Image

ജോസിന്‍റെ ഇടത് നീക്കം പിഴക്കുന്നു?

Published on 03 July, 2020
ജോസിന്‍റെ ഇടത് നീക്കം പിഴക്കുന്നു?
ഇടതുമുന്നണിയുമായുള്ള സഹകരണനീക്കത്തില്‍ ജോസ് പക്ഷത്തും എതിര്‍പ്പ് ശക്തമാണ്. ബാര്‍കോഴ കേസില്‍ സിപിഎം മാണിക്കെതിരെ നടത്തിയ ആക്രമണമാണ് അവര്‍ പ്രധാനമായും ഉയര്‍ത്തിക്കാട്ടുന്നത്. അതുപോലെ ഇടുക്കി, കാഞ്ഞിരപ്പള്ളിപോലുള്ള മണ്ഡലങ്ങളിലെ യുഡിഎഫ് സ്വാധീവും ഒരു വിഭാഗത്തിന്‍റെ ഇടത് വിമുഖതയുടെ ആക്കം കൂട്ടുന്നു.
അണികളുടേയം നേതാക്കളുടെ ഈ ഇടത് വിരുദ്ധ നിലപാട് പരമാവധി മുതലെടുക്കാന്‍ ജോസഫും കോണ്‍ഗ്രസും സജീവമായി രംഗത്ത് ഇറങ്ങിയത് ജോസ് കെ മാണിയെ വെട്ടിലാക്കിയിട്ടുണ്ട്. മാണി വികാരം ആളിക്കത്തിച്ച് ജോസ് കെ മാണിയോടൊപ്പം നില്‍ക്കുന്ന കൂടുതല്‍ നേതാക്കളേയും പ്രവര്‍ത്തകരേയും തങ്ങളുടെ പാളയത്തിലെത്തിക്കാനാണ് ജോസഫ് വിഭാഗത്തിന്‍റെ ശ്രമം.
ജോസ് പക്ഷത്തെ പ്രമുഖരായ റോഷി അഗസ്റ്റിന്‍ എംഎല്‍എ, എന്‍ ജയരാജ് എംഎല്‍എ, തോമസ് ചാഴിക്കാടന്‍ എംപി, ജോസഫ് എം പുതുശ്ശേരി, മുതിര്‍ന്ന നേതാവും മാണിയുടെ വിശ്വസ്തനും എന്ന് അറിയപ്പെടുന്ന ഇജെ ആഗസ്തി തുടങ്ങിയ നേതാക്കള്‍ക്ക് എല്‍ഡിഎഫിനോട് വലിയ താല്‍പര്യം ഇല്ല. യുഡിഎഫിലേക്ക് മടങ്ങുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് മുന്‍തൂക്കം നല്‍കണമെന്നാണ് ഇവരുടെ നിലപാട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക