Image

അമ്മയും പെണ്‍കുഞ്ഞുങ്ങളും ട്രെയിന്‍ കയറിയരഞ്ഞു, ചേര്‍ന്ന് കരഞ്ഞുതളര്‍ന്ന് ഒരു വയസുകാരന്‍

Published on 03 July, 2020
അമ്മയും പെണ്‍കുഞ്ഞുങ്ങളും ട്രെയിന്‍ കയറിയരഞ്ഞു, ചേര്‍ന്ന് കരഞ്ഞുതളര്‍ന്ന് ഒരു വയസുകാരന്‍


ന്യൂഡല്‍ഹി: അമ്മയും രണ്ടു പെണ്‍മക്കളും ട്രെയിന് അടിയില്‍പ്പെട്ട് ചിന്നിച്ചിതറി. തൊട്ടടുത്തായി വാവിട്ട് നിലവിളിച്ച് ഒരു വയസുള്ള മകന്‍... ഡല്‍ഹിയില്‍ ആര്‍.പി.എഫ് സംഘം കണ്ട കരളലിയിക്കുന്ന കാഴ്ച.വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ മാണ്ടാവാലിയില്‍ സ്ത്രീയും രണ്ടു പെണ്‍കുട്ടികളും ട്രെയിന്‍ തട്ടി മരിച്ചെന്ന വിവരത്തെ തുടര്‍ന്നാണ് സി.ആര്‍.പി.എഫ്. സംഘം അന്വേഷിച്ചിറങ്ങിയത്. പുലര്‍ച്ചെ 3.40-ന് ആയിരുന്നു ഇത്. സ്ഥലത്ത് എത്തിയപ്പോള്‍ കാണുന്നത് ഭീകര കാഴ്ച. അരഞ്ഞമര്‍ന്ന മൃതദേഹങ്ങള്‍. അവയ്ക്ക് അരികിലായി ഒരു പിഞ്ചുബാലന്‍. ട്രാക്കില്‍ നിലവിളിച്ച് അവന്‍ ഇരിക്കുന്നു. സംഭവിച്ചതെന്തെന്നു കൂടി അറിയാതെ.

ആര്‍.പി.എഫ്. സംഘം കുഞ്ഞിനെയെടുത്തതും അവന്‍ രക്ഷപ്പെട്ടോ എന്നു ചോദിച്ച് സമീപത്തുനിന്ന് ഒരാള്‍ ഓടിയെത്തി. പിന്നീട് കുഞ്ഞിനെ സംഘം ആശുപത്രിയിലെത്തിച്ചു. 

ട്രാക്കിന് തൊട്ടടുത്തുനിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തതിനാല്‍ ആളെ തിരിച്ചറിയാന്‍ അധികം പണിപ്പെടേണ്ടിവന്നില്ല. സമീപവാസിയായ കിരണ്‍ എന്ന മുപ്പതുകാരിയും അഞ്ചും ആറും വയസുള്ള പെണ്‍മക്കളുമാണ് മരിച്ചതെന്നു മനസിലായി. ഭര്‍ത്താവുമായുള്ള വഴക്കിനെത്തുടര്‍ന്ന് കുട്ടികളുമായി ട്രെയിനു മുന്നിലേക്കു ചാടിയതാണെന്നാണ് പ്രാഥമിക നിഗമനം. ഇ- റിക്ഷാ ഡ്രൈവറാണ് ഭര്‍ത്താവ്. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് ഇയാള്‍ വീട്ടിലെത്തുമ്പോള്‍ ഭാര്യയും കുട്ടികളും അവിടെയില്ലായിരുന്നെന്നും പറയപ്പെടുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക