Image

ടെക്‌സസില്‍ കോവിഡ് രോഗബാധ റിക്കാര്‍ഡിട്ടു; ഗാല്വസ്റ്റന്‍ ബീച്ച് അടക്കും

അജു വാരിക്കാട് Published on 02 July, 2020
ടെക്‌സസില്‍ കോവിഡ് രോഗബാധ റിക്കാര്‍ഡിട്ടു; ഗാല്വസ്റ്റന്‍ ബീച്ച് അടക്കും
ഹ്യുസ്റ്റണ്‍ : കഴിഞ്ഞയാഴ്ച തുടര്‍ച്ചയായ മൂന്ന് ദിവസവും റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച ശേഷം, ബുധനാഴ്ച കോവിഡ് -19 കേസുകളില്‍ ടെക്‌സസ് സംസ്ഥാനം മറ്റൊരു നാഴികക്കല്ല് പിന്നിട്ടു.

ജൂലൈ 1 ബുധനാഴ്ച വൈകുന്നേരം 5:00 മണിയോടെ സ്റ്റേറ്റില്‍ 8,076 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് പാന്‍ഡെമിക് ആരംഭിച്ചതിനു ശേഷം ടെക്‌സസാസ് സംസ്ഥാനത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നഏറ്റവും ഉയര്‍ന്നഒറ്റദിവസത്തെ കണക്കാണ്.

57 പുതിയ കോവിഡ്-19 മരണങ്ങളും സംസ്ഥാനം റിപ്പോര്‍ട്ട് ചെയ്തു. ഇത് ഏകദിന മരണസംഖ്യയിലെ രണ്ടാമത്തെ ഉയര്‍ന്ന മരണനിരക്കാണ്. മെയ് 14 നാണ് ഏറ്റവും കൂടുതല്‍ പേര്‍, (58 പേര്‍) മരിച്ചത്. ഇതുവരെ സംസ്ഥാനത്താകെ 2,174,548 പേരെ ടെസ്റ്റ് ചെയ്തു. ഇപ്പോള്‍ പോസിറ്റീവ് ആകുന്നവരുടെനിരക്ക് 13.58 ശതമാനമാണ്. സംസ്ഥാനത്തുആകെ 6,904 ആളുകള്‍ ചികിത്സയില്‍ കഴിയുന്നു.

കഴിഞ്ഞയാഴ്ച ഗവര്‍ണര്‍ ഗ്രെഗ് അബട്ട് പുതിയ ഉത്തരവ് പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്തുടനീളമുള്ള ബാറുകള്‍ വീണ്ടും അടച്ചു. മദ്യം/ലഹരിപാനീയ വില്‍പ്പനയില്‍ നിന്ന് 51 ശതമാനത്തിലധികം വരുമാനം ലഭിക്കുന്ന ബാറുകളും സമാന ബിസിനസുകളും അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിട്ടുണ്ട്.

അതേസമയംനാളെ (വെള്ളിയാഴ്ച) രാവിലെ 5 മണി മുതല്‍ ജൂലൈ 6 തിങ്കളാഴ്ച രാവിലെ വരെ ഗാല്‍വെസ്റ്റണ്‍ ബീച്ചുകള്‍ അടച്ചിടും. ഗാല്‍വെസ്റ്റണ്‍ സിറ്റിയുടെ പരിധിക്കുള്ളില്‍ ബീച്ചുകളിലേക്ക് പ്രവേശിക്കാന്‍ ആളുകളെ അനുവദിക്കില്ല എന്ന് അധികൃതര്‍ അറിയിച്ചു.

ബീച്ചുകളില്‍ വരുന്ന ആളുകളുടെ സമ്പര്‍ക്കത്തില്‍ വൈറസ് വ്യാപിക്കാതിരിക്കുവാനാണ് ഈ തീരുമാനം.

ഗ്രെയ്റ്റര്‍ ഹ്യുസ്റ്റണ്‍ ഏരിയയില്‍50,727 കേസുകള്‍ സ്ഥിരീകരിച്ചു. ആകെ 384 മരണങ്ങളും, 32,859 കേസുകളും ഹാരിസ് കൗണ്ടിയില്‍ നിന്ന്റിപ്പോര്‍ട്ട് ചെയ്യുന്നു. രോഗമുക്തരായവര്‍ 11,013 പേര്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക