Image

മൂന്നു മക്കളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു

Published on 27 June, 2020
മൂന്നു മക്കളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു
പല്‍ഘാര്‍: മഹാരാഷ്ട്രയില്‍ മക്കളെ കൊലപ്പെടുത്തിയ പിതാവ് ആത്മഹത്യ ചെയ്തു. പല്‍ഘാര്‍ ജില്ലയിലെ നലാസപാറയിലെ ബാബുല്‍പാദയിലാണ് സംഭവം.

35കാരനായ കൈലാഷ് പര്‍മാര്‍ 12 വയസുള്ള മകനെയും അഞ്ചും എട്ടും വയസുള്ള പെണ്‍മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ശേഷം കൈലാഷും സ്വയം കഴുത്തറുത്ത് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പല്‍ഘാര്‍ പൊലീസ് അറിയിച്ചു. കൊലപാതക കാരണം വ്യക്തമല്ല. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക