാലമല്ലേ ഒരു ഇന്ത്യാക്കരന്‍െറ ഇന്‍വന്‍ഷന്‍ പറ്റിച്ച പണിയാ. അല്ലേ ,ഇപ്പോ ബാര്‍ബര്‍ഷോപ്പെല്ലാം അടച്ചിരിക്കുകലേ്ത.അപ്പോ ഒരു പരസ്യംകണ്ടു.മുടിയും,താടിയും വെട്ടി വൃത്തിയാക്കി നിര്‍ത്താന്‍ ഒരെന്ത്രം! സഹായവില.ഒരു പ്രാവശ്യം മുടിവെട്ടാനുള്ള ചിലവ് മാത്രം.പതിനാറ് ഡോളര്‍, സീനിയേഴ്‌സിന്.വാസ്തവത്തി സീനിയേഴ്‌സിന് ടിപ്പുള്‍പ്പടെ പതിനെട്ടാ ചാര്‍ജ്ജ്.

പരസ്യം കണ്ട് ഓര്‍ഡറുകൊടുത്തു. ഇന്ത്യേന്നിവിടെത്താന്‍ രണ്ടാഴ്ച്ച എടുത്തു. സംഗതി എത്തിയത് ബാംഗ്ലൂരീന്ന് കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍,മാത്തുക്കുട്ടി എന്ന മലയാളി.പാക്കേജ് ആകാംക്ഷയോടെ തുറന്നു.''മാത്തുക്കുട്ടീസ് ഹെയര്‍ ഡ്ര.ിങ് മെഷീന്‍ ഫോര്‍ മര്‍ട്ടിപ്പിള്‍ പര്‍പ്പസ്സ്'',എന്നു പറഞ്ഞാ തലയും,താടിയും ഒരുപോലെ ഡ്രസ്സ് ചെയ്യാന്‍ സജ്ജീകരിച്ചിരിക്കുന്നത് എന്നര്‍ത്ഥം.ഉപയോഗക്കുറിപ്പ്, മലയാളത്തിലും,ഇംഗ്ലീഷിലും,കന്നഡയിലും. സംഗതി മാനുവലാ.ഒരു കടലാസ് ബോക്‌സില്‍,അരിഞ്ഞ കടലാസുകഷണങ്ങള്‍ക്കിടയില്‍ നിന്ന് ഒരിരുമ്പു കഷണം പൊക്കിയെടുത്തു.ഉപയോഗക്കുറപ്പ് പഠിച്ചു.ഇരുമ്പുകഷണത്തിന്‍െറ നടുക്ക് ഒരു പിടി, ഇരുമ്പില്‍തന്നെ.അതില്‍ പിടിപ്പിച്ചിട്ടുള്ള സ്ക്ക്‌റൂ പിരിച്ചഴിച്ച് ബോകസിനുള്ളിലെ ഒരു ഒരു ചീപ്പ് അതില്‍ ഘടിപ്പിച്ചാല്‍ മതി.ചീപ്പിന് പ്രത്യേകതയുണ്ട്, ചീപ്പാകൃതിയില്‍ ഇരുമ്പുകൊണ്ടുള്ള ബ്ലെയിഡ്.നിര്‍ദ്ദേശപ്രകാരം ഇരുമ്പുചീപ്പിട്ടൊന്ന് തലയൊന്നു ചീകിഒതുക്കി.കണ്ണാടിയില്‍ നോക്കി ഞെട്ടിപ്പോയി! തല നനകെഴങ്ങുപോലെ.അവിടവിടെ തലനാര് പറ്റെപോയി, ഇടക്കിടെ എലിവാലുപോലെ നീളന്‍ മുടി.ആ പരീക്ഷണമങ്ങു നിര്‍ത്തി. പതിനാറ് ഡോളറു കൊടുത്തതല്ലേ മൊഖമെങ്കിലും വടിക്കാമെങ്കി നഷ്ടം തീരൂല്ലോന്നോര്‍ത്ത് മുഖക്ഷൗരത്തിന്‍െറ നിര്‍ദ്ദേശം വായിച്ചെടുത്തു.അതുക്രാരം ചീപ്പ് ബ്ലെയിഡ് തിരിച്ചിട്ട് അപ്ലൈചെയ്തു.

എന്നിട്ട് ഇട്ടിരാച്ചന്‍,താടിക്കുതാഴെ കൊരവള്ളിയേലൊട്ടിച്ചിരുന്ന ഇടത്തരം പ്ലാസ്റ്റര്‍ ചൂണ്ടിപറഞ്ഞു”- നേരെ മൊഖത്തുവേണ്ടാന്നു കരുതി ആപ്ലിക്കേഷന്‍ തൊടങ്ങീതിവിടാ.
ആ ഭാഗത്തെതൊലി ഉള്‍പ്പടെ അടന്നിങ്ങുപോന്നു.അപ്പോതന്നെ രക്തചൊരിച്ചില്‍ നിര്‍ത്താന്‍ പ്ലാസ്റ്ററൊട്ടിച്ചു.കയ്യൊന്നമര്‍ന്നിരുന്നെ കൊരവള്ളി ചെത്തിപ്പോയേനെ, കഴുവേറിയൊക്കെ മനുഷ്യനെ പറ്റിക്കാം നടക്കുന്നു!

അപ്പോ അക്കാമ്മ ആശ്ചര്യം പ്രകടിപ്പിച്ചു”-
അല്ല,എന്നിട്ടെങ്ങനെ താലേം,തടീം മഴുവം മൊട്ടയായി!

അതു വീണ്ടുമൊരക്കിടി! ,ഇട്ടിരാച്ചനൊന്നു വിക്കി വീണ്ടും ശ്വാസമെടുത്തു മൊഴിഞ്ഞു”-
ങാ,അതെന്‍െറ കുറ്റമാ,കാണുന്നതും,കേക്കുന്നതും ഞാനങ്ങ് കണ്ണടച്ച് വിശ്വസിക്കും. ആയിരം തവണ മണ്ടനായാലും അതങ്ങാവര്‍ത്തിക്കും,അതാ എന്‍െറ ബലഹീനത!

അതല്ലിയോ എന്‍െറ മുന്‍ ഭാര്യ ആച്ചിയമ്മ എന്നെ ഇട്ടേച്ചുപോയെ! വീണ്ടും പറ്റിച്ചതാരാ?,
അക്കമ്മക്കൊരു ജിജ്ഞാസ!
ആ നീലിഭൃംഗാതി തൈലം വിറ്റു നടക്കുന്ന തെയ്യാമ്മെ അറിയ്വോ?
ആരാ അറിയാത്തെ, ആ പനങ്കുല പോലത്തെ നീളത്തി മുടിയൊള്ള തെയ്യാമ്മെ! അവളു പറ്റിച്ചതാ!

അങ്ങനെ വരാം വഴീല്ലല്ലോ,തെയ്യാമ്മേടെ തൈലം എല്ലാര്‍ക്കും വിശ്വാസാ, അതു നീലിഭൃംഗാതി തന്നെ.മുടി പനങ്കൊലപോലെ വളരും!

അതൊക്കെ ശരിയാ,തെയ്യാമ്മക്കും ഒരക്കിടി പറ്റിയതാ.എന്തിനു പറേട്ടെ,പാമ്പു
കടിച്ചോനെ ഇടിവെട്ടി എന്നുകേട്ടിട്ടില്ലേ, അതാ സംഭവിച്ചെ! അല്ല കഷ്ടകാലം വരുമ്പം എന്തോന്നാ സംഭവിക്കാമ്പാടില്ലാത്തെ.എന്തിനു പറയട്ടെ! ചക്കിനുവെച്ചത്,കൊക്കിനായി.
മനസ്സിലായില്ല!
തലേലെ മുടി വളരാന്‍ തെയ്യാമ്മ എനിക്കുതന്ന തൈലംമാറിപോയി, പകരം പെണ്ണുങ്ങള് മേല്‍ചുണ്ടത്തും, കക്ഷത്തിലും, മറ്റു സൊകാര്യ ഇടങ്ങളിലും പെരട്ടുന്ന രോമസംഹാരിയാ തന്നെ! ഒടുവി മുടീം താടീം മുഴുവംപോയ വെപ്രാളത്തിന് ഞാം അവരെ വിളിച്ചുചോദിച്ചപ്പം പറേവാ! ഇട്ടിരാച്ചനെന്നോട് ക്ഷമിക്കണം,തൈലം മാറിപോയി.ഒരാഴ്ച കഴിഞ്ഞാ മനസ്സിലായെ.

ഇട്ടിരാച്ചന് തയാറാക്കിവെച്ച നീലഭൃംഗാതിയാ,ഇട്ടിരാച്ചന്‍െറ എക്‌സ് വൈഫ് ആച്ചിയമ്മ,രോമസം ഹാരിക്ക് പകരം എടുത്തോണ്ടുപേയെ.അവള് ഇന്നലെ എന്നെ വിളിച്ച് പുളിച്ച കൊറേ തെറിപറഞ്ഞു.
അപ്പൊ ഞാമ്പറഞ്ഞ് ആച്ചിയമ്മേ സമാധാനപ്പെടുത്തി-
ആച്ചിയമ്മക്ക്,ഒരുകുപ്പി രോമസംഹാരി ഫ്രീയായിട്ട് കൊടുത്തേക്കാമെന്ന്്.
അപ്പോ എന്‍െറ കര്യേം എങ്ങനെ പരിഹരിക്കാമെന്നു ചോദിച്ചപ്പം ആ നീലിഭൃംഗാദി
തെയ്യാമ്മ പറ്വേവാ”-
അതിപ്പം പോയ രോമം വെക്കാമ്പറ്റത്തില്ല,വരാനൊള്ള രോമത്തിനേ ആയുര്‍വേദത്തിലും, ഒറ്റമൂലീലുമൊക്കെ പ്രയോഗമുള്ളൂന്ന്! അതുകൊണ്ട് ഇട്ടിരാച്ചന്‍ തന്ന കാശ് തിരികെ തന്നേക്കാമെന്ന്!




Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ബാല്യകാലസഖി (കഥ : അംബിക മേനോൻ)
വനിതാ ദിനം! (തൊടുപുഴ കെ ശങ്കർ മുംബൈ)
തലവേദന ( കഥ : ശാന്തിനി )
പാമ്പും കോണിയും - നിർമ്മല - നോവൽ -36
ഇ-മലയാളി ലോക മലയാളികൾക്കായി കഥാ മത്സരം സംഘടിപ്പിക്കുന്നു
തീവണ്ടി (കവിത: ആൻസി സാജൻ )
ആദൃശ്യ (കവിത: പുഷ്പമ്മ ചാണ്ടി )
സമർപ്പണം (ചെറുകഥ: ഡോ. റാണി ബിനോയ്‌)
സ്ത്രീ എന്ന ദേവി (കവിത: ഡോ. ഈ.എം. പൂമൊട്ടില്‍)
വിഷാദ വേരുകൾ (കവിത: നീത ജോസ്)
പുലരീ...നീയെത്രസുന്ദരി..!!! (കവിത: ജയിംസ് മാത്യു)
ഞാനൊരു നിലാവിന്റെ പക്ഷിയാണ് (കവിത: രമ പിഷാരടി)
എന്താ മെയ്യഴക്? ( കഥ: സൂസൻ പാലാത്ര )
തോല്‍ക്കാതെ (കവിത: ആറ്റുമാലി)
കിഴക്കോട്ട് പോയ കഥ ഓർമ്മിച്ച് സക്കറിയ; ഉള്ളിലെ അപരനെപ്പറ്റി രാമനുണ്ണി; കഥകളുടെ ആഴം തേടി റോസ്മേരി 
റാബിയ (കവിത: ഷീന വര്‍ഗീസ്)
പാമ്പും കോണിയും - നിർമ്മല - നോവൽ - 35
നീലച്ചിറകുള്ള മൂക്കുത്തികൾ 54 (അവസാനഭാഗം) സന റബ്‌സ്
പൊന്നരഞ്ഞാണം (കഥ: ഷാജന്‍ ആനിത്തോട്ടം)
വെനീസിലെ പെണ്‍കുട്ടി (ചെറുകഥ: സാംസി കൊടുമണ്‍)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut