Image

രാജന്‍ മാരേട്ട് ഓര്‍മകളില്‍ എന്നും നിലനില്‍ക്കും

Published on 02 July, 2020
രാജന്‍ മാരേട്ട് ഓര്‍മകളില്‍ എന്നും നിലനില്‍ക്കും
ഞങ്ങളുടെ ന്യൂയോര്‍ക് ജീവിതത്തിന്റെ തുടക്കകാലം മുതല്‍ ഉള്ള സുഹൃദ്ബന്ധങ്ങളില്‍ ഒന്നായിരുന്നു ശ്രീ രാജന്‍ മാരേട്ടിന്റെ കുടുബം .വളരെ സൗമ്യനും മിതഭാഷിയും ആയിരുന്നു പ്രിയപ്പെട്ട രാജന്‍. അമേരിക്കയിലെ ജീവിതാനുഭവത്തില്‍ സാമൂഹ്യ പ്രവര്‍ത്തനരംഗത്ത് തന്റെ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ശ്രീ രാജന് സാധിച്ചു എന്നത് അഭിമാനകരം ആണ് .

ഇദ്ദേഹത്തിന്റെ സഹധര്‍മ്മിണി ശ്രീമതി ലീലാ മാരേട്ട് അമേരിക്കന്‍ മലയാളികളുടെ ഉരുക്കു വനിത എന്ന് വിശേഷിക്കാനാവും. സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ വെട്ടിതിളങ്ങുന്ന ഒരു പൊന്‍താരമാണ് ശ്രീമതി ലീല. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ പ്രസിഡന്റ് എന്ന നിലയില് ലീല മാരേട്ടിന്റെ സേവനം സ്തുത്യര്‍ഹം തന്നെ ആണ്. തന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രിയതമന്റെ പിന്തുണ ഉണ്ടായിരുന്നു എന്ന് ലീല അഭിമാനത്തോടെ പറയുന്നു .

ശ്രീ രാജന്‍ മാരേട്ടിന്റെ വേര്‍പാടില്‍ ദുഃഖത്തിലായിരിക്കുന്ന സഹധര്‍മ്മിണി ലീല മാരേട്ടിനും, മകന്‍ രാജീവിനും കുടുബത്തിനും, മകള്‍ രജനിക്കും കുടുബത്തിനും മറ്റു ബന്ധുമിത്രാദികള്‍ക്കും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളാ ചാപ്റ്റര്‍ മഹിളാ കോണ്‍ഗ്രസ് ചെയര്‍ ശ്രീമതി ശോശാമ്മ ആന്‍ഡ്രൂസിന്റെ നാമത്തിലും, ഐ .ഓ സി മഹിളാ കോണ്‍ഗ്രസ് ന്യൂയോര്‍ക് ചാപ്റ്ററിന്റെ നാമത്തിലും, പ്രതേകിച്ചും എക്‌സിവുട്ടിവ് മെംബേര്‍സ് ഏലിയാമ്മ മാത്യു, തങ്കമ്മ ജോസഫ്, റേച്ചല്‍ ഡേവിഡ്, സിസിലി പഴയമ്പള്ളില്‍, ലിസ സാം, ഗ്രേസി മോഹന്‍, അച്ചാരു ജേക്കബ്, മേരിക്കുട്ടി മൈക്കിള്‍, ജെസ്സി ജോഷി, ബേബി തോമസ് എന്നിവരുടെയും എന്റെയും എന്റെ കുടുംബത്തിന്റെയും നാമത്തിലുള്ള അനുശോചനം രേഖപ്പെടുത്തുന്നു .

(പ്രസിഡന്റ് ഉഷാ ജോര്‍ജ് )
രാജന്‍ മാരേട്ട് ഓര്‍മകളില്‍ എന്നും നിലനില്‍ക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക