Image

സൂപ്പര്‍ ഹിറ്റ് റിയാലിറ്റി ഷോ ' കോമഡി സ്റ്റാര്‍സ് ' വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക്

Published on 29 June, 2020
സൂപ്പര്‍ ഹിറ്റ് റിയാലിറ്റി ഷോ ' കോമഡി സ്റ്റാര്‍സ് ' വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക്
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച നീണ്ട ലോക്ക്ഡൗണ്‍ കാലത്തിന് ശേഷം വീണ്ടും മലയാളത്തിലെ നമ്പര്‍ 1 റിയാലിറ്റി ഷോ കോമഡി സ്റ്റാര്‍സ് വരുന്ന ജൂലൈ ഒന്ന് മുതല്‍ പ്രേക്ഷര്‍ക്ക് മുന്നില്‍ എത്തുന്നു .

1200 എപ്പിസോഡിലേക്കു കടക്കാനൊരുങ്ങുന്ന കോമഡി സ്റ്റാര്‍സ്, ഇതിനോടകം തന്നെ നിരവധി പ്രതിഭകളെ സിനിമ / ടെലിവിഷന്‍ രംഗത്തിനു സംഭാവന ചെയ്തുകഴിഞ്ഞു. ഹാസ്യത്തോടൊപ്പം സമകാലീനവിഷയങ്ങളിലും വ്യക്തമായ അഭിപ്രായം പങ്കുവയ്ക്കുന്ന കോമഡി സ്റ്റാര്‍സ് സമൂഹത്തിന്റെ ഒരു നേര്‍കണ്ണാടിയായി സ്വീകരണമുറികളില്‍ എത്തുന്നു.

പ്രമുഖ ചലച്ചിത്ര താരങ്ങളായ ജഗദീഷ്,  റിമി ടോമി, ടിനി ടോം, ലാല്‍, ബൈജു, രമേശ് പിഷാരടി, ധര്‍മജന്‍, മണിയന്‍ പിള്ള  രാജു തുടങ്ങി നിരവധി പ്രമുഖര്‍ മത്സരാര്‍ത്ഥികളുടെ  പ്രകടനങ്ങള്‍ വിലയിരുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി   ഈ വേദിയില്‍ എത്തുന്നു.

കോമഡി സ്റ്റാര്‍സിന്റെ വരും എപ്പിസോഡുകള്‍ ഏഷ്യാനെറ്റില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 10 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.

സൂപ്പര്‍ ഹിറ്റ് റിയാലിറ്റി ഷോ ' കോമഡി സ്റ്റാര്‍സ് ' വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക