Image

വി. നാഗലിന്റെ ഗാനത്തിന് പുതിയ ഭാഷ്യം

സജി പുല്ലാട് Published on 03 July, 2020
വി. നാഗലിന്റെ ഗാനത്തിന് പുതിയ ഭാഷ്യം
ഹ്യൂസ്റ്റണ്‍:  പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യ ദശകത്തില്‍ കണ്ണൂരിലെത്തിയ ജര്‍മന്‍ മിഷനറി വോള്‍ ബ്രീറ്റ് നാഗലിന്റെ ' എന്‍ യേശു എന്‍ സംഗീതം എന്‍ ബലമാകുന്നു' എന്ന ക്രിസ്തീയ ഭക്തി ഗാനത്തിന് പുതിയ ഭാഷ്യം ഒരുക്കിയിരിക്കുകയാണ് പ്രവാസി മലയാളിയായ ജോജി സാം ജേക്കബ്.  നാഗല്‍ സായിപ്പ് എന്ന് മലയാളികള്‍ ഓമനപ്പേരിട്ടു വിളിച്ചിരുന്ന  നാഗലിന്റെ 'സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു...' തുടങ്ങിയ ഗാനങ്ങള്‍ ഇന്നും മലയാളികള്‍ ഉള്‍പ്പുളകത്തോടെ ആലപിച്ചു പോരുന്നുണ്ട്.  നിരവധി ക്രിസ്തീയ കീര്‍ത്തനങ്ങള്‍  നാഗലിന്റെതായി  ഇന്നും പ്രചാരത്തിലുണ്ട്.1893  ഡിസംബറില്‍ കേരളത്തിലെത്തിയ ഇദ്ദേഹം മലയാളം പഠിച്ച് ആ ഭാഷയില്‍ ഗാനങ്ങള്‍ എഴുതുകയായിരുന്നു.

നാഗലിന്റെ  നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഗാനത്തിന്റെ ആത്മാംശം ഉള്‍ക്കൊണ്ടുകൊണ്ട് സാം ജേക്കബ് ഇംഗ്ലീഷില്‍ My Soul's only Solace....എന്ന ഗാനം രചിക്കുകയും അതേ ഈണത്തിലും ഭാവത്തിലും സജി പുല്ലാടിന്റെ നേതൃത്വത്തില്‍ അവതരിപ്പിക്കപ്പെടുകയുമാ ണുണ്ടായത്..  വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഗായകരായ ലിന്‍സ ആന്‍ സജി( ഇന്ത്യ),   അക്‌സ ലില്ലി റെജി( ദുബായ്),  ഹര്‍ഷ ജേക്കബ്( യുഎസ്എ),  അക്‌സ മറിയം വര്‍ഗീസ്( ബഹറിന്‍)  എന്നിവര്‍ ഗാനം ആലപിച്ചു.  യുഎസ്എ യില്‍ നിന്നും ഐറിന്‍  ജോമോന്‍ ഈ ഗാനം വയലിനിലും അവതരിപ്പിച്ചു.
കോവിഡ് മഹാമാരിയുടെ ഈ കാലഘട്ടത്തില്‍ ലോകം സ്മരിക്കുന്ന ഫാദേഴ്‌സ് ഡേ യില്‍(ജൂണ്‍ 21) ഗാനം പുറത്തിറക്കണം എന്ന തന്റെ ആഗ്രഹം സാധിച്ചതില്‍ അവതരണത്തിന് നേതൃത്വം നല്‍കിയ സജി പുല്ലാട് സന്തോഷം പ്രകടിപ്പിച്ചു.
മാതൃ ഇടവകയായ  മാങ്ങാനം ബഥേല്‍ മാര്‍ത്തോമ, ഹ്യൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ എന്നീ ഇടവകകളിലെ വൈദികരുടെ അനുഗ്രഹാശിസ്സുകളോടെയാണ് സാം ജേക്കബ് തന്റെ ഗാനരചനയ്ക്ക് തുടക്കം കുറിച്ചത്.

കോട്ടയം മാങ്ങാനം സ്വദേശിയാണ് ജോജി സാം ജേക്കബ്. ഭാര്യ നിസി, മക്കള്‍ റൂബന്‍,  റവീന,  റോണല്‍. 

യൂട്യൂബില്‍ ഇതിനോടകം നൂറുകണക്കിനാളുകള്‍ ഗാനം ആസ്വദിച്ചു കഴിഞ്ഞു.


വി. നാഗലിന്റെ ഗാനത്തിന് പുതിയ ഭാഷ്യം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക