Image

വിദേശ വിമാന സര്‍വീസ് വൈകാതെ ആരംഭിക്കുമെന്ന് യുഎഇ സ്ഥാനപതി

Published on 27 June, 2020
വിദേശ വിമാന സര്‍വീസ് വൈകാതെ ആരംഭിക്കുമെന്ന് യുഎഇ സ്ഥാനപതി
അബുദാബി: യുഎഇയിലേക്ക് വിദേശ വിമാന സര്‍വീസ് വൈകാതെ ആരംഭിക്കുമെന്ന് ഇന്ത്യയിലെ യുഎഇ സ്ഥാനപതി അഹമ്മദ് അല്‍ ബന്ന. ഇന്ത്യയില്‍ കുടുങ്ങിയ യുഎഇ വീസക്കാര്‍ക്കാകും മുന്‍ഗണന.  നിലവില്‍ യുഎഇയില്‍നിന്ന് എയര്‍ഇന്ത്യ, ചാര്‍ട്ടേ!ഡ് വിമാനങ്ങള്‍ നടത്തുന്നത് ഒഴിപ്പിക്കല്‍ സര്‍വീസുകളാണ്. ഇവര്‍ക്ക് ഇന്ത്യയില്‍നിന്ന് യാത്രക്കാരെ കൊണ്ടുപോകാന്‍ അനുമതിയില്ലെന്നും അദ്ദേഹം പറഞ്ഞു.

യുഎഇ വിദേശകാര്യ മന്ത്രാലയത്തില്‍ റജിസ്റ്റര്‍ ചെയ്തവരില്‍ അനുമതി ലഭിക്കുന്നവര്‍ക്കാണ് തിരിച്ചെത്താനാവുക. അടുത്ത മാസം രാജ്യാന്തര സര്‍വീസ് പുനരാരംഭിക്കുമെന്ന് ഇന്ത്യയും യുഎഇയും സൂചന നല്‍കിയിട്ടുണ്ട്. ഇത്തിഹാദ് എയര്‍വേയ്‌സ് കൊച്ചി, ബെംഗളൂരു, മുംബൈ, ഡല്‍ഹി ഉള്‍പ്പെടെ ഇന്ത്യന്‍ സെക്ടറുകളിലേക്ക് കൂടുതല്‍ സര്‍വീസ് നടത്താന്‍ ഒരുങ്ങുകയാണ്.

ഇന്ത്യയിലെ യുഎഇ വീസക്കാരുടെ അഭ്യര്‍ഥന മാനിച്ച് എത്രയും വേഗം തിരിച്ചെത്തിക്കാന്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.കോവി!ഡ് വ്യാപനം തടയുന്നതിന് മാര്‍ച്ചിലാണ് ഇരുരാജ്യങ്ങളും രാജ്യാന്തര വിമാന സര്‍വീസ് നിര്‍ത്തിവച്ചത്. എന്നാല്‍ പ്രത്യേക വിമാനങ്ങളിലായി ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നുണ്ട്. വന്ദേഭാരത് മിഷനു പുറമേ നിരവധി സംഘടനകള്‍ക്കും കമ്പനികള്‍ക്കും ചാര്‍ട്ടേഡ് വിമാന സര്‍വീസ് നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്.  ഇന്ത്യയും യുഎഇയും എക്കാലത്തും  പരസ്പരം സഹായിച്ചിട്ടുണ്ട്. അത് തുടരുമെന്നും സ്ഥാനപതി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക