Image

ബ്ലാക് മെയില്‍ കേസ്: പിന്തുണയ്ക്ക് നന്ദി, വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഷംന കാസിം

Published on 30 June, 2020
ബ്ലാക് മെയില്‍ കേസ്: പിന്തുണയ്ക്ക് നന്ദി, വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഷംന കാസിം

കൊച്ചി ബ്ലാക് മെയില്‍ കേസില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്. നടി ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്തുവെന്ന പരാതിയിലായിരുന്നു അന്വേഷണം. മുഖ്യപ്രതികള്‍ പിടിയിലുമായി. തുടരന്വേഷണം നടക്കുകയുമാണ്. കേസ് സംബന്ധിച്ച് അഭ്യൂഹങ്ങളും ഉണ്ടാകുന്നുണ്ട്. വിഷയത്തില്‍ പിന്തുണ നല്‍കിയ സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും നന്ദി അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഷംന കാസിം.

പിന്തുണ നല്‍കിയ സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും നന്ദി. ചില മാധ്യമങ്ങളില്‍ വാസ്തവവിരുദ്ധമായ വാര്‍ത്തകള്‍ വരുന്നത് സംബന്ധിച്ച് വ്യക്തത വരുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കുറ്റക്കാരെയോ അവരുടെ ഗാംഗിനെ കുറിച്ചോ എനിക്ക് അറിയില്ല. ദയവ് ചെയ്ത് അത്തരം വ്യാജ വാര്‍ത്തകള്‍ ഉണ്ടാക്കരുതെന്നും മാധ്യമസുഹൃത്തുക്കളോട് അഭ്യര്‍ത്ഥിക്കുന്നതായും ഷംന കാസിം പറയുന്നു. വ്യാജ പേരുകളുമായി, വ്യാജ മേല്‍വിലാസത്തില്‍ ഒരു കല്യാണ ആലോചനയുമായി ബന്ധപ്പെട്ട് കബളിപ്പിക്കപ്പെട്ടതിനാലാണ് എന്റെ കുടുംബം പരാതി നല്‍കിയത്. അവര്‍ ഞങ്ങളെ ബ്ലാക്ക് മെയില്‍ ചെയ്തു തുടങ്ങിയപ്പോഴാണ് പരാതി നല്‍കിയത് എന്നും ഷംന കാസിം പറയുന്നു.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക