ബ്‌ളാക്ക് ആന്‍ഡ് ഏഷ്യന്‍ മൈനോറിറ്റി എത്‌നിക് സ്റ്റാഫിനു റിസ്‌ക് അസസ്‌മെന്റ് നിര്‍ദ്ദേശം നടപ്പാക്കിയത് 23 ശതമാനം ട്രസ്റ്റുകള്‍ മാത്രമെന്ന്
EUROPE
28-Jun-2020
EUROPE
28-Jun-2020

ലണ്ടന്‍: നാഷണല്‍ ഹെല്‍ത്ത് സര്‍വീസിലുള്ള ബ്‌ളാക്ക് ആന്‍ഡ് ഏഷ്യന്‍ മൈനോറിറ്റി എത്‌നിക് സ്റ്റാഫിനു മുഴുവന്‍ റിസ്‌ക് അസസ്‌മെന്റ് നടത്തണമെന്ന നിര്‍ദ്ദേശം നടപ്പാക്കിയത് 23 ശതമാനം ട്രസ്റ്റുകള്‍ മാത്രമാണെന്ന് വെളിപ്പെടുത്തല്‍.

കൊറോണ ഇന്‍ഫക്ഷന്‍ കൂടുതലായും ഈ വിഭാഗത്തിലുള്ളവരെ ബാധിക്കുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ രണ്ടു മാസം മുന്‍പാണ് എന്‍എച്ച്എസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് സൈമണ്‍ സ്റ്റീവന്‍സ് ഇതിനുള്ള നിര്‍ദ്ദേശം നല്കിയത്.
ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ ആക്ട് അനുസരിച്ച് ലഭിച്ച വിവരങ്ങള്‍ പ്രകാരം ഇംഗ്ലണ്ടിലെ 221 ഹോസ്പിറ്റല്‍ ട്രസ്റ്റുകളില്‍ 34 ട്രസ്റ്റുകള്‍ മാത്രമാണ് റിസ്‌ക് അസസ്‌മെന്റ് ഇതുവരെ നടത്തിയിട്ടുള്ളത്. 149 ട്രസ്റ്റുകള്‍ റിസ്‌ക് അസസ്‌മെന്റ് സംബന്ധമായി പ്രതികരിച്ചിട്ടുണ്ട്. ഇവയില്‍ 91 ട്രസ്റ്റുകളില്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുരോഗമിക്കുന്നുവെന്നാണ് അറിയിച്ചിരിക്കുന്നത്.
എന്‍എച്ച്എസ് ഫ്രണ്ട് ലൈനില്‍ കോവിഡ് ബാധിച്ച് മരിച്ചവരില്‍ 75 ശതമാനവും ബ്ലാക്ക് ആന്‍ഡ് ഏഷ്യന്‍ മൈനോറിറ്റി എത്‌നിക് സ്റ്റാഫുകളായിരുന്നു. ഇതേത്തുടര്‍ന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് അന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതിലെ കണ്ടെത്തലുകള്‍ നിരാശാജനകമായിരുന്നെന്ന് ചീഫ് പീപ്പിള്‍ ഓഫീസര്‍ ഫോര്‍ എന്‍എച്ച്എസ് ഇംഗ്ലണ്ട് പ്രേരണ ഇസാര്‍ പറഞ്ഞു.
എന്നാല്‍ ബ്ലാക്ക് ആന്‍ഡ് ഏഷ്യന്‍ മൈനോറിറ്റി എത്‌നിക് സ്റ്റാഫിന്റെ റിസ്‌ക് അസസ്‌മെന്റുകള്‍ നാലാഴ്ചയ്ക്കകം പൂര്‍ത്തിയാക്കണമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് എല്ലാ ട്രസ്റ്റുകള്‍ക്കും വ്യാഴാഴ്ച വീണ്ടും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്റ്റാഫിന്റെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തേണ്ടത് ട്രസ്റ്റുകളുടെ നിയമപരമായ ഉത്തരവാദിത്വമാണെന്ന് സര്‍ക്കുലറില്‍ പറയുന്നു.
റിപ്പോര്‍ട്ട്: ബിനോയ് ജോസഫ്
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments