Image

പുതിയ ചരിത്രം രചിക്കുന്ന സൂഫിയും സുജാതയും

Published on 03 July, 2020
പുതിയ ചരിത്രം രചിക്കുന്ന സൂഫിയും സുജാതയും
മലയാള സിനിമയിൽ പുതിയ ചരിത്രം രചിക്കുകയാണ് സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ നിർമാതാവ് വിജയ് ബാബുവും ഫ്രൈഡേ ഫിലിംസ് എന്ന നിർമാണ കമ്പനിയും. ആദ്യമായി ഒരു ഒ.ടി.ടി പ്ലാറ്റ്ഫോമിൽ ലോകമെമ്പാടും റിലീസ് ചെയ്യുന്ന മലയാള ചിത്രമെന്ന ഖ്യാതി നേടി ഇൗ ചിത്രം എത്തുമ്പോൾ നൂറിലേറെ ദിവസങ്ങളായി പുതിയ സിനിമകൾ ഇല്ലാതെ വിഷമിച്ചിരിക്കുന്ന ആരാധകസമൂഹത്തിനും അത് ആശ്വാസമാകുന്നു. 

ഒരു പുതിയ മലയാളചിത്രം ഇറങ്ങിയിട്ട്‌ നൂറിൽ അധികം ദിവസങ്ങൾ ആയിരിക്കുന്നു. ഈ സമയത്ത് ഈ കുഞ്ഞുസിനിമയുടെ റിലീസ് മലയാളി പ്രേക്ഷകർക്ക് ഒരു ചെറുസന്തോഷം എങ്കിലും നൽകുമെങ്കിൽ ഞങ്ങൾ കൃതാർത്ഥരാണ്!

ഫ്രൈഡേയുടെ എല്ലാ സിനിമകൾക്കും തന്നത് പോലെയുള്ള പിന്തുണ സൂഫിക്കും സുജാതക്കും നിങ്ങൾ നൽകും എന്ന വിശ്വാസത്തിൽ, ഈ സിനിമയുടെ ചിത്രീകരണസമയം തുടങ്ങി ഇതുവരെ കൂടെനിന്ന എല്ലാവർക്കും ഒരുപാട് സ്നേഹവും നന്ദിയും.വിജയ് ബാബു പറയുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക