Image

ക്വാറന്റീനില്‍ കഴിയവേ മോഷണം നടത്തിയ അതിഥിത്തൊഴിലാളി അറസ്റ്റില്‍

Published on 27 June, 2020
ക്വാറന്റീനില്‍ കഴിയവേ മോഷണം നടത്തിയ അതിഥിത്തൊഴിലാളി അറസ്റ്റില്‍
തിരുവനന്തപുരം : കോവിഡ് നിരീക്ഷണത്തില്‍ കഴിയവേ മാര്‍ ഇവാനിയോസ് കോളജ് അല്‍ഫോന്‍സാ സെന്ററില്‍ മോഷണം നടത്തിയ അതിഥി തൊഴിലാളി പൊലീസ് പിടിയില്‍. മഹാരാഷ്ട്ര പാല്‍ഗര്‍ സ്വദേശി രാജ് കപൂര്‍ (20) ആണ് മണ്ണന്തല പൊലീസിന്റെ പിടിയിലായത്. സെന്ററിലെ കന്യാസ്ത്രീകളുടെ മുറികളില്‍ ഒന്നിലാണ് മോഷണം നടന്നത്.

മുറി രണ്ടു താഴിട്ട് പൂട്ടിയിരിക്കുന്നതില്‍ സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തില്‍ മുറിയില്‍ നിന്നു സാധനങ്ങള്‍ മാറ്റിയതായി കണ്ടെത്തി. തുടര്‍ന്നാണ് ഇവിടെ ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന രാജ്കപൂറിനെ അറസ്റ്റ് ചെയ്തത്. മുറിയില്‍ നിന്നും ഇയാളുടെ വിരലടയാളവും കണ്ടെത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക