Image

പ്രിയവും അപ്രിയവും (ലേഖനം: വാസുദേവ് പുളിക്കല്‍)

Published on 03 July, 2020
പ്രിയവും അപ്രിയവും (ലേഖനം: വാസുദേവ് പുളിക്കല്‍)
വൈരുദ്ധ്യങ്ങള്‍ ജീവിതത്തില്‍ സംഗതമായി വരുന്നുണ്ട്. അതിനൊരു ഉദാഹരണമാണ് പ്രിയവും അപ്രിയവും. ഓരോ വ്യക്തിക്കും പ്രിയമുള്ളതും അല്ലാത്തതുമായനിരവധി സംഗതികളുണ്ട്. നമ്മള്‍ ചിലവ്യക്തികളോടു സംസാരിക്കുമ്പോള്‍ അവരുടെ ചേഷ്ടകളും സംസാരരീതിയും നമ്മേ അലോസരപ്പെടുത്തിയെന്നുവരാം. തല്‍ഫലമായി അവരില്‍നമുക്ക് അപ്രിയം ജനിക്കുന്നു. എന്നു കരുതി അവര്‍ നമ്മുടെ ശത്രുക്കളല്ല. അങ്ങനെയുള്ളവരില്‍നിന്ന് നമ്മള്‍ അകലം പാലിക്കാന്‍ ശ്രദ്ധിക്കുന്നു. നമൂക്ക് അവരോട് അപ്രിയം തോന്നുന്നുവെങ്കിലും അവരോടുപ്രിയമുള്ളപലരും കാണൂം. പ്രിയത്തിന്റേയും അപ്രിയത്തിന്റേയും മാനദണ്ഡം വ്യക്തികളുടെ മാനസികാവസ്ഥയനുസരിച്ച് വ്യത്യസ്ഥമായിവരുന്നു. അപ്രിയരായി കണക്കാക്കിയിരുന്നവര്‍ ഒരാള്‍ക്ക് അയാളുടെ മാനസികാവസ്ഥയില്‍ വരുന്ന മാറ്റമനുസരിച്ച് പെട്ടെന്ന് പ്രിയമുള്ളവരായിത്തീരാം. ഒരു വ്യക്തിയില്‍ മാനസികാവസ്ഥക്കനുസൃതമായി പ്രിയവും അപ്രിയവും മാറിമാറിവരുന്നതിനു ഒരു ഉദാഹരണം നോക്കാം.കുരുക്ഷേത്രയുദ്ധത്തില്‍ ശത്രുപക്ഷത്ത്‌നില്‍ക്കുന്നവരോടുള്ള അപ്രിയംകൊണ്ട് അവര്‍ക്കെതിരെവില്ലു കുലക്കാന്‍തയ്യാറായ അര്‍ജുനന് പെട്ടന്ന് അവര്‍ പ്രിയമുള്ളവരായി. ആ പ്രിയം ഉയര്‍ത്തിപ്പിടിച്ച വില്ലുമായിയുദ്ധക്കളത്തില്‍ എത്തിയ അര്‍ജുനനനെ വില്ലു കുലക്കുന്നതില്‍നിന്നും പിന്തിരിപ്പിച്ചു. അര്‍ജ്ജുനന്റെ അവസ്ഥ ഗീതയില്‍ഇങ്ങനെ വിവരിക്കുന്നു.'ഗാണ്ഡീവം സ്രംസതേഹസ്താത്, ത്വക്‌ചൈവപരിദഹ്യതേ, ന ച ശക്‌നോമ്യവസ്ഥതും, ഭ്രമതീവ ച മേ മനഃ''.അര്‍ജ്ജുനന്റെ അവയവങ്ങള്‍ തളരുന്നു, തൊണ്ടവരളുന്നു, ദേഹം വിറക്കുന്നു, ഗാണ്ഡീവം എന്ന വിക്ല് കയ്യില്‍നിന്ന് ഊര്‍ന്നുവീഴുന്നു, മനസ്സ് ഇളകിക്കൊണ്ടിരുക്കുന്നു. അര്‍ജ്ജുനന്‍ യുദ്ധം ചെയ്യാന്‍ അശക്തനായിത്തീരുന്നു. എതിര്‍പക്ഷത്തുനില്‍ക്കുന്നവരോടുള്ള അപ്രിയം പ്രിയമായിമാറി. ഇങ്ങനെസ്വജനങ്ങളോടുള്ള പ്രിയംകൊണ്ടാണ് അര്‍ജ്ജുനന്‍ യുദ്ധത്തില്‍നിന്നുപിന്മാറുന്ന സാഹചര്യത്തില്‍ എത്തുന്നത്. അല്ലാതെ ഒരു ഭീരുവായിട്ടോ യുദ്ധത്തില്‍തോറ്റു പോകുമെന്നോപേടിച്ചിട്ടല്ല. യോഗാത്മബുദ്ധിയുള്ള ഒരു ഉത്തമകഥാപാത്രത്തെയാണ് വ്യാസന്‍സൃഷ്ടിക്ലത് എന്നു ചിന്തിക്കുന്നതാണ് യുക്തം. യുദ്ധംകൊണ്ട് ജീവിതം താറുമാറാകുമ്പോഴും അതിനെനിയന്ത്രിക്കാന്‍ ധര്‍മ്മവും നൈതികതയും കൈവിടാതിരിക്കണമെന്ന ജിവിതത്തിലെ കോമളവും ശാലീനവുമായമൂല്യം പരിരക്ഷിക്കപ്പെടേണ്ടിയിരിക്കുന്നുവെന്നുള്ള ചിന്ത അര്‍ജ്ജുനന്റെ പ്രിയാപ്രിയഭേദത്തില്‍ വ്യക്തമാകുന്നുണ്ട്. അര്‍ജ്ജുനന്‍ അദ്ധ്യാത്മികമൂല്യങ്ങള്‍ക്കുപരിയായിതന്റെ വിജയത്തെയാകട്ടെ, സുഖത്തെയാകട്ടെ കാണുന്നില്ല."ന കാംക്ഷേ വിജയം കൃഷ്ണ ന ച രാജ്യം സുഖാനി ചകിം നോ രാജ്യേന ഗോവിന്ദ കിം ഭോഗൈര്‍ജ്ജീവിതേനവ'.ലൗകികസുഖവും ധനവും നിരര്‍ത്ഥകമായിത്തോന്നുക എന്നത്‌ശ്രേയസ്സിനെ കാംക്ഷിക്കുന്ന ഒരു സത്യകാമിയെ സംബന്ധിച്ചിടത്തോളം തികക്ലും സഹജമായ ഒരു മനോഭാവമാണ്. യേശുക്രിസ്തുവിന് ജ്ഞാനോദയം ഉണ്ടാകുന്നതിനുമുമ്പായി ചെകുത്താന്‍ അദ്ദേഹത്തെ ഒരു മലമുകളില്‍കൊണ്ടുപോയി ലോകസൗഭാഗ്യം മുഴുവനും കാട്ടിക്കൊടുത്തുകൊണ്ട് തന്നെ നമസ്കരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ മൂന്നുലോകത്തിലെ സമസ്തഐശ്വര്യങ്ങളേയും യേശുദേവന്‍ വിലയില്ലാത്തതായിതള്ളിപ്പറയുകയാണ് ചെയ്തത്. അതുപോലെതന്നെ കഠോപനിഷത്തില്‍ നചികേതസ്സ് യമരാജാവിനോട് മൃത്യുരഹസ്യം ആവശ്യപ്പെടുമ്പോള്‍സമ്പത്തും പ്രതാപവും യമന്‍ ആ രഹസ്യത്തിനുപകരം നല്‍കാമെന്നുപറയുന്നു. എന്നാല്‍ നചികേതസ്സാകട്ടെ പ്രപഞ്ചത്തിലുള്ള സകല ഐശ്വരങ്ങളെയും, തുടര്‍ന്നുവരുന്നമരണത്തോടു തട്ടിച്ചുനോക്കുമ്പോള്‍ നിരര്‍ത്ഥമെന്നുപറഞ്ഞു തള്ളിക്കളയുകയാണ്‌ചെയ്തത്. ഒരു സത്യകാമിക്ക് ലൗകികസുഖങ്ങളില്‍ താല്‍പര്യമുണ്ടാവുകയില്ല. കുരുക്ഷേത്രത്തില്‍ ശത്രുക്കളെന്നും മിത്രങ്ങളെന്നും വേര്‍തിരിച്ചുനിര്‍ത്താവുന്ന രണ്ടുവിഭാഗങ്ങളുണ്ട്. എന്നാല്‍, അര്‍ജ്ജുനനാകട്ടെ എതിര്‍പക്ഷത്തുനില്‍ക്കുന്ന ഒരു ജനക്കൂട്ടത്തെ ശത്രുമിത്രഭേദമില്ലാതെ തന്റെമുന്നില്‍ കാണുകയും അവരൊക്കെമിത്രങ്ങളാണെന്ന ്തിരിച്ചറിഞ്ഞ് അവരോട്പ്രിയം തോന്നുകയും ചെയ്യുന്നു. ഈ പ്രിയാപ്രിയങ്ങള്‍ മാറിമാറിവരുന്നത് അര്‍ജ്ജുനന്റെ മാനസികാവസ്ഥയില്‍ വരുന്നവ്യതിയാനം കൊണ്ടാണ്. ഒരു നിമിഷം ശരിയെന്നും ധാര്‍മ്മികമെന്നും നൈതികമെന്നും തോന്നിയയുദ്ധം അടുത്തനിമിഷത്തില്‍ തെറ്റാണെന്നും അധാര്‍മ്മികമാണെന്നും അര്‍ജ്ജുനന്‍ കരുതാന്‍ കാരണം സ്വജനങ്ങളോടുതോന്നിയ പ്രിയതയാണ്. ഗാണ്ഡീവം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് യുദ്ധക്കളത്തിലേക്കു പ്രവേശിച്ച അര്‍ജ്ജുനന്റെ കയ്യില്‍നിന്ന് തുടക്കത്തില്‍ ഗാണ്ഡീവം ഊര്‍ന്നുവീണുവെങ്കിലും ഗീതോപദേശത്തിനുശേഷം തന്റെ കര്‍ത്തവ്യത്തെപറ്റി ബോധവാനാകുന്ന അര്‍ജ്ജുനന്റെ മനസ്സില്‍വീണ്ടും ശത്രുപക്ഷത്തോടുള്ള അപ്രിയം എന്ന വികാരം ഊര്‍ജ്ജ്വസ്വലമാവുകയും അര്‍ജ്ജുനന്‍ വില്ല് കായ്യിലെടുത്ത് യുദ്ധം ചെയ്യുകയും ചെയ്തു. അര്‍ജ്ജുനന്റെ മാനസികാവസ്ഥക്കനുസൃതമായി അര്‍ജ്ജുജനനില്‍ പ്രിയവും അപ്രിയവും മാറിമാറിവന്ന് ആധിപതും സ്ഥാപിക്കുന്നു.

ഒരാളുടെ മാനസികാവസ്ഥയാണ് പ്രിയവും അപ്രിയവും ഉണ്ടാക്കുന്നത് എന്നു മനസ്സിലാക്കി ഈ അവസ്ഥയിലേക്ക്മറ്റുള്ളവരെ തള്ളിവിടുന്നസന്ദര്‍ഭങ്ങളുമുണ്ട്. പാണ്ഡവരെ അപേക്ഷിച്ച് ലൗകികതയെമാത്രം പുല്‍കിനില്‍ക്കുന്നരാണ് കൗരവര്‍. യുദ്ധം ജയിക്കാന്‍ തന്റെ സൈന്ന്യം പര്യാപ്തമാണോ എന്ന സംശയം ദുര്യോധനനുണ്ട്. "അപര്യാപ്തം തദസ്മാകം ബലം ഭീഷ്മാഭിരക്ഷിതംപര്യാപ്തം ത്വഭിമേതോഷാം ബലം ഭീമാരക്ഷിതം'.ഭീഷ്മരാല്‍രക്ഷിക്കപ്പെടുന്ന ആ നമ്മുടെ സൈന്ന്യം  പാണ്ഡവരോട്‌യുദ്ധം ചെയ്യാന്‍ സമര്‍ത്ഥമല്ലെന്നതുപോലെ തോന്നുന്നു. ദുര്യോധനന്റെ മനസ്സില്‍യുദ്ധം ജയിക്കുമോ എന്ന സംശയം നാമ്പിടുന്നു. യുദ്ധം ജയിക്കണമെന്നാല്ലതെ കൗരവര്‍ക്ക് ജീവിതമൂല്യങ്ങളെ കുറിച്ച് യാതൊരു ചിന്തയുമില്ല. എന്നാല്‍, പാണ്ഡവരുടേതാകട്ടെ ലൗകികത്തേയും അദ്ധ്യാത്മികത്തേയും സംബന്ധിക്കുന്നവയാണ്. ഭീഷ്മര്‍ക്ക് പ്രിയമുള്ളവരാണ് പാണ്ഡവര്‍. ആ പ്രിയം അപ്രിയമാക്കിമാറ്റിയെങ്കിലെ ഭീഷ്മര്‍യുദ്ധം ചെയ്യുകയും പാണ്ഡവരെ തോല്‍പ്പിക്കുകയും ചെയ്യുകയുള്ളു എന്ന്ദുര്യോധനനറിയാം. ഭീഷ്മര്‍നില്‍ക്കുന്നത് പാണ്ഡവരുടെ എതിര്‍പക്ഷത്താണെങ്കിലും അവര്‍ക്കെതിരെയുദ്ധകാഹളം മുഴക്കാന്‍ ഭീഷ്മര്‍ക്ക്‌സാധിക്കുന്നില്ല. ഭീഷ്മരാണ്ദുര്യോധനന്റെ പ്രതീക്ഷ. ഭീഷ്മരെ രക്ഷിച്ചുനിന്നുകൊള്ളണമെന്ന് മറ്റുസേനാധിപന്മാര്‍ക്ക് ദുര്യോധനന്‍നിര്‍ദ്ദേശം നല്‍കുന്നുമുണ്ട്. ഭീഷ്മര്‍യുദ്ധം ചേയ്യേണ്ടതും പാണ്ഡവരെ പ്രരാജയപ്പെടുത്തേണ്ടതും  ദുര്യോധനന്റെ ആവശ്യമാണ്. അതുകൊണ്ട് ഭീഷ്മരുടെ മനസ്സില്‍ പാണ്ഡവരോട് അപ്രിയം ജനിപ്പിക്കേണ്ടത് ദുര്യോധനനെ സംബന്ധിച്ചിടത്തോളം അനിവാര്യമായിത്തീര്‍ന്നു. ഭീഷ്മരുടെ പാണ്ഡവരോടുള്ളപ്രിയത്തെ അപ്രിയമാക്കിമാറ്റാറ്റാനുള്ള ഒരു തന്ത്രവുമായി ദുര്യോധനന്‍ ഭീഷ്മരെസമീപിക്കുന്നു. പാണ്ഡവരോട ്‌യുദ്ധം ചെയ്താല്‍ തോറ്റുപോകുമെന്നുപേടിച്ചാണ് ഭീഷ്മര്‍ യുദ്ധകാഹളം മുഴക്കാത്തതെന്നുധ്വനിക്കും വണ്ണം ദുര്യോധനന്‍ സംസാരിക്കുന്നു. എരികേറ്റുക എന്ന് നമ്മള്‍ പച്ച മലയാളത്തില്‍പറയാറില്ലേ. ആ അടവാണ് ദുര്യോധനന്‍പ്രയോഗിച്ചത്. അതുകോട്ടപ്പോള്‍ ഭീഷ്മരുടെ മാനസികാവസ്ഥക്ക്മാറ്റം വരുന്നു. പാണ്ഡവരോടുള്ളപ്രിയം അപ്രിയമായിമാറുകയും ഭീഷ്മര്‍തന്റെ ശംഖൂതി യുദ്ധകാഹളം മുഴക്കുകയും ചെയ്തു.

ഇങ്ങനെപ്രിയം അപ്രിയമാകുന്നതും അപ്രിയം പ്രിയമാകുന്നതുമായ സന്ദര്‍ഭങ്ങള്‍നമ്മുടെ ജീവിതത്തിലുമുണ്ടാകാം. ഇതില്‍നിന്നെല്ലാം വ്യത്യസ്ഥമായ ഒരു കാഴ്ചപ്പാടോടുകൂടിയാണ് നാരായണഗുരുപ്രിയാപ്രിയവിഷയവുമായി രംഗത്തുവരുന്നത്. പ്രിയവും അപ്രിയവും ആത്മതത്ത്വത്തോടു ബന്ധപ്പെടുത്തി സമന്വയിപ്പിക്കാനാണ് നാരായണ ഗുരു നിഷ്കര്‍ഷിക്കുന്നത്. അപ്പോള്‍ ഒരാള്‍ക്ക് പ്രിയമായിരിക്കുന്നതുതന്നെ മറ്റൊരാള്‍ക്ക് പ്രിയമായിത്തീരും. അങ്ങനെവൈരുദ്ധ്യങ്ങള്‍ ഇല്ലാതാകും. "അവന്‍, ഇവന്‍ എന്നറിയുന്നതോക്കെയോര്‍ത്താല്‍, അവനിയിലാദിമമായൊരാത്മരൂപം.'സൃഷ്ടിക്ക് നിദാനമായിരിക്കുന്ന ഒരേ ഒരു ആത്മസത്യമേയുള്ളൂ. അതാണ് ഈശ്വരന്‍. അവനെന്നും ഇവനെന്നും പറയുന്നതൊക്കെ ഈശ്വരാംശമാണ്. അവനേയും ഇവനേയും പ്രിയാപ്രിയത്തിന്റെ അടിസ്ഥാനത്തില്‍വേര്‍തിരിക്കുമ്പോഴും എല്ലാവരിലും പരിലസിക്കുന്നത് ഒരേ ഈശ്വരചൈതന്യം തന്നെയാണെന്ന്‌ബോധം ജനിച്ചാല്‍ പ്രിയാപ്രിയങ്ങള്‍ക്ക് യാതൊരുസ്ഥാനവുമില്ലാതാകും. കാരണം ഈശ്വരനോട് അപ്രിയം തോന്നാന്‍ ആര്‍ക്കും സാധിക്കുകയില്ലല്ലോ. ഈശ്വരനോട് അപ്രിയം ഉണ്ടാകുന്നില്ല എന്നുപറയുമ്പോള്‍ ഈശ്വരാംശമായ സൃഷ്ടിയോട്  അപ്രിയമുണ്ടാകാന്‍ പാടുള്ളതല്ല. അവിടെ പ്രിയത്തിനുമാത്രമേസ്ഥാനമുള്ളൂ. അദ്ധ്യാത്മിക സമീപനത്തിലൂടെ പ്രിയാപ്രിയങ്ങളെ സമന്വയിപ്പിക്കുന്ന രീതിവിധാനമാണ ്‌നാരായണഗുരു സ്വീകരിച്ചിരിക്കുന്നത്."പ്രിയമൊരു ജാതിയിതെന്‍ പ്രിയം, ത്വദീയപ്രിയം അപരപ്രിയമെന്നനേകമായി, പ്രിയവിഷയം പ്രതിവന്നിടും ഭ്രമം,തന്‍പ്രിയം അപരപ്രിയമെന്നറിഞ്ഞിടേണം.'പ്രിയം ഒന്നേയുള്ളു. എന്റെപ്രിയം, നിന്റെ പ്രിയം, വേറൊരുവന്റെ പ്രിയം എന്നൊക്കെ, ഒരേ പ്രിയം തന്നെ അനേകപ്രിയമായിത്തോന്നുന്നത്പ്രിയാപ്രിയവിഷയങ്ങളില്‍ ഉണ്ടാകുന്നഭ്രമം നിമിത്തമാണ്.തന്റെ പ്രിയം തന്നെയാണ് മറ്റൊറാളുടെ പ്രിയം എന്നുമനസ്സിലാക്കണം. ഒന്നേയുള്ളു എന്നുപറയുന്ന പ്രിയം ആത്മപ്രിയമാണ്. ആത്മാവ് സര്‍വ്വവ്യാപിയാണ്. അതുകൊണ്ടാണല്ലോ കല്ലില്‍പോലും ദൈവമുണ്ടെന്നുപറയുന്നത്. അഹങ്കാരം മനുഷ്യനെ വിഷയലോലുപനാക്കിത്തീര്‍ക്കുന്നു. അജ്ഞാനിയായ മനുഷ്യന്റെ മനസ്സില്‍ ആത്മപ്രിയത്തിനുപകരം വിഷയപ്രിയം സ്ഥാനം പിടിക്കുന്നു.അങ്ങനെപ്രിയം ലൗകികതയിലേക്കുമാറുന്നു. ലൗകികതയിലാണ് ആനന്ദമിരിക്കുന്നത് എന്ന തെറ്റിദ്ധാരണയാണിതിനു കാരണം. ഒരോരുത്തര്‍ക്കും ഇഷ്ടമുള്ളവിഷയങ്ങള്‍ വ്യത്യസ്ഥങ്ങളായിരിക്കും. അതുകൊണ്ട് അവരുടെ പ്രിയവും വ്യത്യസ്ഥമായിരിക്കും. അങ്ങനെപ്രിയം നാനാവിധമായിപ്പോകുന്നു. എല്ലാവരേയും നിലനിര്‍ത്തുന്നത് ഈശ്വരചൈതന്യമാണ് എന്ന ബോധം ജനിക്കുമ്പോള്‍ ആത്മതത്ത്വം മനസ്സിലാക്കുകയും മറ്റൊരാളുടെ പ്രിയം തന്നെയാണ്തന്റേയും പ്രിയം എന്നും മനസ്സിലാക്കുകയും ചെയ്യും.

പ്രിയം ഏകമായിരിക്കുമ്പോള്‍ ഒരുവനു നന്മയുണ്ടാക്കുന്ന പ്രവൃത്തിമറ്റൊരുത്തനും സുഖമുണ്ടാക്കുന്നതായിത്തീരും. ജീവിതത്തില്‍ നമ്മള്‍ വിട്ടുവീഴ്ചകള്‍ക്ക ്തയ്യാറാകണം. ഞാന്‍ പറയുന്നതാണ് ശരി, നീപറയുന്നത്‌തെറ്റാണ് എന്നുശഠിക്കുന്നതാണ്പരസ്പര സംഘര്‍ത്തിന്റേയും വിദ്വേഷത്തിന്റെയും കാരണം. പ്രിയത്തിന്റെ അടിസ്ഥാനം ആത്മസത്തയാണെന്നു മനസ്സിലാക്കിഎന്റെയും നിന്റേയും മറ്റുള്ളവരുടേയും പ്രിയം സമന്വയിപ്പിക്കാന്‍ശ്രമിക്കുന്നതോടെ പരസ്പര സംഘര്‍ഷം ഇല്ലാതാകും. ആത്മാവിന്റെപ്രിയം എല്ലാവരുടേയും പ്രിയമാണ്. ഇതുമനസ്സിലാകുന്നതോടെ പ്രിയതയുടെ ഏകത്വം അംഗീകരിക്കപ്പെടുന്നു. ആത്മാവിന്റെ പ്രിയത്തോട്‌ചേരുന്നതോടൊപ്പം മറ്റൊരാളുടെ പ്രിയം നമ്മുടെ പ്രിയത്തിലേക്കുകൊണ്ടുവരണം. സങ്കുചിതമനോഭാവമുപേക്ഷിച്ച് നമ്മള്‍ വിശാലഹൃദയരായാല്‍മാത്രമേമറ്റുള്ളവരുടെ പ്രിയത്തെനമ്മുടെ പ്രിയത്തിലേക്ക്‌കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ .ഇങ്ങനെ ഒരു സമന്വയംകൊണ്ട ്പ്രിയങ്ങളിലെസ്വരലയത്തെ കാത്തുസൂക്ഷിക്കാം. മനുഷ്യന്‍ ശരീരത്തില്‍വ്യക്തിയാണെങ്കിലും മനസ്സില്‍ സമഷ്ടി താല്‍പര്യത്തോടു കൂടിയവനാണ്. അതൂകൊണ്ട് ചുറ്റുപാടും തനിക്കിണങ്ങന്നവരെ ഒക്കെ ചേര്‍ത്തുനിര്‍ത്താനും തനിക്കിണങ്ങാത്തവരെ തള്ളിക്കളയാനും ഔത്സ്യക്യം കാണിക്കുന്നു. സാമൂഹ്യജീവിയായ മനുഷ്യന്‌സ്വന്തം പ്രിയം ശരീരത്തില്‍മാത്രം അനുഭവിച്ചാല്‍ പോരാ, പ്രിയപ്പെട്ടവനേയോ പ്രിയപ്പെട്ടവളേയോ രമിപ്പിക്കുമ്പോള്‍ രണ്ടുഹൃദയങ്ങളുടെ ഇടയില്‍ ആന്ദോളനം ചെയ്യുന്ന രസാനുഭൂതിയിലാണ് മനുഷ്യന്‍ ആഹ്ലാദം അനുഭവിക്കുന്നത്. കാമുകീകാമുകന്മാര്‍ തൊട്ടുരുമ്മിയിരിക്കുകയോ, ആലിംഗനബദ്ധരായിരിക്കുകയോ ചെയ്യുമ്പോള്‍ ഒരാളുടെ നിശ്വാസം പോലും മറ്റൊരാളില്‍ സമാന്തര പ്രാണശ്വാസങ്ങളെ ഉണ്ടാക്കുന്നു. രണ്ടുഹൃദയങ്ങള്‍ ഒരുമിച്ച് സ്പന്ദിക്കുന്നു. പ്രിയതയുടെ സമന്വയം കാണുന്നു.

പ്രിയാപ്രിയങ്ങളെ സമന്വയിപ്പിച്ച് തന്റെപ്രിയം തന്നെയാണ് മറ്റൊരാളുടെ പ്രിയവും എന്ന നിലപാട് സ്വീകരിക്കണമെന്ന നാരായണഗുരുവിന്റെ ആശയത്തോട് അനുകൂലിക്കുന്നത് അഭികാമ്യമാണ്. മഹാഭാരത യൂദ്ധത്തില്‍ പ്രിയാപ്രിയങ്ങളുടെ പ്രത്യാഖ്യാതം നാം കണ്ടു.തന്റെ വ്യക്തിസത്തയും മറ്റൊരാളുടെ വ്യക്തിസത്തയും വ്യത്യസ്ഥമാണ് എന്ന ചിന്തയാണ് ആത്മതത്ത്വം കണ്ടെത്തുന്നതില്‍ നിന്ന്മനുഷ്യരെപിന്തിരിപ്പിക്കുന്നത്. അതുകൊണ്ട് ആത്മതതത്ത്വം തിരിച്ചറിഞ്ഞ് തന്റെപ്രിയം തന്നെയാണ് മറ്റുള്ളവരുടേയും പ്രിയം എന്നുമനസ്സിലാക്കാന്‍ തന്റെ വ്യക്തി സത്തയുടേയും മറ്റുള്ളവരുടെ വ്യക്തിസത്തയുടേയും നിദാനം ഈശ്വരന്‍തന്നെയാണ് എന്ന സത്യം മനസ്സിലാക്കുക. ഈ ആത്മസത്യസിദ്ധാന്തമാണ് യേശുദേവന്റെ "നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനേയും സ്‌നേഹിക്കുക എന്ന സന്ദേശത്തില്‍ അന്തര്‍ലീനമായിരിക്കുന്നത്. മതസന്ദേശങ്ങള്‍ ലളിതമെന്നുതോന്നിയാലും അവ പ്രായോഗികമാക്കാന്‍ അത്ര എളുപ്പമല്ല.'ഇടതു കരണത്ത് ആരെങ്കിലും അടിച്ചാല്‍ അവനുവലുതു കരണം കൂടി കാണിച്ചുകൊടുക്കണ''മെങ്കില്‍ അടി കൊള്ളുന്നയാള്‍ ക്ഷമയുടെ നെല്ലിപ്പലകയും കടന്നുപോകണം. "ദ്രോഹം ചെയ്യുന്ന ജനത്തോട് സ്‌നേഹം കാണിക്കുക'' എന്ന് ബുദ്ധമതത്തിലും "ലോകാ സമസ്താസുഖിനൊഭവന്തു'' എന്ന് ഹിന്ദുമതത്തിലും പറയുന്നത് പ്രായോഗീകമാകണമെങ്കില്‍ പ്രിയാപ്രിയങ്ങളെസമന്വയിപ്പിച്ച് ജീവിതം സനേഹത്തില്‍ അധിഷ്ടിതമാക്കണം. പലമാതിരിരുചിയുള്ള ഫലങ്ങളെ ലോകത്തിനുപ്രദാനം ചെയ്യുന്ന ഒരു വൃക്ഷം ആത്മാനുഭൂതി അനുഭവിക്കുന്നതുപോലെയാണ് നമ്മുടെ പ്രിയതയെ ഹൃദ്യമായ സല്‍ക്കാരം നല്‍കിമറ്റുള്ളവര്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുന്നത്.താന്‍ തന്റെ അയല്‍ക്കാരനില്‍നിന്നും വ്യത്യസ്തനല്ല എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ സാധിക്കുമ്പോഴെതന്നെ പോലെ തന്റെ അയല്‍ക്കാരനേയും സ്‌നേഹിക്കുകയുള്ളൂ.അതിന്തന്റെ വ്യക്തിസത്തയുടേയും അയല്‍ക്കാരന്റെ വ്യക്തിസത്തയുടേയും ഉടമസ്ഥന്‍ ഈശ്വരന്‍തന്നെയാണെന്ന് മനസ്സിലുറക്കണം.ഇങ്ങനെ ഈശ്വരനിലേക്കുള്ള വഴിതുറന്നിട്ടുകൊണ്ട് പ്രിയാപ്രിയങ്ങളെ സമന്വയിപ്പിച്ച് പ്രിയതയെ ഏകോപിപ്പിക്കാന്‍ ഏവര്‍ക്കും സാധിക്കട്ടെ.

********


Join WhatsApp News
Ninan Mathulla 2020-07-05 13:04:21
Vasudev, Thanks for the thought provoking article. I believe all major religions from God through the prophets of God or Muni's as Hinduism call them. Apostle James is refering to the same thing. All are created in the image of God. James 3:8-18 നാവിനെയോ മനുഷ്യക്കാർക്കും മരുക്കാവതല്ല; അതു അടങ്ങാത്ത ദോഷം; മരണകരമായ വിഷം നിറഞ്ഞതു. 9 അതിനാൽ നാം കർത്താവും പിതാവുമായവനെ സ്തുതിക്കുന്നു; ദൈവത്തിന്റെ സാദൃശ്യത്തിൽ ഉണ്ടായ മനുഷ്യരെ അതിനാൽ ശപിക്കുന്നു. 10 ഒരു വായിൽനിന്നു തന്നേ സ്തോത്രവും ശാപവും പുറപ്പെടുന്നു. സഹോദരന്മാരേ, ഇങ്ങനെ ആയിരിക്കുന്നതു യോഗ്യമല്ല. 11 ഉറവിന്റെ ഒരേ ദ്വാരത്തിൽനിന്നു മധുരവും കൈപ്പുമുള്ള വെള്ളം പുറപ്പെട്ടു വരുമോ? 12 സഹോദരന്മാരേ, അത്തിവൃക്ഷം ഒലിവുപഴവും മുന്തിരിവള്ളി അത്തിപ്പഴവും കായിക്കുമോ? ഉപ്പുറവിൽനിന്നു മധുരമുള്ള വെള്ളം പുറപ്പെടുകയുമില്ല. 13 നിങ്ങളിൽ ജ്ഞാനിയും വിവേകിയുമായവൻ ആർ? അവൻ ജ്ഞാനലക്ഷണമായ സൌമ്യതയോടെ നല്ലനടപ്പിൽ തന്റെ പ്രവൃത്തികളെ കാണിക്കട്ടെ. 14 എന്നാൽ നിങ്ങൾക്കു ഹൃദയത്തിൽ കൈപ്പുള്ള ഈർഷ്യയും ശാഠ്യവും ഉണ്ടെങ്കിൽ സത്യത്തിന്നു വിരോധമായി പ്രശംസിക്കയും ഭോഷ്കു പറകയുമരുതു. 15 ഇതു ഉയരത്തിൽനിന്നു വരുന്ന ജ്ഞാനമല്ല, ഭൌമികവും പ്രാകൃതവും പൈശാചികവും ആയതത്രേ. 16 ഈർഷ്യയും ശാഠ്യവും ഉള്ളേടത്തു കലക്കവും സകല ദുഷ്‌പ്രവൃത്തിയും ഉണ്ടു. 17 ഉയരത്തിൽനിന്നുള്ള ജ്ഞാനമോ ഒന്നാമതു നിർമ്മലവും പിന്നെ സമാധാനവും ശാന്തതയും അനുസരണവുമുള്ളതും കരുണയും സൽഫലവും നിറഞ്ഞതും പക്ഷപാതവും കപടവും ഇല്ലാത്തതുമാകുന്നു. 18 എന്നാൽ സമാധാനം ഉണ്ടാക്കുന്നവർ സമാധാനത്തിൽ വിതെച്ചു നീതി എന്ന ഫലം കൊയ്യും.
രാജു തോമസ് 2020-07-05 19:18:54
ശ്രീ കൂവള്ളൂർക്കെന്നപോലെ എനിക്കും തോന്നി, ലേഖനം നീണ്ടുപോയെന്ന് --'സ്ക്രോൾ'ചെയ്തുചെയ്ത് തീരുന്നില്ലല്ലോ എന്ന്. എന്നാൽ കാര്യം നന്നായിട്ടുണ്ട്. എഴുത്താണെങ്കിൽ വളരെ നല്ലതും. ഒരു ചോദ്യംമാത്രം: ഇരുപക്ഷത്തുമുണ്ടായിരുന്ന ആ ആചാര്യന്മാർക്കൊന്നും ഇപ്പറയുന്ന 'ആത്മതത്ത്വം' അറിവില്ലാത്തതിനാലാണോ കുരുക്ഷേത്രയുദ്ധം നടന്നത്? പിന്നെ, ഇതൊക്കെ എല്ലാ മതങ്ങളും പറയുന്നതല്ലേ! ആ പഴയ 'ഗോൾഡൻ റൂളി'ന്റെ 'റീസൈക്ലിങ്.' കാര്യം കൊള്ളാം, പക്ഷേ നടക്കുന്നില്ല, നടക്കില്ല. കാരണം, മനുഷ്യന്റെ തൃഷ്ണയും അഹവും. ഇത് ജീവിതം--പ്രിയാപ്രിയങ്ങളുടെ, ശത്രുമിത്രങ്ങളുടെ...ഭൗതികതയുടെയും ആധ്യാത്മികതയുടെയും. അതാണല്ലൊ മനുഷ്യനിലെ വൈരുദ്ധ്യം. ഇതൊക്കെ എഴുതാനും പ്രസംഗിക്കാനും കൊള്ളാം. മനുഷ്യൻ നന്നാകുമോ? അതു 'വേ', ഇതു 'റേ'. അതല്ലേ വാസ്തവം? ഈ വലിയവലിയ തത്ത്വങ്ങൾ തള്ളുന്നവർക്കുപോലും അതിനു കഴിഞ്ഞിട്ടുണ്ടോ? 'വെറുതെയാണെല്ലാം, സുഹൃത്തേ..." എന്നിരിക്കിലും, ജോലിചെയ്തുവിരമിച്ച് ഇങ്ങനൊക്കെ ചിന്തിച്ചും എഴുതിയും ശിഷ്ടജീവിതം കഴിക്കുന്നത് അഭികാമ്യമത്രെ.
Ninan Mathulla 2020-07-06 21:13:45
We always need a higher goal or standard to accomplish anything in life. Athletes set their standards higher as they move forward. If we do not have a higher standard we end up losing in the game. So the standards set by religion are a higher goal to try to achieve. The easiest thing to do in the Mahabharatha battle was for Arjuna not to fight at all. So the Karma yoga Lord Krishna advised is a higher goal.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക