Image

പ്രവാസികള്‍ക്ക് പിന്നാക്ക കോര്‍പറേഷന്‍ വായ്പ അനുവദിക്കും: മന്ത്രി ബാലന്‍

Published on 28 June, 2020
പ്രവാസികള്‍ക്ക് പിന്നാക്ക കോര്‍പറേഷന്‍ വായ്പ അനുവദിക്കും: മന്ത്രി ബാലന്‍
കോഴിക്കോട്: തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക്  പിന്നാക്ക വികസന കോര്‍പറേഷന്‍ 20 ലക്ഷം രൂപ വരെ വായ്പ അനുവദിക്കുമെന്ന് മന്ത്രി എ.കെ.ബാലന്‍ അറിയിച്ചു. 6 ശതമാനമാണ് പലിശ. പിന്നാക്ക വികസന കോര്‍പറേഷന്റെ  ജില്ലാ ഉപകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.  വടകര താലൂക്കിലെ പിന്നാക്ക, ന്യൂനപക്ഷ ജനവിഭാഗത്തിന് ഈ ഓഫിസിന്റെ പ്രയോജനം ലഭിക്കും.

ഗവ. യുപി സ്കൂളിന് സമീപത്തെ കെട്ടിടത്തിലാണ് ഓഫിസ്. ഇ.കെ.വിജയന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.  തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. ബാലകൃഷ്ണന്‍, പഞ്ചായത്ത് പ്രസിഡന്റ് എം.കെ.സഫീറ, കോര്‍പറേഷന്‍ എംഡി  കെ.ടി.ബാലഭാസ്കരന്‍, ചെയര്‍മാന്‍ ടി.കെ.സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക