Image

കോവിഡ് രോഗികളെ വീട്ടില്‍ത്തന്നെ നിരീക്ഷിച്ച്‌ ചികിത്സിക്കുന്നതിനുള്ള സാധ്യതകള്‍ തേടി സര്‍ക്കാര്‍

Published on 27 June, 2020
കോവിഡ് രോഗികളെ വീട്ടില്‍ത്തന്നെ നിരീക്ഷിച്ച്‌ ചികിത്സിക്കുന്നതിനുള്ള സാധ്യതകള്‍ തേടി സര്‍ക്കാര്‍

തിരുവനന്തപുരം: ഗുരുതരാവസ്ഥയില്ലാത്ത കൊറോണ രോഗികളെ വീട്ടില്‍ത്തന്നെ നിരീക്ഷിച്ച്‌ ചികിത്സിക്കുന്നതിനുള്ള സാധ്യതകള്‍ തേടി സര്‍ക്കാര്‍. കൊറോണ കണക്കുകള്‍ കുതിച്ചുയരുന്ന

സാഹചര്യത്തിലാണ് ഈ തീരുമാനം.


 ഉറവിടമറിയാത്ത കൊറോണ കേസുകള്‍ കൂടിയതോടെ തിരുവനന്തപുരത്ത് ജാഗ്രത ശക്തമാക്കി. കഴിഞ്ഞ പത്ത് ദിവസത്തിനിടെ എട്ടുദിവസവും കൊറോണ രോഗികളുടെ എണ്ണം നൂറുകടന്നു. പ്രതിദിന കണക്ക് 152 ലെത്തി. ഇതിനിയും കൂടാനാണ് സാധ്യത.


ആഗസ്റ്റ് മധ്യത്തോടെ കണക്കുകള്‍ 12,000 ത്തിന് മുകളില്‍ എത്താമെന്ന് വിലയിരുത്തലുണ്ടായിരുന്നു. ഈ നിലയിലേക്കെത്തിയാല്‍ ആശുപത്രികള്‍ നിറഞ്ഞു കവിയുന്നത് ഒഴിവാക്കാനാണ് മുന്‍കൂട്ടിയുള്ള ഒരുക്കം. കൊറോണ ഗുരുതരമായി ബാധിക്കാവുന്നത് 3 മുതല്‍ 5 ശതമാനം പേരെ മാത്രമാണെന്നിരിക്കെ ആശുപത്രികളില്‍ ഇവര്‍ക്കാകും മുന്‍ഗണന. 


നേരിയ ലക്ഷണമുള്ളവര്‍ക്ക് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ സജ്ജമാണ്. 60 ശതമാനം പേര്‍ക്കും ലക്ഷണങ്ങളേയില്ലാത്തതിനാല്‍ അധികം പേരെയും വീടുകളില്‍ത്തന്നെ ചികിത്സിക്കാനാകും. നിലവില്‍ തുടര്‍ച്ചയായി 300 ലധികം പേരെ ദിവസവും പുതുതായി അഡ്മിറ്റ് ചെയ്യുന്നുണ്ട്.


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക