Image

കൈകുടന്നയില്‍ ഇത്തിരിനിലാവ് ((ഓൺലൈൻ സാഹിത്യാവിഷ്കാരം -വാസുദേവ് പുളിക്കല്‍)

Published on 27 June, 2020
കൈകുടന്നയില്‍ ഇത്തിരിനിലാവ് ((ഓൺലൈൻ സാഹിത്യാവിഷ്കാരം -വാസുദേവ് പുളിക്കല്‍)

ഗ്രീഷ്മത്തിലെ ഒരു വൈകിയസായാഹ്‌നഹ്നത്തില്‍
ഞാന്‍ നിലാവിനെ കാത്തിരുന്നു, കൊതിച്ചിരുന്നു
പൂക്കളെല്ലാം കൊഴിഞ്ഞ്‌വീണിട്ടും,  കാറ്റ്‌വീശിയിട്ടും
നിലാവ്മാത്രം വരാതെ മടിച്ച് മടിച്ച് നിന്നു. (കൃതികൾ കാണുക: https://emalayalee.com/repNses.php?writer=28

ജാലക വാതില്‍തുറന്ന്‌വച്ച് കണ്ണും നട്ടിരുന്നിട്ടും
നീവൈകുന്നതെന്തേ എന്റെ തേന്‍നിലാവേ?
കാണാന്‍ കഴിയാത്ത അവളുടെ പുഞ്ചിരി ചാലിച്ചവള്‍ചൊല്ലി
കണ്ടില്ലെ, സൂര്യന്‍ മറയാതെ ഞാന്‍ എങ്ങനെവരും?



ശോകച്ഛവി കലര്‍ന്ന മുഖം പൊത്തിസൂര്യന്‍ അറിയിച്ചു
ആ രഹസ്യം, പ്രകൃതിസൂക്ഷിക്കുന്ന ഗ്രീഷ്മരഹസ്യം!!
ശുഭ്രവസ്ര്താച്ഛാദാനം ചെയ്ത് ഒരു യോഗിനിയെപോലെ
ശിശിരകാലത്തെ വസുന്ധര എന്നെ ഒരു മുനിയാക്കുന്നു

നേരം വൈകിയെത്തി നേരത്തെമടങ്ങി ഞാന്‍
ആ കാലം ഒരു നൊയ്മ്പ് കാലമാക്കിമാറ്റി നോറ്റിടുന്നു.
ദക്ഷിണായനം കഴിഞ്ഞ് ഞാനെത്തുമ്പോള്‍ അവള്‍
വീണ്ടും നവോഡയാകും, യൗവനസുന്ദരിയാകും

മഞ്ഞിന്‍മറമാറ്റി എന്നില്‍ നിന്നൂര്‍ജ്ജം വഹിച്ചവള്‍
പച്ചപാവാടയും ബഹുവര്‍ണ്ണ കുസുമപട്ടും ചുറ്റിനില്‍ക്കുന്നു
നവ വധുവാണവള്‍ മധുവിധുവാണിരുവര്‍ ഞങ്ങള്‍ക്ക്
എങ്ങനെവിട്ടുപോകും ഞാന്‍ ഈ സുവര്‍ണ്ണനിമിഷങ്ങളെ.

മറയാന്‍ മടിച്ച് നില്‍ക്കുന്ന ഗ്രീഷ്മത്തിലെസൂര്യന്‍
നിറയാന്‍വെമ്പിനില്‍ക്കുന്ന രാവിന്‍മറയിലെ പൂനിലാവ്
ഞാനും ഒരു മണവാളന്‍ ചമയാന്‍ കണ്ണാടിതേടി
കയ്യില്‍തടഞ്ഞത് എന്റെതൂലിക, നിലാവിനെ കടലാസ്സിലാക്കട്ടെ.

see also
ബിന്ദു ടിജി
 

സരോജ വര്‍ഗ്ഗീസ്

https://emalayalee.com/varthaFull.php?newsId=214369

സിറിൽ മുകളേൽ

https://emalayalee.com/varthaFull.php?newsId=214201

പി.ടി.പൗലോസ്

https://emalayalee.com/varthaFull.php?newsId=214083

എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍

https://emalayalee.com/varthaFull.php?newsId=213715

സന്തോഷ് പാലാ

https://emalayalee.com/varthaFull.php?newsId=213491

രമാ പ്രസന്ന പിഷാരടി

https://emalayalee.com/varthaFull.php?newsId=212932

സീന ജോസഫ്:

 https://emalayalee.com/varthaFull.php?newsId=212862 

മഞ്ജുള ശിവദാസ്:

https://emalayalee.com/varthaFull.php?newsId=212790

ജോര്‍ജ് പുത്തന്‍ കുരിശ്:

https://emalayalee.com/varthaFull.php?newsId=212712

ബിന്ദു ടിജി :

https://emalayalee.com/varthaFull.php?newsId=212496

സോയാ നായർ :

https://emalayalee.com/varthaFull.php?newsId=212625

 

Join WhatsApp News
Sudhir Panikkaveetil 2020-06-28 16:17:28
ഇത് ഡൗൺലോഡ് ആകാൻ ഒത്തിരി സമയം എടുത്തു. പത്നിയോടൊപ്പം ഇ മലയാളിയുടെ കാവ്യസദസ്സിൽ എത്തി അവരെക്കൊണ്ട് തന്റെ കവിത ചൊല്ലിച്ച കവി ഒരു കൗതുകത്തിനു തുടക്കം കുറിച്ച്.. നിലാവിനെ കൈകുമ്പിളിൽ കോരിയെടുക്കാൻ കവി മോഹിക്കുമ്പോൾ അക്ഷരങ്ങൾ സഹായത്തിനെത്തുകയാണ്. പ്രകൃതിയെ പ്രണയിക്കുന്ന സൂര്യൻ മധുവിധുവിന്റെ ലഹരിയിലാണ്. വിട്ടുപോകാൻ മടിച്ച് നിൽക്കുന്ന സൂര്യൻ. നിലാവിനെ കിനാവ് കാണുന്ന കവി.കാൽപ്പനിക ഭംഗിയുണ്ട്. നല്ല കാവ്യാഷിക്കാരങ്ങൾക്ക് വായനക്കാർ മാർക്ക് കൊടുക്കുന്ന കാര്യം ചിന്തിക്കുക. കാവ്യഭംഗി, കാവ്യാലാപനം, അവതരണം ഈ മൂന്നു കാറ്റഗറിക്ക് മാർക്ക് നൽകാം. മതവും രാഷ്ട്രീയവും വിട്ട് ഇത്തിരി നേരം കലാ സാഹിത്യ തണലുകളിൽ ചിലവിടാം.
കോരസൺ 2020-06-28 21:41:56
നല്ലവ ഒക്കെ ഡൌൺ ലോഡ് ചെയ്യാൻ അൽപ്പം ക്ഷമ വേണം. കോരസൺ
Vasudev Pulickal 2020-06-29 12:38:23
Dear all, Thank you for the comments. Vasudev
CID Moosa 2020-06-29 23:56:38
രണ്ടുപേരില്ലെ അപ്പോൾ ഡൗൺലോഡാകാൻ സമയം എടുക്കും ചേട്ടാ
ഇവിടെയും അങ്ങെനെയാ ചേട്ടാ 2020-06-30 10:15:09
എന്‍റെ പുള്ളിക്കാരനും ഇപ്പോള്‍ അങ്ങനെയാണ് ചേട്ട; പണ്ടൊക്കെ ഫയോസ് പോലെ ആയിരുന്നു, ഇപ്പോള്‍ ഡയലപ്പ് പോലെ പതുക്കെപ്പതുക്കെ ഒക്കയെ ഡൌണ്‍ലോഡ് ആകുകയുള്ളൂ. സരസമ്മ Queens,NY
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക