Image

കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവം: 47 പേര്‍ അറസ്റ്റില്‍

Published on 27 June, 2020
കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവം: 47 പേര്‍ അറസ്റ്റില്‍
തിരുവനന്തപുരം:  സംസ്ഥാനത്ത് സൈബര്‍ ഡോം നടത്തിയ റെയ്ഡില്‍ ഐടി വിദഗ്ധരായ യുവാക്കളടക്കം 47 പേര്‍ അറസ്റ്റിലായി. ഓപ്പറേഷന്‍ പിഹണ്ടിന്റെ ഭാഗമായാണ് അറസ്റ്റ്. ഇവര്‍ക്കെതിരെ 89 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചതിനാലാണ് നടപടി. മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്, ഹാര്‍ഡ് ഡിസ്ക് എന്നിവ ഉള്‍പ്പെടെ 143 ഉപകരണങ്ങള്‍ പോലീസ് പിടിച്ചെടുത്തു. 

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് മലപ്പുറത്താണ്. 15 പേര്‍. തിരുവനന്തപുരം ജില്ലയിലും കോഴിക്കോട് ജില്ലയിലും നാലുപേര്‍ വീതവും എറണാകുളം ജില്ലയില്‍ അഞ്ചുപേരും അറസ്റ്റിലായി. തിരുവനന്തപുരത്ത് എട്ട് സ്ഥലങ്ങളിലും എറണാകുളത്ത് 15 സ്ഥലങ്ങളിലും കോഴിക്കോട് ഏഴ് സ്ഥലങ്ങളിലുമാണ് റെയ്ഡ് നടത്തിയത്.

കട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ നവമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഇത്രയും ആളുകളെ പിടികൂടാനായത്. എല്ലാ ജില്ലകളിലുമായി 110 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്.

കുട്ടികളുടെ പഠനം മുതല്‍ ബാങ്കിങ്, വര്‍ക്ക് ഫ്രം ഹോം തുടങ്ങിയവയ്ക്കായി ഇന്റര്‍നെറ്റിന്റെ ഗാര്‍ഹിക ഉപയോഗം വലിയ രീതിയില്‍ വര്‍ധിച്ചിട്ടുണ്ട്. ദൈനംദിന കാര്യങ്ങളില്‍ മാത്രമല്ല ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളുടെ കാര്യത്തിലും വര്‍ധനവ് തന്നെയാണ് രേഖപ്പെടുത്തുന്നത്. ഇത്തരത്തിലെ ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളില്‍ കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം ഉള്‍പ്പടെയുള്ളവ വര്‍ധിച്ചുവരുന്നതായി കേരള പൊലീസിന്റെ സൈബര്‍ഡോമിന് കീഴിലുള്ള സംഘം ഇഇടഋ (ഇീൗിലേൃശിഴ ഇവശഹറ ടലഃൗമഹ ഋഃുഹീശമേശേീി) നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക