Image

കോഴിക്കോട് ജില്ലയില്‍ നാല് കണ്ടെയ്ന്‍മെന്റ് സോണ്‍ കൂടി

Published on 30 June, 2020
കോഴിക്കോട് ജില്ലയില്‍ നാല് കണ്ടെയ്ന്‍മെന്റ് സോണ്‍ കൂടി


കോഴിക്കോട്: ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ പത്തൊമ്പതാം വാര്‍ഡിലെ കമ്പിളിപറമ്പ്, കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ 56-ാം വാര്‍ഡില്‍ പെട്ട ചക്കുംകടവ്, 62-ാം. വാര്‍ഡില്‍പ്പെട്ട വെള്ളയില്‍ എന്നിവിടങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ സാംബശിവ പ്രഖ്യാപിച്ചു. 

ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ 19-ാം വാര്‍ഡ് സ്വദേശിയായ ട്രക്ക്  ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇവിടം കണ്ടെയിന്‍മെന്റ്  സോണ്‍ ആയത്. 27-ാം തീയതി വെള്ളയില്‍ കുന്നമ്മലില്‍ തൂങ്ങിമരിച്ച വ്യക്തിക്ക് രോഗം  സ്ഥിരീകരിച്ചതോടെയാണ് കോര്‍പ്പറേഷന്‍ പരിധിയിലെ 56, 62, 66 വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിക്കപ്പെട്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക