Image

രാജ്യത്തെ 85% കോവിഡ് കേസുകളും തമിഴ്‌നാട് ഉള്‍പ്പടെ എട്ട് സംസ്ഥാനങ്ങളില്‍ നിന്നെന്ന് കേന്ദ്രമന്ത്രി

Published on 27 June, 2020
രാജ്യത്തെ 85% കോവിഡ് കേസുകളും തമിഴ്‌നാട് ഉള്‍പ്പടെ എട്ട് സംസ്ഥാനങ്ങളില്‍ നിന്നെന്ന് കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്തെ ഭൂരിഭാഗം കോവിഡ് കേസുകളും അതുമായി ബന്ധപ്പെട്ട മരണവും എട്ട് സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധനാണ് ഇക്കാര്യമറിയിച്ചത്. ആരോഗ്യ, പകര്‍ച്ചവ്യാധി തുടങ്ങി വിവിധ മേഖലകളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി 15 സംഘങ്ങളെ വിവിധ സംസ്ഥാനങ്ങളെ സഹായിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അയച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് വ്യാപനം ചര്‍ച്ച ചെയ്യാന്‍ വിളിച്ച് മന്ത്രിതല സമിതിയോഗത്തിലാണ് ഹര്‍ഷവര്‍ധന്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്.

തമിഴ്‌നാട്, മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത്, തെലങ്കാന, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് രാജ്യത്തെ 85.5 ശതമാനം ആക്ടീവായ കോവിഡ് രോഗികളുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരില്‍ 87 ശതമാനവും ഈ സംസ്ഥാനങ്ങളില്‍ നിന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.

മഹാരാഷ്ട്ര (1.53 ലക്ഷം കോവിഡ് ബാധിതര്‍, 7,106 മരണം), ഡല്‍ഹി (77,240 കോവിഡ് ബാധിതര്‍, 2,492 മരണം), തമിഴ്‌നാട് ( 74,622 കോവിഡ് ബാധിതര്‍, 957 മരണം) എന്നീ സംസ്ഥാനങ്ങളാണ് രോഗവ്യാപനം ഏറ്റവും രൂക്ഷമായ മൂന്ന് സംസ്ഥാനങ്ങള്‍. അതേസമയം ഗുജറാത്തില്‍ 30,000, ഉത്തര്‍പ്രദേശില്‍ 20,000 എന്നിങ്ങനെയാണ് കോവിഡ് ബാധിതരുടെ എണ്ണമെന്നും മന്ത്രി വിശദീകരിച്ചു.

രാജ്യത്ത് അഞ്ച് ലക്ഷത്തിലേറെ ആളുകള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.98 ലക്ഷം ആളുകളാണ് ചികിത്സയിലുള്ളത്. 15,685 പേര്‍ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു.

രോഗമുക്തരാകുന്നവരുടെ നിരക്ക് 58 ശതമാനമാണ്. മരണ നിരക്ക് മൂന്ന് ശതമാനത്തിനടുത്തും. മരണ നിരക്ക് രാജ്യത്ത് വളരെ കുറവാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.  കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2.2 ലക്ഷം സാമ്പിളുകളാണ് പരിശോധിച്ചത്.  ഇതോടെ രാജ്യത്ത് ആകെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 80 ലക്ഷമായെന്നും ഹര്‍ഷവര്‍ധന്‍ വിശദീകരിച്ചു.

ഇീിലേി േഒശഴവഹശഴവെേ: 85% ഇമലെ,െ 87% ഉലമവേ െഎൃീാ 8 ടമേലേ"െ: ഒമൃവെ ഢമൃറവമി അ േഇഛഢകഉ19 ങലലശേിഴ


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക