Image

സൗദിയില്‍ കോവിഡ് വ്യാപനം തുടരുന്നു, 54 മരണം, ഒറ്റദിവസം 3383 പേര്‍ക്ക് രോഗം

Published on 03 July, 2020
സൗദിയില്‍ കോവിഡ് വ്യാപനം തുടരുന്നു, 54 മരണം, ഒറ്റദിവസം 3383 പേര്‍ക്ക് രോഗം
റിയാദ്: സൗദിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മരണ സംഖ്യ ഉയര്‍ന്നു തന്നെ തുടരുന്നു. ഇന്നു മാത്രം കോവിഡിന് കീഴടങ്ങിയത് 54 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3383 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം സുഖം പ്രാപിക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവും ആശ്വാസം പകരുന്നതാണ്. ഇന്ന് 4909 പേര് കോവിഡ് മുക്തരായി.

ഇതോടെ രാജ്യത്ത് ആകെ രോഗബാധിതര്‍ 1,97,608 ഉം മരണസംഖ്യ 1752 ഉം രോഗമുക്തരുടെ എണ്ണം 1,37,669 ആയി ഉയര്‍ന്നു. 58,187 രോഗികളാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 2287 രോഗികള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ആണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 198 പ്രദേശങ്ങളില്‍ ഇതുവരെ കോവിഡ് പടര്‍ന്നിട്ടുണ്ട്. 53214 പുതിയ പരിശോധനകള്‍  അടക്കം 17,27,701 കോവിഡ് ടെസ്റ്റുകളാണ് സൗദിയില്‍ ഇതുവരെ പൂര്‍ത്തിയാക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക