Image

ട്രംപിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച്‌ ഇറാന്‍; ഇന്റര്‍പോളിന്റെ സഹായം തേടി

Published on 30 June, 2020
ട്രംപിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച്‌ ഇറാന്‍; ഇന്റര്‍പോളിന്റെ സഹായം തേടി

ടെഹ്‌റാന്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച്‌ ഇറാന്‍. ഇറാനിയന്‍ ജനറല്‍ ഖാസിം സുലൈമാനിയെ ബഗ്ദാദില്‍ വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയ സംഭവത്തിലാണ് ഇറാന്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 


ട്രംപിനെക്കൂടാതെ യു.എസ് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

ട്രംപിനെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോളിന്റെ സഹായം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ആവശ്യം നിഷേധിച്ചിരിക്കുകയാണ് ഇന്റര്‍പോള്‍.


ജനറല്‍ ഖാസിം സുലൈമാനിക്കെതിരായ ജനുവരി മൂന്നിലെ ആക്രമണത്തില്‍ ട്രംപിനും 30 ലേറെ പേര്‍ക്കുമെതിരെയാണ് അറസ്റ്റ് വാറണ്ടെന്ന് ഇറാന്‍ പ്രോസിക്യൂട്ടര്‍ അലി അല്‍ഷാസിമെര്‍ പറഞ്ഞു.

ഫ്രാന്‍സിലെ ലയോണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍പോളില്‍ സമ്മര്‍ദം ചെലുത്തിക്കൊണ്ടിരിക്കാനാണ് ഇറാന്റെ ശ്രമം. എന്നാല്‍ രാഷ്ട്രീയ, സൈനിക, മത, വംശീയ സ്വഭാവമുള്ള ഒരു പ്രവര്‍ത്തനത്തിലും ഇടപെടില്ലെന്ന മറുപടിയാണ് ഇന്റര്‍പോള്‍ നല്‍കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക