Image

ചൈനീസ് ഭീഷണി നേരിടാന്‍ ലഡാക്കില്‍ ആകാശ് മിസൈലുകള്‍ വിന്യസിച്ച്‌ ഇന്ത്യ

Published on 28 June, 2020
ചൈനീസ് ഭീഷണി നേരിടാന്‍ ലഡാക്കില്‍ ആകാശ് മിസൈലുകള്‍ വിന്യസിച്ച്‌ ഇന്ത്യ

ശ്രീനഗര്‍ : ഗാല്‍വന്‍ താഴ്‌വരയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ നിയന്ത്രണ രേഖയില്‍ പ്രതിരോധം ശക്തമാക്കി ഇന്ത്യ. നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈന്യം ആകാശ് മിസൈലുകള്‍ വിന്യസിച്ചു. 


ധാരണകള്‍ ലംഘിച്ച്‌ ഗാല്‍വന്‍ താഴ്‌വരയിലും , പാംഗ്‌ഗോംഗ് പ്രദേശത്തും ചൈന സൈനിക വിന്യാസം നടത്തുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യ ആകാശ് മിസൈലുകള്‍ വിന്യസിച്ചത്.


സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് നേരത്തെ ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയില്‍ സുഖോയ് പോര്‍വിമാനങ്ങള്‍ വിന്യസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മിസൈലുകള്‍ വിന്യസിച്ചത്. സുഖോയ് വിമാനങ്ങള്‍ ഉപയോഗിച്ചാണ് നിലവില്‍ അതിര്‍ത്തിയില്‍ സൈന്യം ആകാശ നിരീക്ഷണം നടത്തുന്നത്.


ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മ്മിച്ച വ്യോമ മിസൈലാണ് ആകാശ്. ശത്രുക്കളുടെ ഡ്രോണുകള്‍, പോര്‍വിമാനങ്ങള്‍ എന്നിവ നിമിഷങ്ങള്‍ക്കുള്ളില്‍ ചാമ്ബല്‍ ആക്കാന്‍ ആകാശ് മിസൈലിന് സാധിക്കും

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക