Image

മലയാള സിനിമയില്‍ ഒരു ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുണ്ട്, നിലപാടില്‍ ഉറച്ച്‌ നീരജ് മാധവ്

Published on 28 June, 2020
 മലയാള സിനിമയില്‍ ഒരു ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുണ്ട്, നിലപാടില്‍ ഉറച്ച്‌ നീരജ് മാധവ്

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ വിയോഗത്തിന് പിന്നാലെ സിനിമ മേഖലയിലെ വിവേചന കഥകള്‍ വലിയ ചര്‍ച്ച വിഷയമാകുകയാണ്. 


 നടന്‍ നീരജ് മാധവ് തനിയ്ക്ക് നേരിടേണ്ടി വന്ന അവഗണനയെ കുറിച്ച്‌ തുറന്ന് പറഞ്ഞിരുന്നു. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു താരത്തിന്റെ തുറന്നെഴുതിയത്. ഇത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. താരത്തെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി സിനിമ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.


നീരജ് മാധവിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരണം ആരാഞ്ഞ് സിനിമ സംഘടന രംഗത്തെത്തിയിരുന്നു. ഇപ്പോഴിത വിശദീകരണവുമായി താരം എത്തിയിരിക്കുകയാണ്. അന്നത്തെ നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയാണ് താരം. 


ഫേസ്ബുക്ക് പോസ്റ്റില്‍ 

ഉയര്‍ത്തിയ ആരോപണം തന്നെയാണ് അമ്മയ്ക്ക് നല്‍കിയ വിശദീകരണ കത്തിലും ആവര്‍ത്തിക്കുന്നത്. നീരജ് നല്‍കിയ കത്തിന്റെ പകര്‍പ്പ് അമ്മ ഫെഫ്ക്കയ്ക്ക് കൈ മാറിയിട്ടുണ്ട്. ഫെഫ്ക്കയുടെ ആവശ്യ പ്രകാരമായിരുന്നു അമ്മ നടനോട് വിശദീകരണം തേടിയത്.


നീരജ് മാധവ് ഫേസ്ബുക്ക് പോസ്റ്റ്



അമ്മയ്ക്ക് നല്‍കിയ കത്തില്‍ പേര് എടുത്ത് പറയാതെയായിരുന്നു നീരജിന്റെ വിശദീകരണം. മലയാള സിനിമ മേഖലയില്‍ ഒരു ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് താരം പറയുന്നത്. അനുഭവത്തിന്‍രെ അടിസ്ഥാനത്തിലാണ് താന്‍ പറയുന്നതെന്ന് വിശദീകരണ കുറിപ്പില്‍ നടന്‍ പറയുന്നുണ്ട്. 


അതേസമയം നീരജിന്റെ ആരോപണം ഗൗരവമായി കാണണമെന്ന് ഫെഫ്ക പറഞ്ഞു. ചലച്ചിത്രല മേഖലയില്‍ ഇത്തരത്തിലുള്ള വിവേചനം ഉണ്ടെങ്കില്‍ പരിഹരിക്കപ്പെടണം. സിനിമ മേഖല മുഴുവന്‍ ഈ വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് ഫെഫ്ക്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറയുന്നു,


വളര്‍ന്നു വരുന്നവരെ മുളയിലെ നുള്ളും


ഫേസ്ബുക്ക് പേജിലൂടെയായിരുന്നു തനിയ്ക്ക് നേരിടേണ്ടി വന്ന വിവേചനത്തെ കുറിച്ച നടന്‍ പറഞ്ഞത്.സിനിമയില്‍ ചില അലിഖിത നിയമങ്ങള്‍ ഉണ്ട് "... എന്ന് പറഞ്ഞു കൊണ്ടാണ് താരത്തിന്റെ ഫേസ്ബുക്ക് പേസ്റ്റ് ആരംഭിക്കുന്നത്.


 ഒരു പ്രമുഖ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പണ്ട് എന്നോട് പറഞ്ഞതാണ്, "അതൊക്കെ നോക്കീം കണ്ടും നിന്നാല്‍ നിനക്കു കൊള്ളാം." അന്നതിന്റെ ഗുട്ടന്‍സ് എനിക്ക് പിടി കിട്ടിയില്ല, 6 വര്‍ഷങ്ങള്‍ക്കിപ്പുറം വന്ന വഴി തിരിഞ്ഞു നോക്കുമ്ബോള്‍ ഞാനോര്‍ക്കുന്നത്‌ ഈ പറഞ്ഞ നിയമാവലി പലപ്പോഴും ഞാന്‍ പാലിച്ചിട്ടില്ല എന്നുള്ളതാണ്. 


അതിന്റെ തിരിച്ചടികളും ഞാന്‍ നേരിടേണ്ടി വന്നിട്ടുണ്ട്. പല സിനിമാ സെറ്റുകളിലും ഇപ്പഴും നിലനില്‍ക്കുന്ന ഒരു hierarchy സംമ്ബ്രദായമുണ്ട്. സീനിയര്‍ നടന്മാര്‍ക് കുപ്പി ഗ്ലാസിലും ബാക്കിയുള്ളവര്‍ക്ക് സ്റ്റീല്‍ ഗ്ലാസിലും ചായ കൊടുക്കുന്നിടത്ത് തുടങ്ങുന്നു ആ വേര്‍തിരിവ്. 


ചായ പേപ്പര്‍ ഗ്ലാസില്‍ കുടിച്ചാലും ഇറങ്ങും, പക്ഷെ അത് അടിച്ചേല്പിക്കുമ്ബോഴാണ് പ്രശ്നം. കാലിന്മേല്‍ കാല് കേറ്റി വച്ചിരുന്നാല്‍ ജാഡ, കൂളിംഗ് ഗ്ലാസ്സിട്ടാല്‍ അഹങ്കാരം, സ്‌ക്രിപ്റ്റില്‍ അഭിപ്രായം പറഞ്ഞാല്‍ ഇടപെടല്‍. നമ്മള്‍ casual ആയി പറയുന്ന ഓരോ വാക്കുകളും വരെ ചിന്തിക്കാന്‍ പറ്റാത്ത രീതിയില്‍ ദുര്‍വ്യാഖ്യാനിക്കപ്പെടും. Extremely judgemental ആയിട്ടുള്ള ഒരു പറ്റം കൂട്ടര്‍.


നഷ്ടപ്പെട്ട അവസരം

വളര്‍ന്നു വരുന്ന ഒരുത്തനെ എങ്ങനെ മുളയിലേ നുള്ളാം എന്ന് കൂട്ടം കൂടിയാലോചിക്കുന്ന ഒരു സംഘം തന്നെയുണ്ട്. ഇവരുടെ മെയിന്‍ പണി പുതിയ പിള്ളേരുടെ സ്വഭാവ ഗുണങ്ങള്‍ അളക്കലാണ്, എന്നാല്‍ നിങ്ങള്‍ വിചാരിക്കുന്ന പോലെ പുകവലിയും മദ്യപാനവും ഒന്നുമല്ല ഇതിന്റെ മാനദണ്ഡം. വിധേയത്വം , സഹകരണം, എളിമ, ഇത് മൂന്നും നാട്യമാണെങ്കിലും കാട്ടിക്കൂട്ടണം.


 പിന്നെ കൂടുതല്‍ ആവശ്യങ്ങള്‍ ഉന്നയിക്കാതിരിക്കുക, തരുന്ന കാശും മേടിച്ച്‌ വീട്ടില്‍ പോവുക. എന്നാല്‍ നിങ്ങളെ അടുത്ത പടത്തില്‍ വിളിക്കും. ഒരുപക്ഷെ പ്രായത്തിന്റെ അപക്വതയില്‍ അല്‍പം വാശികളും അശ്രദ്ധയും ഒക്കെ കാണിച്ചിട്ടുണ്ടാവാം, അതുകൊണ്ട് പല 'സിനിമക്കാരുടെയും' good booksല്‍ ഞാന്‍ കേറിപറ്റിയിട്ടില്ല. അല്പം demanding ആയതിന്റെ പേരില്‍ പല അവസരങ്ങളും എനിക്ക് നഷ്ടപെട്ടിട്ടുണ്ട്. ഞാന്‍ പോലും വളരെ വൈകിയാണ് ഇതൊക്കെ തിരിച്ചറിഞ്ഞിട്ടുള്ളത്.


കഴിവും പ്രയത്നവും

ഒരു കലാകാരന് ഏറ്റവും ആവശ്യമായിട്ടുളളത് കഴിവും പ്രയത്നവുമാണ് എന്നിരിക്കെ, സിനിമയില്‍ മുന്നേറാന്‍ നമ്മള്‍ക്കു വേണ്ടത് അതൊന്നുമല്ല എന്നുള്ളതാണ് വാസ്തവം. ഞാന്‍ ചെറിയ വേഷങ്ങളില്‍ തുടങ്ങിയ ആളാണ്, അതുകൊണ്ട് തന്നെ ഓരോ ചവിട്ടുപടിയും ഏറെ ശ്രമകരമായിരുന്നു. സിനിമ ഒരു show business കൂടിയാണ്, അപ്പോള്‍ കൂടുതല്‍ ശമ്ബളം മേടിക്കുന്നവര്‍ ആണ് താരങ്ങള്‍. 


നായികയുടെ hairdresserന്റെ പകുതി പോലും ശമ്ബളമില്ലാത്ത കാലത്ത് നിന്ന് ഇന്ന് ഏഴക്ക ശമ്ബളമുള്ള ഒരു നിലയില്‍ എത്തിയിട്ടുണ്ടെങ്കില്‍ അതിനു പിന്നില്‍ ഒരു വലിയ അധ്വാനമുണ്ട്. എന്നാല്‍ ഏറ്റവും വലിയ സത്യവും സങ്കടവും എന്താണെന്ന് വെച്ചാല്‍ സിനിമയില്‍ കലാകാരന്റെ കഴിവല്ല, കൈകാര്യമാണ് അവന്റെ ഭാവി നിര്‍ണയിക്കുന്നത് എന്നുള്ളതാണ്. ഒപ്പം അവകാശപ്പെടാന്‍ ഒരു പാരമ്ബര്യം കൂടെ ഉണ്ടെങ്കില്‍ പിന്നെ സേഫ് ആണ്.


കൂടെ നില്‍ക്കണം

സിനിമയെ സ്വപ്നം കണ്ട് കഴിയുന്നവരെ മടുപ്പിക്കാനല്ല മറിച്ചു അവര്‍ നേരിടാന്‍ സാധ്യതയുള്ള കടമ്ബകളെ ഒന്നു ചൂണ്ടിക്കാട്ടുന്നു എന്ന് മാത്രം. ഞാന്‍ അത്ര ഭയങ്കര നടനൊന്നുമല്ല, ചെയ്തതെല്ലാം മികച്ച സിനിമകളും അല്ല.


 പിന്നെന്താണ് പറഞ്ഞു വരുന്നതെന്ന് ചോദിച്ചാല്‍, in a fair race everyone deserves an equal start. സംവരണം വേണ്ട, തുല്യ അവസരങ്ങള്‍ മതി. ഇത് ബോളിവുഡ് അല്ല, കേരളമാണ്. ആത്യന്തികമായി ഇവിടെ കഴിവും പ്രയത്നവും ഉള്ളവര്‍ നിലനില്‍ക്കും എന്ന ശുഭാപ്തിയുണ്ട്. ഇതുവരെ കൂടെ നിന്ന എല്ലവര്‍ക്കും നന്ദി, ഇനിയും ബഹുദൂരം മുന്നോട്ട് പൊവനുണ്ടു, കൂടെയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക