Image

ലോകത്ത് കോവിഡ് ബാധിതര്‍ ഒരു കോടിയിലേക്ക് കടക്കുന്നു

Published on 27 June, 2020
ലോകത്ത് കോവിഡ് ബാധിതര്‍ ഒരു കോടിയിലേക്ക് കടക്കുന്നു
ന്യൂയോര്‍ക്ക്: ആഗോള തലത്തില്‍ കൊറോണ ബാധിച്ച്‌ മരിച്ചവരുടെ സംഖ്യ അഞ്ച് ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ മരിച്ചവരുടെ എണ്ണം 4.95 ലക്ഷം കടന്നു.

 കൊവിഡ് വൈറസ് ബാധിച്ചവരുടെ എണ്ണം 98.93 ലക്ഷം കടന്നു. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 4,805 പേരാണ് ലോകത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചത്. ഇതില്‍ ആയിരത്തിലധികം മരണം ബ്രസീലിലാണ്. 44156പേര്‍ക്കാണ് അമേരിക്കയില്‍ 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത്. 

യുഎസിലെ ഏറ്റവും ഉയര്‍ന്ന വര്‍ധനയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. രാജ്യം ഗുരുതരമായ പ്രതിസന്ധിയെ നേരിടുകയാണെന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഡോക്ടര്‍ അന്റോണി ഫൗസി വ്യക്തമാക്കി. വ്യാപനം ശക്തമായതോടെ തുറക്കല്‍ പദ്ധതികളില്‍ നിന്ന് ചില സ്റ്റേറ്റുകള്‍ പിന്മാറി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക