ന്യൂഡല്‍ഹി: സച്ചിന് തെന്‍ഡുല്‍ക്കര്‍ രാജ്യസഭാംഗമായി ജൂണ്‍ നാലിന് സത്യപ്രതിജ്ഞ ചെയ്യും. 39-കാരനായ സച്ചിനെ ഏപ്രില്‍ മാസത്തിലാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത്. സച്ചിനൊപ്പം രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബോളിവുഡ് നടി രേഖ, വ്യവസായി അനു ആഗ എന്നിവര്‍ കഴിഞ്ഞ സമ്മേളന കാലത്ത് സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഐപിഎല്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനാലായിരുന്നു സച്ചിന് കഴിഞ്ഞ സമ്മേളനത്തില്‍ സത്യപ്രതിജ്ഞ ചെയ്യാതിരുന്നത്.