Image

NEET പരീക്ഷ സെപ്റ്റംബര്‍ 13ലേക്ക് മാറ്റി, JEE മെയിന്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ ആറ് വരെ

Published on 03 July, 2020
NEET പരീക്ഷ സെപ്റ്റംബര്‍ 13ലേക്ക് മാറ്റി, JEE മെയിന്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ ആറ് വരെ

ന്യൂഡല്‍ഹി: ജൂലായ് അവസാനം നടത്താനിരുന്ന ജെ.ഇ.ഇ, നീറ്റ് പരീക്ഷകള്‍ മാറ്റിവെച്ചു. കോവിഡ് വ്യാപന സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ സുരക്ഷ 
കണക്കിലെടുത്താണ് പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ തീരുമാനിച്ചതെന്ന് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേശ് പൊക്രിയാല്‍ അറിയിച്ചു.

നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 13ലേക്കാണ് മാറ്റിയത്. ജെ.ഇ.ഇ മെയിന്‍ പരീക്ഷ സെപ്റ്റംബര്‍ ഒന്ന് മുതല്‍ ആറ് വരെ നടക്കും. ജെ.ഇ.ഇ അഡ്വാന്‍സ്ഡ് പരീക്ഷ സെപ്റ്റംബര്‍ 27-ലേക്കും മാറ്റി. കോവിഡ് സാഹചര്യത്തില്‍ ഇത് രണ്ടാം തവണയാണ് ഈ വര്‍ഷത്തെ നീറ്റ്, ജെഇഇ പരീക്ഷകള്‍ നീട്ടുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക