Image

ഷെഡ്യൂൾ ചെയ്ത അന്താരാഷ്‌ട്ര വിമാന സർവീസുകൾ ജൂലായ് 31 വരെ നിറുത്തിവയ്ക്കുമെന്ന് ഇന്ത്യൻ ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ

Published on 03 July, 2020
 ഷെഡ്യൂൾ ചെയ്ത അന്താരാഷ്‌ട്ര വിമാന സർവീസുകൾ ജൂലായ് 31 വരെ നിറുത്തിവയ്ക്കുമെന്ന് ഇന്ത്യൻ ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ
ന്യൂഡൽഹി: രാജ്യത്ത് ഷെഡ്യൂൾ ചെയ്ത അന്താരാഷ്‌ട്ര വിമാന സർവീസുകൾ ജൂലായ് 31 വരെ നിറുത്തിവയ്ക്കുമെന്ന് ഇന്ത്യൻ ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ അറിയിച്ചു.എന്നാൽ തിരഞ്ഞെടുത്ത റൂട്ടുകളിൽ ചില അന്താരാഷ്‌ട്ര ഷെഡ്യൂൾ സേവനങ്ങൾ അനുവദിക്കും.
2020 ജൂലായ് 15 വരെ ഷെഡ്യൂൾ ചെയ്ത അന്താരാഷ്‌ട്ര പാസഞ്ചർ ഫ്ലൈറ്റുകൾ താൽക്കാലികമായി നിറുത്തിവയ്ക്കുമെന്ന ജൂൺ 26 ലെ സർക്കുലറിൽ മാറ്റം വരുത്തി ജൂലായ് 31 വരെ സമയപരിധി നീട്ടാൻ തീരുമാനിച്ചതായി ഏവിയേഷൻ റെഗുലേറ്റർ വ്യക്തമാക്കി.കേസ് അടിസ്ഥാനത്തിൽ യോഗ്യതയുള്ള അതോറിറ്റി തിരഞ്ഞെടുത്ത റൂട്ടുകളിൽ മാത്രം അന്താരാഷ്‌ട്ര ഷെഡ്യൂൾ ഫ്ലൈറ്റുകൾ അനുവദിച്ചേക്കുമെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) സർക്കുലറിൽ പറഞ്ഞു.
ണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം മെയ് 25നാണ് ഇന്ത്യയിൽ ഷെഡ്യൂൾ ചെയ്ത ആഭ്യന്തര പാസഞ്ചർ സർവീസുകൾ പുനരാരംഭിച്ചത്.
 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക