Image

ഓറഞ്ചില്‍ മലയാളി അസോസിയേഷന്‍ രൂപീകരിച്ചു

Published on 30 May, 2012
ഓറഞ്ചില്‍ മലയാളി അസോസിയേഷന്‍ രൂപീകരിച്ചു
ഓറഞ്ച് (ന്യൂസൗത്ത് വെയില്‍സ്): ഓസ്‌ട്രേലിയയിലെ കളര്‍ സിറ്റി ഓഫ് ഓസ്‌ട്രേലിയ എന്നറിയപ്പെടുന്ന ഓറഞ്ചില്‍ മലയാളി അസോസിയേഷന്‍ രൂപീകരിച്ചു. മേയ് 26ന് കെന്നാഹാളില്‍ മലയാളികള്‍ ഒത്തുചേര്‍ന്ന് എക്‌സിക്യൂട്ടീവ് കമ്മറ്റിയെയും അഡൈ്വസറി കമ്മിറ്റിയേയും തെരഞ്ഞെടുത്തു. 

എക്‌സിക്യൂട്ടിവ് കമ്മിറ്റിയില്‍ സുനില്‍ ജോണ്‍, ബിനേഷ് അഗസ്റ്റ്യന്‍, ജയ്‌മോന്‍ ലൂക്കോസ്, അരുണ്‍ ഡേവിഡ്, ബൈജു ലുയിസ്, റിനു, നിഫി റഷീദ്, ഗ്രേസ് ചെരേര എന്നിവരെയും അഡ് വൈസറി കമ്മിറ്റിയില്‍ ജയപാല്‍, ബെന്നി കച്ചിറയിലിനേയും തെരഞ്ഞെടുത്തു. 

സിഡ്‌നിയില്‍നിന്നും 260 കിലോമീറ്റര്‍ മാറി സെന്‍ട്രല്‍ വെസ്റ്റ് ന്യൂസൗത്ത് വെയില്‍സിലാണ് ഓറഞ്ച് സിറ്റി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക