Image

ആമിര്‍ഖാന്റെ ഓഫീസ് ജീവനക്കാര്‍ക്ക് കൊവിഡ്

Published on 30 June, 2020
ആമിര്‍ഖാന്റെ ഓഫീസ് ജീവനക്കാര്‍ക്ക് കൊവിഡ്

മുംബൈ: ആമിര്‍ഖാന്റെ ഓഫീസ് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 


''എന്റെ ഓഫീസിലെ ജീവനക്കാരില്‍ ചിലര്‍ക്ക് കൊവിഡ് പോസിറ്റീവെന്ന് കണ്ടെത്തി. ഇവരെയെല്ലാം ക്വാറന്റീനിലാക്കിയിരിക്കുകയാണ്. അവശേഷിക്കുന്നവരുടെ പരിശോധനാ ഫലം നെ​ഗറ്റീവ് ആണ്'' ആമിര്‍‌ ഖാന്‍ വെളിപ്പെടുത്തി. ഇന്‍സ്റ്റ​ഗ്രാം പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.


തന്റെ അമ്മയും കൊവിഡ് പരിശോധനയ്ക്ക് ഒരുങ്ങുകയാണെന്ന് അദ്ദേഹം കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഒപ്പം പരിശോധനാ ഫലം നെ​ഗറ്റീവാകാന്‍ പ്രാര്‍ത്ഥിക്കണമെന്നും ആമിര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുംബൈ കോകിലിയാ ബെന്‍ ആശുപത്രിയിലെ മെഡിക്കല്‍ സംഘത്തിനോട് ആമിര്‍ നന്ദി അറിയിച്ചു.

കൊവിഡ് പൊസിറ്റീവായി ചികിത്സയില്‍ കഴിയുന്നവര്‍ക്ക് മികച്ച പരിചരണമാണ് ലഭിക്കുന്നതെന്നും അവരെ ക്വാറന്റീനിലാക്കുന്നതില്‍ ബ്രിഹാന്‍ മുംബൈ കോര്‍പറേഷന്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചതെന്നും ആമിര്‍ഖാന്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക