Image

ലോഹിതദാസ് ഓര്‍മയായിട്ട് പതിനൊന്ന്‌ വർഷം തികയുന്നു

Published on 28 June, 2020
ലോഹിതദാസ് ഓര്‍മയായിട്ട് പതിനൊന്ന്‌ വർഷം തികയുന്നു
മലയാള സിനിമയ്ക്ക് പുതിയ ഭാവുകത്വം നല്‍കിയ  തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസ് ഓര്‍മയായിട്ട് പതിനൊന്ന്‌ വർഷം തികയുന്നു. ജീവിച്ചിരിക്കുമ്പോള്‍ അവസരങ്ങള്‍ക്കായി നിരവധിപേര്‍ കാത്തിരുന്ന ഒറ്റപ്പാലം അകലൂരിലെ 'അമരാവതി' യില്‍  അദ്ദേഹത്തിന്റെ സ്‌മൃതി കുടീരത്തില്‍ കുടുംബക്കാരും നാട്ടുകാരും ഇന്നും പുഷ്‌പാര്‍ച്ചന നടത്തി.

ഇന്ന് മലയാള സിനിമയില്‍ തിളങ്ങിനില്‍ക്കുന്ന നിരവധി താരങ്ങളുടെ വളര്‍ച്ചയ്ക്കും ഉയര്‍ച്ചയ്ക്കും കാരണമായ സിനിമകള്‍ സംവിധാനം ചെയ്‌ത കലാകാരനെ മുന്‍ വര്‍ഷങ്ങളില്‍  സിനിമാലോകവും അവഗണിച്ചു. 2009 ജൂണ്‍ 28 നാണ് ലോഹിതദാസ്  വിടവാങ്ങിയത്. ആലുവയിലെ വീട്ടിലായിരുന്നു അന്ന് മലയാളത്തിന്റെ പ്രിയ കഥാകാരന്‍. പകല്‍12ന്  കംപ്യൂട്ടറിന്റെ മുന്നിലിരുന്ന് ഭീഷ്മ‌ര്‍ എന്ന തന്റെ സിനിമയുടെ അവസാന കടലാസ് പണികളിലായിരുന്നു ലോഹി. കഥകള്‍ കൊണ്ട് തുളുമ്പിയ ലോഹിതദാസിന്റെ ഹൃദയത്തെ രോഗം ആക്രമിച്ചത് ആ സമയത്തായിരുന്നു. കൊച്ചി നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ലോഹിയുടെ അന്ത്യം. കലാകേരളം കണ്ണീരണിഞ്ഞ നിമിഷങ്ങളായിരുന്നു അത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക