Image

മികച്ച ചിത്രം; കപ്പേളയ്ക്കും മുസ്തഫയ്ക്കും അനുരാഗ് കശ്യപിന്റെ അഭിനന്ദനം

Published on 30 June, 2020
മികച്ച ചിത്രം; കപ്പേളയ്ക്കും മുസ്തഫയ്ക്കും അനുരാഗ് കശ്യപിന്റെ അഭിനന്ദനം

മുംബൈ: കപ്പേളയ്ക്കും മുസ്തഫയ്ക്കും അഭിന്ദനമറിയിച്ച് പ്രശസ്ത സംവിധായകന്‍ അനുരാഗ് കശ്യപ്. ആദ്യമായി സംവിധായം ചെയ്ത ചിത്രം തന്നെ മുസ്തഫ വളരെ മികച്ചതാക്കിയെന്നും മുസ്തഫയുടെ അടുത്ത ചിത്രങ്ങള്‍ക്കായി താന്‍ കാത്തിരിക്കുകയാണെന്നും കശ്യപ് ട്വിറ്ററില്‍ കുറിച്ചു.

മുഹമ്മദ് മുസ്ഫയുടെ കപ്പേള എന്ന ആദ്യ ചിത്രം തന്നെ എത്ര മികച്ചതാണ്. അദ്ദേഹത്തിന്റെ അടുത്ത ചിത്രങ്ങള്‍ക്കായി കാത്തിരിക്കും,'' കശ്യപ് ട്വീറ്റ് ചെയ്തു. അത്ഭുതകരമായ രീതിയിലാണ് കപ്പേളയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നടന്‍ മുസ്തഫ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് കപ്പേള. അന്ന ബെന്‍, റോഷന്‍, ശ്രീനാഥ് ഭാസി, സുധികോപ്പ തുടങ്ങിയവരാണ് കപ്പേളയില്‍ പ്രധാന വേഷത്തില്‍ എത്തിയിരിക്കുന്നത്. തിയേറ്ററില്‍ റീലീസ് ചെയ്ത സിനിമ കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് പിന്‍വലിച്ചത്.
തുടര്‍ന്ന് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമായ നെറ്റ് ഫ്ളിക്സില്‍ റീലീസ് ചെയ്തതോടെ കപ്പേള വീണ്ടും ചര്‍ച്ചയ്ക്ക് വഴിയൊരുക്കി. സിനിമയെ അഭിനന്ദിച്ചും വിമര്‍ശിച്ചും നിരവധി പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക