Image

ജാതിയുടെ പേരില്‍ ദളിത് എഞ്ചിനിയര്‍ക്ക് വിവേചനം: സിസ്‌കോയ്ക്ക് എതിരെ കേസ്

Published on 02 July, 2020
ജാതിയുടെ പേരില്‍ ദളിത് എഞ്ചിനിയര്‍ക്ക്  വിവേചനം: സിസ്‌കോയ്ക്ക് എതിരെ കേസ്
ഹീനമായ ജാതി സമ്പ്രദായത്തിന്റെ പേരില്‍ ദലിത് ജീവനക്കാരനെതിരെ വിവേചനം നടത്തി എന്നാരോപിച്ച് ടെക്‌നോളജി കമ്പനി സിസ്‌കോക്ക് എതിരെ കാലിഫോര്‍ണിയ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫെയര്‍ എമ്പ്‌ലോയ്‌മെന്റ് ആന്‍ഡ് ഹൗസിംഗ്,  കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. മിഷിഗണില്‍ പെണ്‍കുട്ടികളുടെ ജനിറ്റല്‍ മ്യൂട്ടിലേഷന്‍ നടത്തിയതിനു കേസ് എടുത്ത പോലെ ഇന്ത്യാക്കാരെ നാണം കെടുത്തുന്നതായി ഈ സംഭവവും.

1964-ലെ സിവില്‍ റൈറ്റ്‌സ് നിയമപ്രകാരമാണു കേസ്. ആ നിയമത്തില്‍ ജാതി വിവേചനത്തെ പറ്റി ഒന്നും പറയുന്നില്ല. റെയ്‌സ്, നിറം, സെക്‌സ്, നാഷണല്‍ ഒറിജിന്‍ എന്നിവയുടെ പേരില്‍ വിവേചനം പാടില്ലെന്നാണു ആ നിയമം പറയുന്നത്.

സിസ്‌കോയുടെ സാനോസെയിലുള്ള ആസ്ഥാനത്തെ മാനേജര്‍മാര്‍ ദളിതനായതിന്റെ പേരില്‍ എഞ്ചിനിയര്‍ക്കെതിരെ പീഡനവും വിവേചനവും നടത്തുകയും പരാതിപ്പെട്ടപ്പോള്‍ തിരിച്ചടിക്കുകയും ചെയ്തുവെന്നു ഹര്‍ജി പറയുന്നു.

ദളിത് എഞ്ചിനിയറൊഴിച്ച് ടീമില്‍ എല്ലാവരും ഉയര്‍ന്ന ജാതിക്കാരാണെന്നു ഹര്‍ജി ചൂണ്ടിക്കാട്ടി. പ്രായപൂര്‍ത്തി ആയ ശേഷം ഇന്ത്യയില്‍ നിന്നു വന്ന ഇവര്‍ ഇന്ത്യയിലെ ജാതി സമ്പ്രദയവും കൂടെ കൊണ്ടുവന്നു.

ദളിത് എഞ്ചിനിയറും മാനേജറും ഒരുമിച്ച് ഐ.ഐ.ടിയില്‍ പഠിച്ചതാണ്. ഏത് ഐ.ഐ.ടി എന്നു വെളിപ്പെടുത്തിയിട്ടില്ല.

ജനനം മൂലം ലഭിക്കുന്ന സാമൂഹിക നിലയുടെ പേരില്‍ ജോലി സ്ഥലത്ത് അവസരങ്ങള്‍ നിഷേധിക്കുന്നതും വിവേചനം കാട്ടുന്നതും അംഗീകരിക്കാനാവില്ലെന്നു ഡി.എഫ്.ഇ.എച്ച് ഡയറക്ടര്‍ കെവിന്‍ കിഷ് പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ തൊഴിലുടമകള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

സിസ്‌കോക്കു പുറമെ സുന്ദര്‍ അയ്യര്‍, രമണ കൊമ്പെല്ല എന്നിവരാണു എതിര്‍ കക്ഷികള്‍. ദലിത് എഞ്ചിനിയറുടെ പേരു വെളിപ്പെടുത്തിയിട്ടില്ല.

താന്‍ ദളിതനാണെന്നു അയ്യര്‍ മറ്റുള്ളവരോടു പറഞ്ഞുവെന്നും അത് ചോദ്യം ചെയ്യുകയും പരാതിപ്പെടുകയും ചെയ്തപ്പോള്‍ പ്രതികാര നടപടി ഉണ്ടായെന്നും ഹര്‍ജിയില്‍ പറയുന്നു. കമ്പനി ഇതിനെതിരെ നടപടി എടുത്തില്ല.

ജാതിപരമായ വിവേചനം കുറ്റകരമല്ലെന്ന നിലപാടാണു ഹ്യൂമന്‍ റിസോഴ്‌സ് അംഗങ്ങള്‍ സ്വീകരിച്ചതത്രെ.

തന്റെ ടീമില്‍ ഏറ്റവും കുറഞ്ഞ ഉത്തരവാദിത്വവും ശമ്പളവും ദളിത് ജീവനക്കാരന്‍ അംഗീകരിക്കണമെന്നതായിരുന്നു സ്ഥിതി. മതം, പാരമ്പര്യം, നാഷണല്‍ ഒറിജിന്‍, വംശം, നിറം എന്നിവയുടെ പേരില്‍ ആയിരുന്നു ഇത്

പ്രതീക്ഷക്കു വിപരീതമായി ദളിത് എഞ്ചിനിയര്‍ വിവേചനം ചോദ്യം ചെയ്തുവെന്നു ഹര്‍ജിയില്‍ പറയുന്നു.

ഇന്ത്യയില്‍ ജാതിസമ്പ്രദായം അവസാനിച്ചുവെങ്കിലും ദലിതര്‍ ഇപ്പോഴും വിവേചനം നേരിടുന്നതായി ഹര്‍ജി ചൂണ്ടിക്കാട്ടി.
അതു പോലെ അമേരിക്കയില്‍ എത്തുന്ന ഇന്ത്യാക്കാരില്‍ 90 ശതമാനത്തില്‍ കൂടുതലും ഉന്നത ജാതികളില്‍ നിന്നുള്ളവരാണ്. ഒന്നര ശതമാനം പേര്‍ മാത്രമാണ് ദളിതര്‍.
2018-ലെ ഒരു സര്‍വേയില്‍ അമേരിക്കയിലെ ജോലി സ്ഥലത്ത് 67 ശതമാനം ദളിതരും വിവേചനം നേരിടുന്നു എന്നു കണ്ടെത്തിയതും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

California sues Cisco alleging caste discrimination against Dalit

BY ARUL LOUIS 

New York, July 1, IANS:
Opening a new front in the civil rights campaign in the US, California has filed a case against technology company Cisco alleging discrimination against a Dalit employee.

Amid the national protests against racial discrimination, the California Department of Fair Employment and Housing (DFEH) filed the case on Monday in a federal court in the Silicon Valley naming the company and two former managers as defendants seeking to bring caste discrimination under the umbrella of unlawful discrimination banned by civil rights legislation enacted in 1964 that does not specify caste.

The landmark federal Civil Rights Law specifies only race, colour, religion, sex and national origin.

DFEH alleged that "managers at Cisco's San Jose headquarters campus, which employs a predominantly South Asian workforce, harassed, discriminated, and retaliated against an engineer because he is Dalit Indian."

The court papers seen by IANS said that the Dalit employee's team was made up entirely of "higher caste" Indians who came to the US as adults and "imported the discriminatory (caste) system's practices into their team and Cisco's workplace".

The Dalit employee and the manager who supervised him are both IIT graduates who attended it at the same time, the complaint said, without specifying the institution.

DFEH Director Kevin Kish said, "It is unacceptable for workplace conditions and opportunities to be determined by a hereditary social status determined by birth."

He added, "Employers must be prepared to prevent, remedy, and deter unlawful conduct against workers because of caste."

In addition to Cisco, court documents list Sundar Iyer, a "distinguished engineer at Cisco," and Ramana Kompella as defendants in the case.

The person allegedly discriminated against is described as a principal engineer but is not named and is shown in court documents as "John Doe," a pseudonym used in the US legal system to protect identities or when a person's identity is not known.

The complaint said that Iyer told others in the company that the person allegedly discriminated against was a member of the scheduled caste and when he confronted the supervisor and complained to the human resources department, a series of retaliation occurred.

The complaint said that Cisco failed to acknowledge the unlawful discriminatory practices and did not "take any steps necessary to prevent such discrimination, harassment, and retaliation from continuing in its workplace."

After an internal investigation into the complaint, human resources employees "indicated that caste discrimination was not unlawful," DFEH said in court filings.

DFEH said in its complaint that the Dalit employee of Cisco "was expected to accept a caste hierarchy within the workplace where Doe held the lowest status within a team of higher-caste colleagues, receiving less pay, fewer opportunities, and other inferior terms and conditions of employment because of his religion, ancestry, national origin/ethnicity, and race/colour."

"When Doe unexpectedly opposed the unlawful practices, contrary to the traditional order between the Dalit and higher castes, Defendants retaliated against him," the complaint said.

"Although de jure segregation ended in India, lower caste persons like Dalits continue to face de facto segregation and discrimination in all spheres," the DFEH filing said.

The complaint sought to give a sociological snapshot of the Indian community in the US saying, "Most Indian immigrants in the United States are from upper castes. For example, in 2003, only 1.5 per cent of Indian immigrants in the United States were Dalits or members of lower castes. More than 90 per cent were from high or dominant castes."

The DFEH cited a 2018 survey of South Asians in the US found that 67 per cent of Dalits reported being treated unfairly at their American workplaces.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക