യൂറോപ്യന്‍ യൂണിയനില്‍ കൊറോണയ്‌ക്കെതിരേ റെംഡെസിവിര്‍ ഉപയോഗിക്കാന്‍ പ്രാഥമിക അനുമതി
EUROPE
28-Jun-2020
EUROPE
28-Jun-2020

ബ്രസല്‍സ്: കോറോണവൈറസ് ചികിത്സക്ക് റെംഡെസിവിര്‍ എന്ന മരുന്ന് ഉപയോഗിക്കാന്‍ യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി സോപാധിക അനുമതി നല്‍കി. ഇനി യൂറോപ്യന്‍ കമ്മീഷന്റെ കൂടി അനുമതി ലഭിച്ചാല്‍ മരുന്ന് യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ ഉപയോഗിച്ചു തുടങ്ങാം.
ഈയാഴ്ച തന്നെ കമ്മിഷന്‍ അംഗീകാരം നല്‍കുമെന്നാണ് സൂചന. ഓരോ രോഗികളുടെയും അവസ്ഥ പ്രത്യേകമായി കണക്കിലെടുത്തു വേണം മരുന്ന് നിര്‍ദേശിക്കാന്‍ എന്നും പ്രത്യേകം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

12 വയസിനു താഴെയുള്ളവര്‍ക്ക് ഈ മരുന്ന് നല്‍കാന്‍ പാടില്ല. ന്യുമോണിയ ബാധിച്ചവര്‍ക്കു മാത്രമായിരിക്കും ഇതു നല്‍കുക. റെംഡെസിവിര്‍ നല്‍കുമ്പോള്‍ ഓക്‌സിജന്‍ അധികമായി നല്‍കുകയും വേണം.
മറ്റു ചികിത്സാ രീതികളെ അപേക്ഷിച്ച് രോഗമുക്തിയുടെ വേഗം കൂട്ടാന്‍ റെംഡെസിവിര്‍ ഉപയോഗത്തിനു സാധിക്കുന്നതായി യുഎസില്‍ നടത്തിയ പഠനങ്ങളില്‍ വ്യക്തമായിരുന്നു.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments