Image

അമേരിക്കന്‍ ത്രില്ലര്‍ എക്‌സ്‌പ്രസ്‌ സ്റ്റേജ്‌ഷോ ഫിലാഡല്‍ഫിയയില്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജോയിച്ചന്‍ പുതുക്കുളം Published on 30 May, 2012
അമേരിക്കന്‍ ത്രില്ലര്‍ എക്‌സ്‌പ്രസ്‌ സ്റ്റേജ്‌ഷോ ഫിലാഡല്‍ഫിയയില്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഫിലാഡല്‍ഫിയ: സെന്റ്‌ പീറ്റേഴ്‌സ്‌ യാക്കോബായ പള്ളിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ത്ഥം നടത്തുന്ന `അമേരിക്കന്‍ ത്രില്ലര്‍ എക്‌സ്‌പ്രസ്‌' ജൂണ്‍ മൂന്നാം തീയതി ഞായറാഴ്‌ച 5 മണിക്ക്‌ കൗണ്‍സില്‍ റോക്ക്‌ ഹൈസ്‌കൂള്‍ (നോര്‍ത്ത്‌) 62 Swamp Rd, Newtown, PA 18940 വെച്ച്‌ നടത്തുന്നതാണ്‌. ഷോ നയിക്കുന്നത്‌ മലയാള സിനിമയില്‍ ഹാസ്യത്തിന്‌ പുതിയ മാനം കണ്ടെത്തിയ ജഗദീഷ്‌, സുപ്രസിദ്ധ പിന്നണി ഗായകന്‍ വേണുഗോപാല്‍, പിന്നണി ഗായിക സിസിലി, അനൂപ്‌ ശങ്കര്‍, ക്ലാസിക്കല്‍ നൃത്തത്തിന്‌ നവ രാഗഭാവങ്ങള്‍ സമ്മാനിച്ച പ്രശസ്‌ത സിനിമാതാരം ലക്ഷ്‌മി ഗോപാലസ്വാമി, യുവ നിരയിലെ ശ്രദ്ധേയരായ മിത്രാ കുര്യന്‍, അര്‍ച്ചന, രജിത്‌ മേനോന്‍, ഏഷ്യാനെറ്റിലെ വോഡാഫോണ്‍ കോമഡി ഷോയിലെ ഹാസ്യതാരങ്ങളായ നെല്‍സണ്‍, ഉല്ലാസ്‌, സുഭാഷ്‌, ഷിബു ലാബന്‍ തുടങ്ങിയവരും, ബൈജു മേലില (സംവിധാനം) വൊഡാഫോണ്‍ ഐഡിയാ സ്റ്റാര്‍ ഫെയിം തുടങ്ങിയവര്‍ നയിക്കുന്ന ഈ ഹാസ്യ-നൃത്ത-സംഗീത ഷോ എന്തുകൊണ്ടും അമേരിക്കന്‍ മലയാളികള്‍ കണ്ടുകൊണ്ടിരിക്കുന്ന സ്റ്റേജ്‌ ഷോകളില്‍ നിന്നും വ്യത്യസ്‌തവും പുതുമയുള്ളതും, ആവര്‍ത്തന വിരസതയില്ലാത്തതുമായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജീമോന്‍ ജോര്‍ജ്‌ (267 970 4267), സാബു സ്‌കറിയ (267 980 7923), ഷിനു ഏബ്രഹാം (215 436 7820).
അമേരിക്കന്‍ ത്രില്ലര്‍ എക്‌സ്‌പ്രസ്‌ സ്റ്റേജ്‌ഷോ ഫിലാഡല്‍ഫിയയില്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക