Image

മാസ്ക് (ഒരു നെഴ്സിന്റെ ഡയറിക്കുറിപ്പുകൾ -1-ബിന്ദു ഫെർണാണ്ടസ്)

Published on 02 July, 2020
മാസ്ക് (ഒരു നെഴ്സിന്റെ ഡയറിക്കുറിപ്പുകൾ -1-ബിന്ദു ഫെർണാണ്ടസ്)

മടുത്ത് തുടങ്ങി. മാസ്കുകൾ കൊണ്ട് മൂടിക്കെട്ടിയ മുഖങ്ങൾ കണ്ടിട്ടും മാസ്ക് കൊണ്ട് മൂടിക്കെട്ടിയ എൻ്റെ മുഖം കണ്ടിട്ടും. ഡിസംബർ 2019 ൽ തുടങ്ങിയ കൊറോണ കാലത്തെ മുഖം മാസ്ക് കൊണ്ട്  മറച്ച് പ്രതിരോധിക്കാൻ തുടങ്ങിയത് എന്ന് മുതലാണ്. രണ്ടായിരത്തി  ഇരുപത് മാർച്ച് പകുതിയോടെയാണോ.. ആണെന്ന് തോന്നുന്നു. 

പണ്ടേ എനിക്ക് മാസ്ക് കെട്ടുന്നത് ഇഷ്ടമല്ല എങ്കിലും ഓപ്പറേഷൻ തിയേറ്ററിൽ ജോലിയിലായിരുന്ന പന്ത്രണ്ട് വർഷക്കാലം ഞാൻ ജോലി സ്ഥലത്ത് മാസ്ക് കൊണ്ട് മുഖം മൂടിക്കെട്ടി നടന്നത് അണുക്കൾ എൻ്റെ മുഖത്ത് നിന്നും രോഗിയുടെ മുഖത്തേക്കോ രോഗിയുടെ മുഖത്ത് നിന്നും എൻ്റെ മുഖത്തേക്കും പകരാതിരിക്കാൻ മാത്രമായിരുന്നില്ല .കരുണയില്ലാത്ത മനസ്സുകളുടെ ഉടമകളായിരുന്ന കുറെ സർജന്മാരുടെ കടുത്ത ഭാഷയിലുള്ള പദപ്രയോഗങ്ങളിൽ മനവും ശരീരവും തളർന്ന് പോയപ്പോൾ ഉയർന്ന് പൊങ്ങിയ അരിശം പല്ല് ഞെരിച്ച് കടിച്ചമർത്തിയതും തകർന്ന് പോയ ഹൃദയം വിറകളായി ചുണ്ടുകളിൽ പടർന്നതും മനുഷ്യരുടെ മുൻപിൽ മറച്ച് വെച്ചതും എൻ്റെ മുഖം മൂടിക്കെട്ടിയ മാസ്ക് തന്നെയായിരുന്നു. എന്തിനായിരുന്നു ആ സർജന്മാർ ഇത്ര ക്രൂരതയോടെ ഞങ്ങൾ നഴ്സുമാരെ വഴക്ക് പറഞ്ഞത് എന്ന് ഇന്നും എനിക്കറിയില്ല. 

അന്ന് മനം തകർന്ന് കരഞ്ഞ  ഞങ്ങളുടെ  മാനം കാത്ത മാസ്കേ നിനക്ക് നന്ദി. രണ്ട് മാസ്കുകൾ കൊണ്ടാണ് പ്രതിരോധം കുറഞ്ഞ എൻ്റെ ശരീരത്തെ കൊറോണയിൽ നിന്ന് കാക്കാൻ ശ്രമിക്കുന്നത്. N95 കൊണ്ട് ആദ്യമൊന്ന് മൂടിക്കെട്ടി അതിന് മീതെ ലെവൽ 3 മാസ്ക് വെച്ച് നടക്കുമ്പോൾ ഇടക്ക് ചിരി വരും. ഇത്തിരി പോന്ന വൈറസിനെ ചെറുക്കാൻ പാവം മനുഷ്യൻ എത്ര തത്രപ്പാട് കൂട്ടുന്നു. എന്നാലും നന്ദിയുണ്ട് മാസ്കേ നിന്നോട്. മനസ്സും ശരീരവും നികൃഷ്ടജീവികളിൽ നിന്ന് കാക്കാൻ നീയെനിക്ക് എന്നും തുണയാകുന്നതിന്. ഈ സമൂഹത്തിന് തുണയാക്കുന്നതിന്. മാസ്ക് ധരിച്ച  മുഖം കാണാൻ ഭംഗിയുണ്ടാകില്ല . എങ്കിലും ജീവിതം ഭംഗിയാക്കാൻ ധരിക്കാം നിന്നെ ....
അവശ്യ സമയങ്ങളിൽ എല്ലാം
മാസ്ക് (ഒരു നെഴ്സിന്റെ ഡയറിക്കുറിപ്പുകൾ -1-ബിന്ദു ഫെർണാണ്ടസ്)
Join WhatsApp News
Jessy Antony 2020-07-14 12:27:45
തുടക്കം അടി പൊളി... ഒന്നും ഒളിച്ചുവെക്കാതെ മാസ്ക് പരമ്പര ഇങ്ങു പോരട്ടെ❤️in
Voice of the Womb 2020-07-14 13:27:20
Men attend women for two reasons, sex and love, but in most cases men do not marry for sex or for love, they marry for stability. A man can love you and not marry you. A man can have sex with you for years without marrying you. But immediately he finds someone who brings stability in his life, he marries her. Men are visionaries when they think about marriage, they do not think about wedding dresses, bridesmaids, anything the woman thinks is fanciful. They think that this woman can build me a home. Women are tender, they have the capacity to receive and reproduce. You give her groceries, she prepares a meal, you give her money, she gives you peace, you give her sperm and she gives you children. You give it discomfort, it becomes your worst nightmare and most men know it. This is why a man can stay with a woman for years and meet another in a month, then get married. It's the stability they want. Sex is a pleasure, love is an affection, RESPECT is stability. Thoughts?
Sreekumar 2020-07-15 23:09:46
ഒരു ബിന്ദുസ് ഡയറി കുറിപ്പ്. തുടരട്ടെ, ഡയറി കുറിപ്പുകൾ
Abdul Hakhim T P 2020-07-19 00:15:32
നല്ല തുടക്കം ...മുന്നോട്ടു പോവുക ..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക