Image

തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും കോവിഡ്

Published on 30 June, 2020
തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും കോവിഡ്


ചെന്നൈ: തമിഴ്നാട്ടില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി കെ.പി അന്‍പഴകന്‍ അടക്കം 3,943 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ആറുപേര്‍ കേരളത്തില്‍നിന്ന് 
എത്തിയവരാണ്. ഇതോടെ തമിഴ്നാട്ടില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 90,167 ആയി. 38,889 ആണ് സംസ്ഥാനത്തെ ആക്ടീവ് കേസുകള്‍. 60 പേര്‍കൂടി ഇന്ന് മരിച്ചതോടെ സംസ്ഥാനത്തെ ആകെ മരണം 1201 ആയി. 50,074 പേരാണ് ഇന്ന് രോഗമുക്തരായി ആശുപത്രി വിട്ടത്.

അതിനിടെ, കോവിഡ് സ്ഥിരീകരിക്കപ്പെട്ട മന്ത്രി അന്‍പഴകന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അദ്ദേഹം കോവിഡ് 
ലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍, ഒരാഴ്ചയായി നിരീക്ഷണത്തില്‍ ആയിരുന്നു. അതിനിടെ, അദ്ദേഹത്തിന്റെ രണ്ടാമത്തെ കോവിഡ് പരിശോധനാ ഫലവും പോസിറ്റീവായി. 

സംസ്ഥാനത്ത് ഇന്ന് പുതുതായി രോഗബാധ സ്ഥിരീകരിക്കപ്പെട്ടവരില്‍ പത്തുപേര്‍ വിദേശ രാജ്യങ്ങളില്‍നിന്ന് (ജര്‍മനി ആറ്,ബെഹ്റൈന്‍ രണ്ട്, ജപ്പാന്‍ ഒന്ന്, കുവൈത്ത് ഒന്ന്) എത്തിയവരാണ്. മറ്റുസംസ്ഥാനങ്ങളില്‍നിന്ന് റോഡുമാര്‍ഗവും ട്രെയിന്‍ മാര്‍ഗവും തമിഴ്നാട്ടില്‍ എത്തിയ 69 പേര്‍ക്കും (കേരളം ആറ്, ഛത്തീസ്ഗഢ് 30, കര്‍ണാടക 19, ആന്ധ്രാപ്രദേശ് നാല്, പുതുച്ചേരി നാല്, മഹാരാഷ്ട്രാ മൂന്ന്, ഉത്തര്‍പ്രദേശ് രണ്ട്, തെലങ്കാന ഒന്ന്)  കൊറോണ വൈറസ് ബാധ കണ്ടെത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക