Image

'മാസ്ക് മലയാളി വനിത' ഫാഷന്‍ ഷോയ്ക്ക് പ്രിയാ ലാല്‍ ജഡ്ജ്: രജിസ്ട്രേഷന്‍ ജൂൺ 30 വരെ

സിൽജി ജെ ടോം Published on 28 June, 2020
'മാസ്ക് മലയാളി വനിത' ഫാഷന്‍ ഷോയ്ക്ക് പ്രിയാ ലാല്‍ ജഡ്ജ്: രജിസ്ട്രേഷന്‍ ജൂൺ 30  വരെ

ടൊറന്‍റോ: മലയാളി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് സംഘടിപ്പിക്കുന്ന മാസ്ക് മലയാളി വനിത ഓണ്‍ലൈന്‍ കേരള ഫാഷന്‍ ഷോയ്ക്ക് രജിസ്റ്റർ ചെയ്യാൻ രണ്ടു ദിവസം കൂടി. ജൂണ്‍ 30  ആണ്  രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി.

രണ്ട് മിനിറ്റില്‍ കവിയാത്ത ദൈര്‍ഘ്യമുള്ള വീഡിയോയാണ് മത്സരത്തിന് അയക്കേണ്ടത്. ജൂലൈ 15 ആണ് വീഡിയോ ലഭിക്കേണ്ട അവസാന തീയതി . 

 ബ്രിട്ടിഷ് മലയാളി, നടിയും  സ്പോര്‍ട്സ് കമന്‍റേറ്ററും ടി വി ആങ്കറുമായ  പ്രിയാ ലാലാണ് കേരളീയ വേഷത്തില്‍ അണിഞ്ഞൊരുങ്ങിയ വനിതകളിലെ മികവിനെ കണ്ടെത്തുന്ന കേരള ഫാഷന്‍ ഷോയ്ക്ക്   സെലിബ്രിറ്റി ജഡ്ജ് ആയി എത്തുന്നത്.  

അമേരിക്കയിലും കാനഡയിലുമുള്ള 18 വയസ് പൂര്‍ത്തിയായ വനിതകള്‍ക്ക് മല്‍സരത്തില്‍ പങ്കെടുക്കാമെന്ന് മാസ്ക് ഭാരവാഹികളായ ജയിംസ് വര്‍ഗീസും കെ.പി. സുധാകരനും അറിയിച്ചു. വീഡിയോ അയക്കേണ്ടതു സംബന്ധിച്ച വിശദാംശങ്ങള്‍ മാസ്ക് ഫേസ്ബുക്ക് പേജില്‍ ലഭ്യമാണ്.

 ഒന്നാം സമ്മാനമായ 750 ഡോളര്‍ മൂല്യമുള്ള ഡയമണ്ട് റിങ് അംബിക ജ്വല്ലറി(ബ്രാംപ്ടൺ, മിസ്സിസാഗാ) സ്‌പൊണ്‍സര്‍ ചെയ്യുന്നു. നയാഗ്രയിലെ എംഎം'സ് ഗ്രൂപ്പാണ് രണ്ടാം സമ്മാനമായ 251 ഡോളര്‍ സ്പോണ്‍സര്‍ ചെയ്യുന്നത്. 101 ഡോളറാണ് മൂന്നാം സമ്മാനം.
 മല്‍സരത്തില്‍ പങ്കെടുക്കുന്നതിന് ഉടന്‍ റജിസ്റ്റര്‍ ചെയ്യണമെന്ന്  സംഘാടകര്‍ അറിയിച്ചു:
MASCMalayaliVanitha@gmail.com

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക