Image

റവ. തോമസ്‌ ജോര്‍ജ്‌ ഷിക്കാഗോയില്‍ ജൂണ്‍ 2 മുതല്‍ പ്രസംഗിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 30 May, 2012
റവ. തോമസ്‌ ജോര്‍ജ്‌ ഷിക്കാഗോയില്‍ ജൂണ്‍ 2 മുതല്‍ പ്രസംഗിക്കുന്നു
ഷിക്കാഗോ: ആത്മപകര്‍ച്ച എന്ന ആത്മീയ മുന്നേറ്റ പ്രവര്‍ത്തനത്തിന്റെ ഈവര്‍ഷത്തെ ദൈവവചന പഠനവും ഉണര്‍വ്‌ യോഗങ്ങളും 2012 ജൂണ്‍ 2 മുതല്‍ ജൂണ്‍ 23 വരെ ഷിക്കാഗോയില്‍ വെച്ച്‌ നടത്തും. ആത്മാവില്‍ ജീവിക്കുന്നതിന്റെ പ്രാധാന്യം ലോകത്തില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ `സ്‌കൂള്‍ ഓഫ്‌ ഹോളിസ്‌പിരിറ്റ്‌ 2012' എന്ന പേരില്‍ നടത്തുന്ന യോഗങ്ങളില്‍ `യേശുക്രിസ്‌തുവിന്റെ സമൃദ്ധിയായ ജീവന്‍ നിങ്ങളിലേക്ക്‌' എന്ന മുഖ്യചിന്താവിഷയം ആധാരമാക്കി ലോകപ്രശസ്‌ത സുവിശേഷ പ്രസംഗകനും ഇന്ത്യയിലെ രണ്ട്‌ ലക്ഷത്തിലധികം വിശ്വാസികളുള്ള സഭയുടെ അപ്പസ്‌തോലനുമായ റവ. തോമസ്‌ ജോര്‍ജ്‌ (യു.പി) ക്ലാസുകള്‍ക്ക്‌ നേതൃത്വം നല്‍കുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ അഭിഷിക്തന്മാരായ ദൈവദാസന്മാര്‍ ഈ യോഗത്തില്‍ പങ്കെടുക്കുമെന്ന്‌ യോഗത്തിന്റെ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ 10-നും വൈകിട്ട്‌ 6 നും ആരംഭിക്കുന്ന യോഗത്തില്‍ ആരാധന, മധ്യസ്ഥ പ്രാര്‍ത്ഥന, വേദപഠനം, രോഗികള്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥന തുടങ്ങിയവ ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.holyspiritimpartation.com എന്ന വെബ്‌സൈറ്റിലോ 8478777208, 224 6370068, 847 833 1400, 423 400 5373 എന്നീ നമ്പരിലോ ബന്ധപ്പെടുക.
റവ. തോമസ്‌ ജോര്‍ജ്‌ ഷിക്കാഗോയില്‍ ജൂണ്‍ 2 മുതല്‍ പ്രസംഗിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക