Image

മെഴ്‌സിഡസ് ബെന്‍സിന്‍റെ ഡ്രൈവറില്ലാ കാര്‍ 2024-ല്‍ നിരത്തുകളിലെത്തുമെന്ന് റിപ്പോര്‍ട്ട്

Published on 28 June, 2020
മെഴ്‌സിഡസ് ബെന്‍സിന്‍റെ ഡ്രൈവറില്ലാ കാര്‍ 2024-ല്‍ നിരത്തുകളിലെത്തുമെന്ന്  റിപ്പോര്‍ട്ട്

ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡീസ് ബെന്‍സിന്റെ ഡ്രൈവര്‍ ആവശ്യമില്ലാത്ത ഓട്ടോണമസ് കാര്‍ 2024-ല്‍ നിരത്തുകളിലെത്തുമെന്ന്  റിപ്പോര്‍ട്ട്.


അമേരിക്കന്‍ ടെക്നോളജി കമ്ബനിയായ എന്‍വീഡിയ കോര്‍പ്പറേഷന്റെ സാങ്കേതിക സഹകരണത്തോടെയാണ് ഈ കാറുകളെത്തുക. ഇരുകൂട്ടരും ഇതു സംബന്ധിച്ച്‌ ധാരണയിലെത്തിയെന്നാണ് സൂചന . 


മൊബൈല്‍ കംപ്യൂട്ടിങ്, വാഹന വിപണികള്‍ക്ക് ആവശ്യമായ ഗ്രാഫിക്‌സ് പ്രോസസിങ് യൂണിറ്റുകള്‍ നിര്‍മിക്കുന്ന കമ്ബനി ആണ് എന്‍വീഡിയ കോര്‍പ്പറേഷന്‍.


1993-ല്‍ അമേരിക്കയില്‍ തുടങ്ങിയ കമ്ബനിയാണ് എന്‍വീഡിയ. തായ്‍വാന്‍ വംശജനായ ജെന്‍സെന്‍ ഹുവാങ് എന്ന ഇലക്‌ട്രിക്കല്‍ എന്‍ജിനീയറുടെ നേതൃത്വത്തില്‍ ആണ് കമ്ബനി ആരംഭിച്ചത്. എത്ര തുകയുടേതാണ് ഇടപാട് എന്ന് ഇരു കമ്ബനികളും വെളിപ്പെടുത്തിയിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക