Image

നവവരന്‍ കോവിഡ് ബാധിച്ച്‌ മരിച്ചു; വിവാഹചടങ്ങില്‍ പങ്കെടുത്ത 95 പേര്‍ക്ക് പോസിറ്റീവ്

Published on 30 June, 2020
നവവരന്‍ കോവിഡ് ബാധിച്ച്‌ മരിച്ചു; വിവാഹചടങ്ങില്‍ പങ്കെടുത്ത 95 പേര്‍ക്ക് പോസിറ്റീവ്
പാറ്റ്‌ന: പാറ്റ്‌നയില്‍ കോവിഡ് ബാധിച്ച്‌ നവവരന്‍ മരിച്ചു. വിവാഹം കഴിഞ്ഞ് രണ്ടാം ദിവസമാണ് ഗുരുഗ്രാമില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായിരുന്നു 30 കാരനായ യുവാവ് മരിച്ചത്. വിവാഹത്തില്‍ പങ്കെടുത്ത 95 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കോവിഡ് പരിശോധന നടത്താതെയായിരുന്നു യുവാവിന്റെ സംസ്‌ക്കാര ചടങ്ങുകള്‍ ഉള്‍പ്പെടെ നടത്തിയത്. ഇയാള്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് അടുത്ത ബന്ധുക്കളുടേയും സുഹൃത്തുകളുടേയും സാമ്ബിള്‍ പരിശോധിച്ചത്.

 അതില്‍ 15 പേര്‍ക്ക് കോവിഡ് പോസിറ്റിവായി സ്ഥിരീകരിച്ചു. തുടര്‍ന്ന് സമ്ബര്‍ക്കപ്പട്ടികയിലെ 100ഓളം പേരെ പരിശോധനക്ക് വിധേയരാക്കുകയായിരുന്നു.

ഇതില്‍ 80 ലേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. വിവാഹത്തിനായി മെയ് 12 നാണ് യുവാവ് ബീഹാറിലെ ദീപാലി ഗ്രാമത്തില്‍ എത്തിയത്. 

ദിവസങ്ങള്‍ക്കകം തന്നെ ഇദ്ദേഹത്തിന് കൊവിഡ് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടായെങ്കിലും വീട്ടുകാര്‍ വിവാഹ പരിപാടികളുമായി മുന്നോട്ടു പോകുകയായിരുന്നു. 50പേര്‍ മാത്രം പങ്കെടുക്കേണ്ട ചടങ്ങില്‍  നൂറിലധികം ആളുകള്‍ പങ്കെടുത്തിരുന്നു.

വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം ഇദ്ദേഹത്തിന്റെ നില ഗുരുതരമായി. തുടര്‍ന്ന് പാറ്റ്‌നയിലെ എയിംസ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. എന്നാല്‍ വധുവിന്റെ കൊവിഡ് ടെസ്റ്റ് നെഗറ്റീവാണ്.

ബീഹാറില്‍ ഒരാളില്‍ നിന്നും ഇത്രയധികം പേര്‍ക്ക് കൊവിഡ് വൈറസ് പകര്‍ന്നത് ആദ്യമാണ്. യുവാവിന്റെ മരണം ബന്ധുക്കള്‍ ജില്ലാ ഭരണകൂടത്തെ അറിയിച്ചില്ലെന്നും അനുമതി ലഭിക്കുന്നതിന് മുന്‍പ് തന്നെ മൃതദേഹം മറവുചെയ്‌തെന്നും ആരോപണം ഉയരുന്നുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക