Image

എസ്.എസ്.എല്‍.സി വിജയം 98.82%; 41,906 പേര്‍ക്ക് ഫുള്‍ എ പ്ലസ്

Published on 30 June, 2020
എസ്.എസ്.എല്‍.സി വിജയം 98.82%; 41,906 പേര്‍ക്ക് ഫുള്‍ എ പ്ലസ്

തിരുവനന്തപുരം: കൊവിഡ് കാലത്ത് റെക്കോര്‍ഡ് വിജയവുമായി എസ്.എസ്.എല്‍.സി പരീക്ഷാഫലം. കൊവിഡ് ഭീതിയെ മറികടന്ന് പരീക്ഷ എഴുതി ചരിത്രം സൃഷ്ടിച്ച വിദ്യാര്‍ത്ഥികള്‍ ഇതുവരെയുള്ള എല്ലാ റെക്കോര്‍ഡുകളും തിരുത്തി. 98.82% ആണ് വിജയം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 0.71% വിജയം കൂടി. 4,17,101 വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. മോഡറേഷന്‍ ഇല്ലാതെയാണ് ഈ വര്‍ഷത്തെ ഫലപ്രഖ്യാപനമെന്നും വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 

ഏറ്റവും കുടുതല്‍ വിജയശതമാനമുള്ള ജില്ല പത്തനംതിട്ടയാണ് 99.71% കുറവ് വയനാട്. ഏറ്റവും ഉയര്‍ന്ന വിജയം നേടി വിദ്യാഭ്യാസ ജില്ല കുട്ടനാട്-100% . കുറവ് വയനാട്. 95.04% 

1837 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. 637 സര്‍ക്കാര്‍ സ്‌കൂളുകളും796 എയ്ഡഡ് സ്‌കൂളുകളും 404 അണ്‍എയ്ഡഡ് സ്‌കൂളുകളും നൂറുശതമാനം വിജയം നേടി. 

ഈ വര്‍ഷം 41,906 പേര്‍ എല്ല വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച നാലായിരത്തിലധികം ഫുള്‍ എ പ്ലസുകള്‍ ഉണ്ടായി. ഏറ്റവും കൂടുതല്‍ ഫുള്‍ എ പ്ലസ് മലപ്പുറം ജില്ലയിലാണ്. കൊവിഡ് മൂലം പരീക്ഷ എഴുതാന്‍ കഴിയാതെ പോയ റെഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സേ പരീക്ഷ എഴുതാം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വിജയിച്ച കുട്ടികളുടെ എണ്ണം കുറവായതിനാല്‍ വിജയിച്ച എല്ലാവര്‍ക്കും  പഠിക്കാനുള്ള അവസരമുണ്ട്. 4,23,975 സീറ്റുകള്‍ പൊതുവിദ്യാഭ്യാസ മേഖലയിലുണ്ടെന്നൂം വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

പ്ലസ് വണ്ണില്‍ മൂന്‍ വര്‍ഷത്തെ പോലെ ഓണ്‍ലൈനില്‍ പ്രവേശനം നല്‍കും. പ്ലസ് വണ്‍ ഒഴികെയുള്ള എല്ല ക്ലാസുകളിലും നിലവില്‍ ഓണ്‍ലൈന്‍ ക്ലാസ് നടക്കുന്നുണ്ട്. കൊവിഡ് പ്രതിസന്ധി തുടര്‍ന്നാല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുമെന്നും മന്ത്രി പറഞ്ഞു. പല ജില്ലകളിലും പാഠപുസ്തക വിതരണം പൂര്‍്ത്തിയായി. മറ്റു ജില്ലകളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ലോക്ഡൗണ്‍ കാലത്ത് പ്രസ് അടച്ചിടേണ്ടിവന്നതും ജീവനക്കാരുടെ കുറവ് വന്നിട്ടും പാഠ പുസ്തക വിതരണത്തില്‍ കാലതാമസം വന്നിട്ടില്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക