Image

നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്ന താരമാണ് പൃഥ്വിരാജ് : മീരാജാസ്മിന്‍

Published on 03 July, 2020
നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്ന താരമാണ് പൃഥ്വിരാജ് : മീരാജാസ്മിന്‍

പൃഥ്വിരാജിന്റെ നായികമാരില്‍ പ്രധാനികളിലൊരാളായ മീര ജാസ്മിന്‍ മലയാളികളുടെ പ്രിയതാരമാണ്. . ഒരുകാലത്ത്താരം ഒരുപാട് നല്ല സിനിമകളുടെ ഭാഗവുമായിരുന്നു. വിവാഹശേഷം സിനിമയില്‍ സജീവമല്ലെങ്കിലും മീരയുടെ സിനിമകള്‍ ഇന്നും ചലച്ചിത്ര പ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.


സ്വപ്നക്കൂട്, ചക്രം ഈ സിനിമകളിലായിരുന്നു ഇരുവരും ഒരുമിച്ചത്. കുഞ്ഞൂഞ്ഞിന്റേയും കമലയുടേയും അഭിനയവും ഡയലോഗും ഇന്നും ആരാധകര്‍ക്ക് മനപ്പാഠമാണ്.കുഞ്ചാക്കോ ബോബനും ജയസൂര്യയും ഭാവനയുമൊക്കെ അണിനിരന്ന ചിത്രം കൂടിയായിരുന്നു സ്വപ്നക്കൂട്.


 ഗംഭീര പ്രകടനമായിരുന്നു എല്ലാവരും പുറത്തെടുത്തതെങ്കിലും മത്സരിച്ച്‌ അഭിനയിക്കുകയായിരുന്നു പൃഥ്വിയും മീര ജാസ്മിനും. മീരാ ജാസ്മിന്‍ നായികയായെത്തിയ സ്വപ്നക്കൂട് എന്ന ചിത്രം പൃഥ്വിരാജിന്റെ കരിയറില്‍ വഴിത്തിരിവായ ചിത്രമായിരുന്നു.

തന്റെ സഹതാരമായ പൃഥ്വിരാജിനെ കുറിച്ച്‌ പറയുകയാണ് ഇപ്പോള്‍ മീരാ ജാസ്മിന്‍.


ജാഡ, അഹങ്കാരി, നിഷേധി തുടങ്ങി വിളിപ്പേരുകള്‍ പലതും ചാര്‍ത്തി കൊടുത്തിട്ടുണ്ടെങ്കിലും തന്റെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്ന താരമാണ് പൃഥ്വിരാജ് എന്ന് മീരാജാസ്മിന്‍ പറയുന്നു.പൃഥ്വിയ്‌ക്കൊപ്പം സ്വപ്‌നകൂട്, ചക്രം തുടങ്ങിയ സിനിമകളില്‍ ഒപ്പം അഭിനയിക്കുമ്ബോള്‍ ശരിക്കും ആഘോഷിച്ചു. കള്ളത്തരം ഇല്ലാത്ത ആളാണ് പൃഥ്വിരാജ്. 


പുറമെ ഒന്നും അകത്ത് മറ്റൊന്നുമായ രീതി പൃഥ്വിരാജിന് ഇല്ലെന്നും അദ്ദേഹത്തിന്റെ സമീപനം ഇഷ്ടമാണെന്നും മീരാജാസ്മിന്‍ പറയുന്നു.

പൃഥ്വിരാജിനെ കുറിച്ച്‌ ഓര്‍ക്കമ്ബോള്‍ അഭിമാനമാണെന്നും മീര ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക