Image

സ്റ്റാൻഫോർഡ് പ്രൊഫ.ജിഷ മേനോന് ഔട്ട് സ്റ്റാൻഡിങ് ലീഡർ അവാർഡ്

Published on 27 June, 2020
സ്റ്റാൻഫോർഡ് പ്രൊഫ.ജിഷ മേനോന് ഔട്ട് സ്റ്റാൻഡിങ് ലീഡർ അവാർഡ്

സ്റ്റാൻഫോർഡ് :- സ്റ്റാൻഫോർഡ് ആർട്സ് ഇൻസ്റ്റിറ്റ്യൂട്ട്, സെൻറർ ഫോർ  സൗത് ഏഷ്യ ഡയറക്ടറും സ്ക്കൂൾ ഓഫ് ഹ്യൂമാനിറ്റീസ് ആൻറ് സയൻസസ് ഡയറക്ടറുമായ ജിഷ മോനോന് യൂണിവേഴ്സിറ്റിയുടെ വിമൻസ് ഫോറം 2020-ലെ ഔട്ട് സ്റ്റാൻഡിങ് ലീഡർ അവാർഡ് നൽകി ആദരിച്ചു.

സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ വിമൻ ഫാക്കൽറ്റി മെംബർമാർക്ക് മികച്ച പ്രവർത്തനങ്ങൾക്ക് നൽകുന്ന ആദരമാണിത്.

ഓരോ വർഷവും ഈ അവാർഡ് വിമൻ ഫാക്കൽറ്റിയിലെ അംഗങ്ങളുടെ മികവിനെ പ്രോൽസാഹിപ്പിക്കുന്നതിന് നൽകി വരുന്നതാണ്. തീയേറ്റർ ആൻഡ് പെർഫോമൻസ് സ്റ്റഡീസ് അസ്സോസിയേറ്റ് പ്രൊഫസറാണ് ജിഷ മേനോൻ.

പത്രക്കുറിപ്പിൽ പരാമർശിച്ച നോമിനേഷൻ ലെറ്ററിൽ'അസാധാരണമായ നേതൃപാടവമെന്നാണ് ജിഷയെ പ്രൊഫ. ഡിവരെ ബോർഡി വിശേഷിപ്പിച്ചത്.വിവിധ പ്രവർത്തനങ്ങളിലൂടെ വിമൻ ഫാക്കൽറ്റി അംഗങ്ങളുടെയും വിദ്യാർത്ഥികളുടെയും നാനാവിധമായ ഉയർച്ചക്ക് പ്രൊഫ.ജിഷ ഉത്തേജനമേകുന്നുവെന്നും അവർ പറഞ്ഞു.

ഇന്നത്തെ അപ്രതീക്ഷിതവും അസാധാരണവുമായ സാഹചര്യത്തിലും അവർ ഉണർന്നു പ്രവർത്തിക്കുന്നു. ഓൺലൈൻ പ്ളാറ്റ്ഫോമിലൂടെ ഈ കൊറോണ കാലത്തും ക്ളാസ്സുകളും മറ്റ് പ്രോൽസാഹനങ്ങളുമായി അവർ യൂണിവേഴ്സിറ്റിയിൽ സജീവമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക