Image

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതര്‍ രണ്ട് ലക്ഷത്തിലേക്ക്

Published on 03 July, 2020
മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതര്‍ രണ്ട് ലക്ഷത്തിലേക്ക്

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്കടുക്കുന്നു. വെള്ളിയാഴ്ച മാത്രം 6324 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,92,990 ആയി.  79,911 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,04687 പേര്‍ ഇതുവരെ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 198 പേര്‍ രോഗം ബാധിച്ച് മരണപ്പെട്ടു. സംസ്ഥാനത്തെ കോവിഡ് മരണസംഖ്യ 8367 ആയി ഉയര്‍ന്നു. 

54.24 ശതമാനമാണ് മഹാരാഷ്ട്രയിലെ രോഗമുക്തി നിരക്ക്. 4.34 ശതമാനമാണ് മരണനിരക്ക്.  മുംബൈയിലാണ് ഏറ്റവും കൂടുതല്‍ കേസുകളുള്ളത്. വെള്ളിയാഴ്ച മാത്രം 1375 പോസിറ്റീവ് കേസുകളും 73 മരണവുമാണ് മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ജില്ലയിലെ ആരെ കോവിഡ് ബാധിതരുടെ എണ്ണം 82,074 ആയി. 4762 പേര്‍ ഇതുവരെ രോഗം ബാധിച്ച് 
മരിച്ചു. 52,392 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.  

ധാരാവിയിലും കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുകയാണ്. വെള്ളിയാഴ്ച 8 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2309 പേര്‍ക്കാണ് ധാരാവിയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 551 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത് എന്നാണ് മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ പുറത്തുവിട്ട കണക്കുകള്‍. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ധാരാവിയിലെ മരണനിരക്ക് പരസ്യപ്പെടുത്തുന്നില്ലെന്നും ആക്ഷേപമുണ്ട്. 

കോവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ താനെ ജില്ലയില്‍ വെള്ളിയാഴ്ച മുതല്‍ 10 ദിവസത്തെ കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക