Image

കുഞ്ഞുങ്ങൾ പട്ടിണികിടന്ന്‌ മരിക്കുന്നതിനേക്കാൾ ഭേദമാണ്‌ കൊറോണ പിടിച്ച്‌ മരിക്കുന്നത്‌ (ജോസ് കാടാപുറം)

Published on 30 June, 2020
കുഞ്ഞുങ്ങൾ പട്ടിണികിടന്ന്‌ മരിക്കുന്നതിനേക്കാൾ ഭേദമാണ്‌ കൊറോണ പിടിച്ച്‌ മരിക്കുന്നത്‌  (ജോസ് കാടാപുറം)
പട്ടിണിയും ദുരിതവും സഹിക്കാനാകാതെ ഉത്തർപ്രദേശ് സ്വദേശികളായ തൊഴിലാളികൾ കൂട്ടത്തോടെ മറ്റ്‌ സംസ്ഥാനങ്ങളിലേക്ക്. കോവിഡ്‌ ഭീതിയില്‍ ജന്മനാട്ടില്‍‌ തിരിച്ചെത്തിയവരാണ് കുടുംബത്തെ ദുരിതത്തില്‍ നിന്നും കരകയറ്റാന്‍ തൊഴില്‍തേടി വീണ്ടും പുറത്തേക്ക് പോകുന്നത്. യുപി റെയിൽവേ സ്‌റ്റേഷനുകളും ബസ്‌സ്റ്റാൻഡുകളും തിരിച്ചുപോകുന്ന തൊഴിലാളികളെകൊണ്ട് നിറഞ്ഞു.

യുപിയിൽ തൊഴിലുണ്ടായിരുന്നെങ്കിൽ മുംബൈയിലേക്ക്‌ വീണ്ടും പോകേണ്ടിവരില്ലായിരുന്നുവെന്ന് ഗോരഖ്‌പുർ സ്‌റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കുന്ന ഖുർഷീദ്‌ അൻസാരി എൻഡിടിവിയോട്‌‌ പ്രതികരിച്ചു.‘മുംബൈയിൽ ജോലി ചെയ്‌തിരുന്ന ടെയിലറിങ്‌ യൂണിറ്റ്‌ തുറന്നിട്ടില്ല. മറ്റെന്തെങ്കിലും തൊഴിൽ കിട്ടുമോയെന്ന്‌ നോക്കണം‌. കുഞ്ഞുങ്ങൾ പട്ടിണികിടന്ന്‌ മരിക്കുന്നതിനേക്കാൾ ഭേദമാണ്‌ ഞാൻ കൊറോണ പിടിച്ച്‌ മരിക്കുന്നത്‌’’–- അൻസാരി വികാരഭരിതനായി.

തൊഴില്‍തേടി പുറത്തേക്ക് പോകാതെ മറ്റ് വഴിയില്ലെന്ന് കൊൽക്കത്തയിലെ കമ്പനി ജീവനക്കാരനായ പ്രസാദ്‌ പറഞ്ഞു. ‘കമ്പനി വീണ്ടും തുറന്നു. രോഗം പടർന്നതില്‍ ഭയമുണ്ട്‌. ഭാര്യയെയും അഞ്ച്‌ കുട്ടികളെയും പോറ്റാനുണ്ട്‌’’–-പ്രസാദ്‌ ആശങ്ക പങ്കിട്ടു. തിരിച്ചെത്തിയവര്‍ക്കെല്ലാം തൊഴിൽ നൽകാൻ സർക്കാരിന്‌ കഴിവുണ്ടെന്ന്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അവകാശവാദത്തിലെ പൊള്ളത്തരം വെളിവാക്കുന്നതാണ് നാടുവിടുന്ന തൊഴിലാളികളുടെ വാക്കുകള്‍. രോഗഭീതിയില്‍ വിവിധ സംസ്ഥാനങ്ങളിൽനിന്നും 30 ലക്ഷത്തിലധികം തൊഴിലാളികൾ ഉത്തർപ്രദേശിൽ എത്തിയെന്നാണ്‌ കണക്ക്-എല്ലാം കോർപറേറ്റ്സിനു വിറ്റു തുലക്കുന്ന മോഡി -അമിത് ഷാ ആദിത്യനാഥ പ്രഭൃതികൾക്ക്   തൊഴിലാളികൾ പട്ടിണി കൊണ്ട് മരിച്ചാൽ എന്ത്!  ഭരിക്കുന്ന മന്ദബുദ്ധികൾക്കു വേണ്ടത് പണക്കാർക് ഇന്ത്യ വിൽക്കുകയാണ്!      

 ഇപ്പോൾ എന്നും രാത്രിയിൽ ഡീസൽ മേടിച്ചു രാവിലെ വിറ്റാൽ ലാഭം കിട്ടും ..എന്താ കാര്യം എല്ലാ ദിവസവും വില വർദ്ധിപ്പിച്ചു. 17 ദിവസംകൊണ്ട് ഡീസലിന് 9.50 രൂപയും പെട്രോളിന് 8.52 രൂപയും വില വർദ്ധിച്ചു. ഇതുകൊണ്ട് കേന്ദ്രസർക്കാരിന്റെ ഖജനാവിലേയ്ക്ക് അധികവരുമാനം ഉണ്ടാവുന്നില്ല. കമ്പനികളുടെ കൊള്ളലാഭമാണ് വീർക്കുന്നത്. ജനങ്ങളെ മുഴുവൻ വെറുപ്പിച്ചുകൊണ്ട് കേന്ദ്രസർക്കാർ എന്തിന് ഇത് ചെയ്യുന്നു?

കാരണം ലളിതമാണ്. ഏറ്റവും വലിയ പൊതുമേഖലാ എണ്ണ കമ്പനികളിൽ ഒന്നായ ബിപിസിഎൽ (ഭാരത് പെട്രോളിയം ) വിൽക്കുവാൻ വേണ്ടി വച്ചിരിക്കുകയാണ്. കൊവിഡ് കാലത്ത് പൊതുമേഖലാ കമ്പനികൾ വാങ്ങാൻ ആരും മുന്നോട്ടുവരുന്നില്ല.(എയർ ഇന്ത്യ വാങ്ങാൻ ആളില്ല)  കേന്ദ്രസർക്കാർ വാശിയിലാണ്. ബിപിസിഎല്ലിനെ വിറ്റേപറ്റൂ. സൗദിഅറേബ്യയുടെ ബഹുരാഷ്ട്ര എണ്ണക്കമ്പനിയായ ആരാംകോ നോട്ടമിട്ടിട്ടുണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ എണ്ണക്കമ്പനിയായ റിലയൻസിൽ ഓഹരി എടുത്തുകഴിഞ്ഞു. ഈ വിദേശ കമ്പനിക്കു വേണ്ടിയിട്ടാണ് എണ്ണവില ഈ കൊവിഡ് കാലത്ത് ഇത്തരത്തിൽ വർദ്ധിപ്പിക്കുന്നതിന് കേന്ദ്രസർക്കാർ അനുവദിക്കുന്നത്.ക്രൂഡ് ഓയിലിന് ലോക മാർക്കറ്റിൽ ഏറ്റവും വിലകുറഞ്ഞിരിക്കുന്ന സമയത്തു പെട്രോളിന് ഇന്ത്യയിൽ മാത്രം ഇത്രയും വിലകൂട്ടുക .   ചാണക കൂട്ടങ്ങൾക്ക് വല്ലതും പറയാനുണ്ടോ ആവൊ .......


കുഞ്ഞുങ്ങൾ പട്ടിണികിടന്ന്‌ മരിക്കുന്നതിനേക്കാൾ ഭേദമാണ്‌ കൊറോണ പിടിച്ച്‌ മരിക്കുന്നത്‌  (ജോസ് കാടാപുറം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക