Image

ന്യു യോര്‍ക്കില്‍ നിര്യാതനായ രാജന്‍ മാരേട്ടിനു, 67, അശ്രുപൂജ

ഫിലിപ്പ് മാരേട്ട്‌ Published on 27 June, 2020
ന്യു യോര്‍ക്കില്‍ നിര്യാതനായ രാജന്‍ മാരേട്ടിനു, 67, അശ്രുപൂജ
ന്യു യോര്‍ക്ക്: ആദ്യകാല മലയാളിയും മാധ്യമ -സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന രാജന്‍ മാരേട്ട്, (നൈനാൻ  ഉമ്മൻ-67), നിര്യാതനായി.

1968- ല്‍ അമേരിക്കയിലേക്ക് കുടിയേറിയ കല്ലൂപ്പാറ മാരേട്ട് മാരുമണ്ണില്‍ പരേതനായ ഡോ. നൈനാന്‍ ഓ. മാരേട്ടിന്റെ (കൊച്ചുമ്മച്ചന്‍) പുത്രനാണ്. മാതാവ് പരേതയായ മേരിക്കുട്ടി ഇരവിപേരൂര്‍ ശങ്കരമംഗലം താന്നിക്കല്‍ കുടുംബാംഗം. 

സംസ്‌കാരം പിന്നീട് നടത്തപെടും.

ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം 1971-ല്‍ അമേരിക്കയില്‍ എത്തിയ രാജന്‍ മാരേട്ട് ഇവിടെ കോളേജു വിദ്യാഭ്യാസത്തിനു ശേഷം എം.ടി.എ.യില്‍ ജോലി ആരംഭിച്ചു. സൂപ്പര്‍വൈസര്‍ ആയി 2013- ല്‍ വിരമിച്ചു. വിശ്രമ ജീവിതം നയിച്ച് വരവേ സ്‌ട്രോക്കിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു.

അമേരിക്കയിലെ ആദ്യ മലയാള പ്രസിദ്ധീകരണം അശ്വമേധം തയ്യാറാക്കിയവരില്‍ ഒരാളാണ്. മാഗസിന്റെ മാനേജിംഗ് ഡയറക്ടര്‍ ആയിരുന്നു. പിത്രുസഹോദര പുത്രന്‍ പരേതനായ രാജന്‍ മാരേട്ട് ആയിരുന്നു ചീഫ് എഡിറ്റര്‍. രാജു മൈലപ്ര, ബേബി ഊരാളില്‍, ജോര്‍ജ് ഏബ്രഹാം തുടങ്ങി ഒരു പറ്റം പേര്‍ ആയിരുന്നു മാസികക്കു വേണ്ടി രണ്ടു രാജന്മാരോടുമൊപ്പം പ്രവര്‍ത്തിച്ചത്.

ആദ്യമായി അമേരിക്കയിലെത്തുന്ന മലയാളികളെ എയര്‍പോര്‍ട്ടില്‍ നിന്നും വാസ സ്ഥലങ്ങളില്‍ എത്തിക്കുന്നത് നിയോഗം പോലെ ഏറ്റെടുത്തിരുന്നു. അതുപോലെ പള്ളിയില്ലാതിരുന്നപ്പോള്‍ വീടുകളില്‍ കുര്‍ബാന നടത്തുന്നതിന് വൈദികരക്കൊപ്പം സഹായിയായി പ്രവര്‍ത്തിച്ചു.

മലയാളി സമൂഹത്തിലെ പ്രമുഖ നേതാവായ ഭാര്യ ലീലാ മാരേട്ട് (ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്റ്, ഫൊക്കാനയിലെ മുതിര്‍ന്ന നേതാവ്) ആലപ്പുഴ എട്ടു പറയില്‍ കുടുംബാംഗം ആണ്.

രാജീവ് മാരേട്ട്, ഡോ. രഞ്ജനി മാരേട്ട് എന്നിവര്‍ മക്കളും സൂസി മാരേട്ട്, സുനില്‍ എബ്രഹാം എന്നിവര്‍ മരുമക്കളും, എമിലി മാരേട്ട്, സേവ്യര്‍ എബ്രഹാം, ലൂക്കാസ് എബ്രഹാം എന്നിവര്‍ കൊച്ചു മക്കളും ആണ്.

സുശീല (മൂവാറ്റുപുഴ), ജെയിംസ് (ന്യൂ യോര്‍ക്ക്), ജീന (കൊളറാഡോ) എന്നിവര്‍ സഹോദരങ്ങളാണ്

കൂടുതല്‍ വിവരങ്ങള്‍ക്ക് രാജീവ് മാരേട്ട്: 917 705 0410

വാര്‍ത്ത: ഫിലിപ്പ് മാരേട്ട്‌ 
Join WhatsApp News
D. Vijayamohan 2020-06-27 23:07:07
അശ്വമേധം അല്ല ആദ്യത്തെ പ്രസിദ്ധീകരണം. തറവാട് ആണ്. കേരളത്തിൽ ടൈപ്പ് സെറ്റ് ചെയ്ത് യു എസ്സിലേക്ക് അയക്കുകയായിരുന്നു. മലയാള മനോരമയിൽ ചേരുന്നതു വരെ ഞാനാണ് അതു ചെയ്തിരുന്നത്. രാജൻ മാറേട്ടിന് എ്െൻറ ആദരാഞ്ജലികൾ. ഡിവിജയമോഹൻ
Saji Karimpannoor 2020-06-28 00:02:28
We are truly to hear of the loss of Rajan Maret..may our Prayers help comfort Maret Family...Please accept Indian Oversees Congress USA's Condolences..
Raju Mylapra 2020-06-28 07:53:13
അമേരിക്കയിലെ എന്റെ ആദ്യകാല സുഹൃത്തുകളിൽ ഏറ്റവും അടുത്ത ഒരു ആളായിരുന്നു പ്രിയപ്പെട്ട രാജൻ. വളരെ സൗമ്യനായ ഒരു മനുഷ്യൻ. അമേരിക്കയിലെ ആദ്യകാല മലയാള പ്രസിദ്ധികരണത്തിൽ ഒന്നായ "അശ്വമേധ"ത്തിന്റെ അണിയറയിലെ പ്രധാന ശില്പികളിൽ (Managing Editor) പ്രമുഖനായിരുന്നു രാജൻ. നിശബ്ദ സേവനമായിരുന്നു രാജന്റെ മുഖമുദ്ര. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുവാൻ അവസരം ലഭിച്ചതു ഒരു ഭാഗ്യമായി ഞാൻ കരുതുന്നു. രാജന്റെ ഭാര്യ ലീല മാറേറ്റിനോടും മറ്റു കുടുംബാംഗങ്ങളോടുമുള്ള അനുശോചനം അറിയിക്കുന്നു.
Thomas T Oommen 2020-06-28 09:47:59
പ്രിയ രാജന്റെ വിയോഗത്തിലുള്ള അനുശോചനം അറിയിക്കുന്നു. ലീല മാരേട്ടി നെയും കുടുംബാംഗങ്ങളെയും ദൈവം ആശ്വസിപ്പിക്കുകയും സമാധാനിപ്പിക്കുകയും ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Mathew V zacharia, new yorker 2020-06-28 11:38:10
LEELA MARRET. SADDENED TO HEAR THE DEPARTURE OF RAJAN. TRUE GENTLEMAN , WITH GOOD MEMORY OF HIS MANNERS AT MY HOME WITH PIONEERS BEFORE. IN PRAYER FOR YOU ALL. MATHEW V. ZACHARIA, PIONEER OF KERALTIES
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക