Image

യു.എസില്‍ പ്രതിഷേധ പ്രകടനക്കാര്‍ക്ക് നേരെ അക്രമി നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു.

Published on 28 June, 2020
യു.എസില്‍ പ്രതിഷേധ പ്രകടനക്കാര്‍ക്ക് നേരെ അക്രമി നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു.
വാഷിങ്ടണ്‍: യു.എസില്‍ പൊലീസ് അതിക്രമത്തിനെതിരെ പ്രതിഷേധം തുടരുന്നവര്‍ക്ക് നേരെ അക്രമി നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് പരിക്കേറ്റു. കെന്‍റക്കി ലൂയിസ്?വില്ലയിലെ പാര്‍ക്കില്‍ അമേരിക്കന്‍ സമയം ശനിയാഴ്ച രാത്രി ഒമ്പതോടെയാണ് അക്രമമുണ്ടായത്. കറുത്ത വര്‍ഗക്കാരിയായ ബ്രയോണ ടെയ്?ലറിനെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തിയതിനെതിരെ ലൂയിസ്?വില്ലയിലെ ജഫേഴ്‌സണ്‍ സ്ക്വയര്‍ പാര്‍ക്കില്‍ ആഴ്ചകളായി പ്രതിഷേധ പരിപാടികള്‍ തുടരുകയാണ്. ഇവര്‍ക്ക് നേരെയാണ് അക്രമി വെടിയുതിര്‍ത്തത്. അക്രമി വെടിയുതിര്‍ക്കുന്നതും പ്രതിഷേധക്കാര്‍ ചിതറിയോടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വെടിയേറ്റ രണ്ടാമത്തെയാളുടെ പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു.

അക്രമത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.കഴിഞ്ഞ മാര്‍ച്ച് 13നാണ് ലൂയിസ് വില്ലയില്‍ വെള്ളക്കാരായ പൊലീസുകാര്‍ കറുത്ത വര്‍ഗക്കാരിയായ ബ്രയോണ ടെയ്?ലറിനെ (26) വെടിവെച്ചു കൊന്നത്. മയക്കുമരുന്ന് കേസ് അന്വേഷണത്തിനിടെ ബ്രയോണ ടെയ്?ലറിന്‍റെ വീട്ടിലെത്തിയ പൊലീസുകാര്‍ വെടിവെക്കുകയായിരുന്നു. മയക്കുമരുന്നുമായി ബന്ധപ്പെട്ട തെളിവുകളൊന്നും വീട്ടില്‍നിന്ന് കണ്ടെത്തിയിരുന്നില്ല.

മിനിയപൊളിസില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ലോയിഡിനെ പൊലീസ് കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി കൊലപ്പെടുത്തിയതിനെ തുടര്‍ന്നും ലൂയിസ്?വില്ലയില്‍ കനത്ത പ്രതിഷേധം നടന്നിരുന്നു.കറുത്തവര്‍ഗക്കാര്‍ക്കുനേരെയുള്ള വിവേചനത്തിനെതിരെയും പൊലീസ് അതിക്രമത്തിനെതിരെയും യു.എസില്‍ രാജ്യവ്യാപകമായി പ്രക്ഷോഭം തുടരുകയാണ്.&ിയുെ;

Join WhatsApp News
WHITE POWER 2020-06-28 13:08:24
Trump Deletes Tweet Promoting Supporters Chanting ‘White Power. On Sunday morning, rump decided that it was a good idea to retweet a video of fans of his in the Villages in Florida driving in golf carts festooned with “Trump 2020” signs and rallying each other’s spirits over his faltering presidential campaign with chants of “white power.” “Thank you to the great people of The Villages. The Radical Left Do Nothing Democrats will Fall in the Fall. Corrupt Joe is shot. See you soon!!!” Trump wrote on Twitter. trump’s tweet was met widespread criticism, with commenters accusing him of promoting racism. Facing a fierce backlash, trump attempted to put out the fire by deleting his tweet. But we saved a screenshot and saved it for eternity.
Anil Ahmed,NJ 2020-06-28 13:54:51
If reports are true that Russia offered a bounty on U.S. troops in Afghanistan and Trump wasn’t briefed, that’s a problem. If he was briefed and still wanted Russia back in the G-8, it’s even worse. What will it take to get Trump to abandon the fiction that Putin is our friend? Don’t let the #WhiteSupremacistInChief distract you from the fact that Trump knew the Russians were paying bounties to terrorists for murdering US troops. “If” (sarcasm) he didn’t know before, he certainly knows now. What is he going to do about it? 5% of Americans now say trump is doing a fine job.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക