Image

ജെറ്റ് എയര്‍വേസിന്‍റെ മുംബൈയിലെ കെട്ടിടം ഇനി കനേഡിയന്‍ സ്ഥാപനമായ ബ്രൂക്ക് ഫീല്‍ഡിന്

Published on 28 June, 2020
ജെറ്റ് എയര്‍വേസിന്‍റെ മുംബൈയിലെ കെട്ടിടം ഇനി കനേഡിയന്‍ സ്ഥാപനമായ ബ്രൂക്ക് ഫീല്‍ഡിന്

ജെറ്റ് എയര്‍വേസിന്‍റെ മുംബൈ ബാന്ദ്ര കുര്‍ള കോംപ്ലക്സിലുള്ള (ബികെസി) കെട്ടിടം കനേഡിയന്‍ ഇന്‍വെസ്റ്റ്‌മെന്റ് സ്ഥാപനമായ ബ്രൂക്ക് ഫീല്‍ഡ് അസറ്റ് മാനേജ്മെന്‍റ് കമ്ബനി വാങ്ങുന്നു. 


വായ്പ കുടിശ്ശികയായതിനെ തുടര്‍ന്ന് രാജ്യത്തെ സ്വകാര്യ ബാങ്കായ എച്ച്‌ഡിഎഫ്‌സി ബാങ്ക് ലേലം ചെയ്‌തതാണ് ജെറ്റ് എയര്‍വേസിന്‍റെ മുംബൈയിലുള്ള ഈ കെട്ടിടം.


 ബ്രൂക്ക്ഫീല്‍ഡ് ഏകദേശം 490 കോടി രൂപ ചെലവിട്ടാണ് ഈ രണ്ടു നിലകളിലായുള്ള ഓഫീസ് സമുച്ചയം ലേലത്തില്‍ പിടിച്ചത്. ബികെസിയിലെ ഗോദ്റെജ് ബില്‍ഡിങ്ങില്‍ 1.7 ലക്ഷം ചതുരശ്രയടിയിലാണ് ഈ ഓഫീസ് സമുച്ചയം നിലകൊള്ളുന്നത്.


ജെറ്റ് എയര്‍വേയ്‌സിന്റെ ഇന്‍സോള്‍വെന്‍സി നടപടികള്‍ കൈകാര്യം ചെയ്യുന്ന റെസല്യൂഷന്‍ പ്രൊഫഷണല്‍, കമ്ബനിയുടെ 'ജെറ്റ് എയര്‍വേസ് ഗോദ്‌റെജ് ബി‌കെ‌സി' എന്നറിയപ്പെടുന്ന കെട്ടിടത്തിന്റെ രണ്ട് നിലകള്‍ (മൂന്നാമത്തെയും നാലാമത്തെയും) പൊതു ലേലത്തിലൂടെ വില്‍ക്കുന്നനായി ജൂണ്‍ 13 ന് ഒരു പൊതു അറിയിപ്പ് നല്‍കിയിരുന്നു. 


ജൂണ്‍ 26-ന് നടന്ന ഇ-പബ്ലിക് ലേലത്തില്‍ വ്രിഹസ് പ്രോപ്പര്‍ട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് ഈ ബിഡ് നേടുകയായിരുന്നു. ബ്രൂക്ക് ഫീല്‍ഡ് അസറ്റ് മാനേജുമെന്റ് നിയന്ത്രിക്കുന്ന ഒരു സ്ഥാപനമാണ് വ്രിഹസ് പ്രോപ്പര്‍ട്ടീസ്. 


ലേലത്തില്‍ പങ്കെടുത്ത ഏക കമ്ബനിയും ബ്രൂക്ക് ഫീല്‍ഡ് ആയിരുന്നു. വില്‍പ്പനയിലൂടെ ലഭിക്കുന്ന വരുമാനം ജൂണ്‍ 11-ലെ എന്‍‌സി‌എല്‍‌ടിയുടെ പ്രിന്‍സിപ്പല്‍ ബെഞ്ചിന്റെ നിര്‍ദേശപ്രകാരം വിനിയോഗിക്കുമെന്ന് കമ്ബനി അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക