ഇന്ത്യ- ചൈന സംഘര്‍ഷവും ചൈനയുടെ പ്രകോപനവും പ്രമേയമാക്കി ഒരുസിനിമഒരുങ്ങുന്നു. മേജര്‍ രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ ആണ് നായകനായി എത്തുന്നത്.
ഇരുവരും ഒന്നിക്കുന്ന അഞ്ചാമത്തെ പട്ടാള ചിത്രമായിരിക്കുമിത്. 'ബ്രിഡ്ജ് ഓഫ് ഗാല്‍വന്‍' എന്നാണ് ചിത്രത്തിന്‍റെ പേര്. ഇന്ത്യ ചൈന പ്രശ്നങ്ങളും, ചൈനയുടെ പ്രകോപനവുമെല്ലാം ചിത്രത്തിലുണ്ടാകുമെന്ന് മേജര്‍ രവി പറഞ്ഞു.
അടുത്ത വര്‍ഷം ആകും ചിത്രം ആരംഭിക്കുക. കീര്‍ത്തിചക്ര, കുരുക്ഷേത്ര,കാണ്ഡഹാര്‍, കര്‍മ്മയോദ്ധ, 1971: ബിയോണ്ട് ബോര്‍ഡേഴ്‍സ് എന്നീ ചിത്രങ്ങളില്‍ ആണ് ഇരുവരും ഒന്നിച്ചത്. ബെന്നി പി നായരമ്ബലത്തിന്‍റെ തിരക്കഥയില്‍ ദിലീപിനെ നായകനാക്കി ഒരു സിനിമ ഒരുങ്ങുന്നുണ്ടെന്നും മേജര്‍ രവി നേരത്തെഅറിയിച്ചിരുന്നു .